Close
Welcome to Green Books India
Koottivayana

Koottivayana

Author: Balachandran Vadakkedath

star

കൂട്ടിവായന

Add to Basket

വായനയുടെ നിലപാടില്‍ നിന്നുള്ള ഒരു വിമര്‍ശന കൃതിയാണിത്.വായന എല്ലാ കാലങ്ങളിലും ഒന്നല്ല. അത് മാറിക്കൊണ്ടേയിരിക്കൂന്നു. സംസ്കാരം ജ്ഞാനം മനോധർമ്മം,എന്നിവ പരിണമിക്കുന്നതോടെ വായനയും രൂപികരണവും മാറും. ഇത് ചേർത്തുവായനയാണ്.തകഴി,ഓ.വി.വിജയൻ,എം.മുകുന്ദൻ, അയ്യപ്പപണിക്കർ എന്നിവർ വിലയിരുത്തപ്പെടുന്ന ഒരു നിരൂപണഗ്രന്ഥം കൂടിയാണ് കൂട്ടിവായന

No reviews found

ബാലചന്ദ്രന്‍ വടക്കേടത്തിന്റെ കൂട്ടിവായ&

ബാലചന്ദ്രന്‍ വടക്കേടത്തിന്റെ കൂട്ടിവായ&

തകഴി, ഒ.വി.വിജയന്‍, എം.മുകുന്ദന്‍, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ വിലയിരുത്തപ്പെടുന്ന നിരൂപണ ഗ്രന്ഥം

വായന ലളിതമായ സംഗതിയല്ല. ഒറ്റവായനയല്ല, അനേകവായനകളാണ് ഒരു കൃതിക്കുണ്ടാവുന്നത്. അത് ഓരോ വായനക്കാരനെ സംബന്ധിച്ചും ഓരോന്നാണ്. അതിനാല്‍, ഒരാളുടെ വായന എന്നത് കൃതിയെ ഉപകരണമാക്കിയുള്ള അയാളുടെ വായനമാത്രമാണ്. അതേ സമയം പല സന്ദര്‍ഭങ്ങളിലായി ഒരു കൃതി, ഒരാള്‍ തന്നെ വായിക്കാറുണ്ട്. അപ്പോഴും കൃതിയുടെ അര്‍ത്ഥം മാറിവരുന്നതായി അയാള്‍ക്ക് അനുഭവപ്പെടുന്നു. ആ വായനയുടെ പ്രത്യേകതകള്‍ പരിശോധിക്കുമ്പോഴാണ് കൃതിപാഠം മാറുന്നില്ലെന്ന അനുഭവം നമുക്കുണ്ടാവുന്നത്. വായനക്കാരന്റെ തിരിച്ചറിവുകള്‍ വ്യത്യാസപ്പെടുകയാണ്. അതായത്, വ്യത്യസ്തവായനാപാഠങ്ങള്‍ക്ക്  ആകൃതി നല്‍കുന്നു. വായനക്കാരന്റെ സാംസ്‌കാരിക പശ്ചാത്തലം, മനോധര്‍മ്മങ്ങള്‍ എന്നിവ പരിണാമപ്പെടുന്നതിനനുസരിച്ച് വായനയും വ്യത്യാസപ്പെടുന്നു. പാഠരൂപവത്കരണങ്ങള്‍ വ്യത്യാസപ്പെടുന്നു. എഴുത്തില്‍നിന്ന് വിഭിന്നമാണ് വായനയെന്നത് അത് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ബാലചന്ദ്രന്‍ വടക്കേടത്തിന്റെ കൂട്ടിവായന.
വായനയുടെ നിലപാടില്‍ നിന്നുള്ള ഒരു വിമര്‍ശനകൃതിയാണിത്. വായന എല്ലാ കാലങ്ങളിലും ഒന്നല്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. സംസ്‌കാരം, ജ്ഞാനം, മനോധര്‍മ്മം, എന്നിവ പരിണമിക്കുന്നതോടെ വായനയും രൂപീകരണവും മാറും. ഇത് ചേര്‍ത്തു വായനയാണ്.

കൂട്ടിവായന
ബാലചന്ദ്രന്‍ വടക്കേടത്ത്
ലേഖനം, വില: 120.00

About Author

Balachandran Vadakkedath

Balachandran Vadakkedath

About Balachandran Vadakkedath

തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ ജനനം. സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍. കേരള കലാമണ്ഡലം മുന്‍ സെക്രട്ടറി, സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം. നിരവധി നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: എ.ആര്‍. രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം.