Close
Welcome to Green Books India
Circus Lokathe Penjeevithangal

Circus Lokathe Penjeevithangal

Author: V.K.Suresh

star

സര്‍ക്കസ് ലോകത്തെ പെണ്‍ ജീവിതങ്ങള്‍

Out of stock.

Books By : V.K.Suresh

സര്‍ക്കസ്സിന്‍റെ ഉജ്ജ്വലകാലം തിരിച്ചു വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ, പണ്ടെങ്ങോ ഒന്നിച്ചു ജീവിച്ചവര്‍ തങ്ങളുടെ വസന്തകാലത്തെക്കുറിച്ച് ഓർക്കുന്നു. അവർക്കു മുന്നിൽ കാലം തിരശ്ശീലയിട്ടിരിക്കുന്നു. തമ്പിൽ മനസ്സുകൊണ്ട് ഒന്നായവർ കാലാന്തരത്തിൽ പല വഴിക്കായി.വേദനാജനകമായ പിരിഞ്ഞുപോക്കുകൾ. ഹൃദയസ്പർശിയായ വിരഹങ്ങൾ. ഒരിക്കലും കണ്ടുമുട്ടില്ലെന്ന് വിശ്വസിക്കുമ്പോഴും എന്നെങ്കിലും ഒന്ന് കണ്ടെങ്കിൽ എന്ന് ആഗ്രഹിച്ച് , കുടുംബജീവിതത്തെ ഉൾപ്പിരിവുകളിൽ ഒതുങ്ങിക്കൂടി സർക്കസ് കലാകാരന്മാരും കലാകാരികളും. നൊമ്പരങ്ങൾ, ഗൃഹാതുരസങ്കടങ്ങൾ-വായനയുടെ ഓരോ താളും ഏതോ ഒരു വിദൂര ഓർമയുടെ നിശ്വാസങ്ങളോടെ മാത്രമേ നമുക്ക് അനുഭവവേദ്യമാകൂ.

No reviews found

സര്‍ക്കസിന്റെ മാഞ്ഞുപോകുന്ന ചരിത്രവഴിക&

സര്‍ക്കസിന്റെ മാഞ്ഞുപോകുന്ന ചരിത്രവഴിക&

ആരും തേടിയെത്തുമെന്ന് വിചാരിച്ചുണ്ടാവില്ല അവര്‍. ജീവിതത്തിന്റെ വസന്തം കലയ്ക്കായി സമര്‍പ്പിച്ച ആ കലാകാരികള്‍ സ്വപ്നങ്ങളെ മാത്രം താലോലിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. കാലപ്രവാഹത്തില്‍ എവിടെയൊക്കെയോ ഒഴുകിയെത്തിയവരായിരുന്നു. ഒന്നും മുന്‍കൂട്ടി നിശ്ചയിച്ചതല്ല. എന്നിട്ടും തമ്പോര്‍മ്മയെ താലോലിച്ചു. ഒടുവില്‍ എവിടെയും രേഖപ്പെടുത്താതെ കാലയവനികയ്ക്കുള്ളിലേക്ക്. ആകസ്മികതകളില്‍ എന്തൊക്കെയോ ആയി മനസ്സില്‍പോലും കാണാത്ത ഇടങ്ങളിലെല്ലാം  കൂട്കൂട്ടി അലയേണ്ടി വന്ന് ഒടുവില്‍ ഒന്നുമാകാത്തവര്‍, എന്തെങ്കിലുമൊക്കെ ആയവര്‍. സൗഭാഗ്യങ്ങളുടെ മലകയറി ചക്രവാളങ്ങളെനോക്കി പുഞ്ചിരിച്ചവര്‍, വേദനാജനകമായ തിരിച്ചുപോക്കുകള്‍. കാലത്തിന്റെ ഹൃദയസ്പര്‍ശിയായ വിരഹമുഴക്കങ്ങള്‍. ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ അവരെയൊക്കെ? 
പത്രപ്രവര്‍ത്തനത്തിന്റെ ദുഷ്‌ക്കരമായ പാതകള്‍ താണ്ടിനേടിയ വളരെ വിലപ്പെട്ട ഒരു സംഭാവനയാണ് ഈ പുസ്തകം. അക്കാലത്തെ വിശ്രുതരായ കലാകാരന്മാര്‍, കലാകാരികള്‍, അവരുടെ സാഹസികജീവിതങ്ങള്‍. കണ്ണീര്‍പ്പൂക്കളുടെ ശ്രദ്ധാഞ്ജലിയോടെ വായനക്കാര്‍ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു.
ഹൃദയസ്പര്‍ശിയായ വിരഹങ്ങള്‍. ഒരിക്കലും കണ്ടുമുട്ടില്ലെന്ന് വിശ്വസിക്കുമ്പോഴും എന്നെങ്കിലും ഒന്ന് കണ്ടെങ്കില്‍ എന്ന് ആഗ്രഹിച്ച്, കുടുംബജീവിതത്തിന്റെ ഉള്‍പ്പിരിവുകളില്‍ ഒതുങ്ങിക്കൂടി സര്‍ക്കസ് കലാകാരന്മാരും കലാകാരികളും. നൊമ്പരങ്ങള്‍, ഗൃഹാതുരസങ്കടങ്ങള്‍-വായനയുടെ ഓരോ താളും ഏതോ ഒരു വിദൂര ഓര്‍മയുടെ നിശ്വാസങ്ങളോടെ മാത്രമേ നമുക്ക് അനുഭവവേദ്യമാകൂ.
സര്‍ക്കസ് ലോകത്തെ പെണ്‍ജീവിതങ്ങള്‍
വി.കെ.സുരേഷ്
ഓര്‍മ്മ, വില: 240.00 


About Author

V.K.Suresh

V.K.Suresh

About V.K.Suresh