Close
Welcome to Green Books India
Pharma Market

Pharma Market

Author: T.K.Sankaranarayanan

star

ഫാർമ മാർക്കറ്റ്

Add to Basket

'ഫാർമ മാർക്കറ്റ് ' ടി.കെ.സങ്കരനാരയണന്‍റെ മാസ്റ്റര്‍പീസ്‌ രചനയാണെന്ന് നിസ്സംശയം പറയാം. പ്രശാന്തമായൊരു പുഴയൊഴുകും പോലെ അനായാസേനയുള്ള ശൈലി. ഗ്രാമീണ നിഷ്കളങ്കതയില്‍ വളര്‍ന്ന ഒരു അഗ്രഹാര പെൺകുട്ടിക്ക് എവിടെയാണ് വഴിതെറ്റുന്നത് ? ഈ ലോകത്തിൻറെ ചതിയും വഞ്ചനയുമറിയാത്ത മഹാലക്ഷ്മി അവസാനം എവിടെയാവും എത്തിപ്പെട്ടിരിക്കുക?

No reviews found

ഫാര്‍മ മാര്‍ക്കറ്റ്

ഫാര്‍മ മാര്‍ക്കറ്റ്

അഗ്രഹാരത്തിലെ തനതുസംസ്‌കൃതിയില്‍ ജനിച്ചുവളര്‍ന്ന മഹാലക്ഷ്മി എന്ന പെണ്‍കുട്ടി. ഗ്രാമശാലീനതയില്‍നിന്ന് അവള്‍ ചെന്നൈ നഗരത്തിലെത്തുന്നു. പരിമിതമായ സ്വപ്നങ്ങളേ അപ്പോള്‍ അവള്‍ക്കുണ്ടായിരുന്നുള്ളൂ. വൃദ്ധമാതാവിനേയും അനിയത്തിയേയും സംരക്ഷിക്കണം. അതിനുവേണ്ടി സംഘര്‍ഷങ്ങള്‍ നിറഞ്ഞ മെഡിക്കല്‍ റെപ്പിന്റെ ജീവിതത്തിലേക്ക് അവള്‍ പരിവര്‍ത്തനപ്പെടുന്നു. മറ്റൊരു മാര്‍ഗ്ഗവും കാണാതെ, ഗത്യന്തരമില്ലാതെ നിലനില്‍പ്പിനുവേണ്ടിയുള്ള ഒരു യുദ്ധം. അവളുടെ ശരീരത്തിന്റെ പിച്ചകപ്പൂമണംപോലും പൈപ്പുവെള്ളത്തില്‍ കുളിച്ച് നഷ്ടമായി. ശാലീന സുന്ദരിയായ അവള്‍ കാഞ്ചിപുരം സാരി ഉപേക്ഷിച്ചു, ജീന്‍സും ടോപ്പും ധരിച്ചു. സ്‌കൂട്ടറിങ് പഠിച്ചു. മത്സരാധിഷ്ഠിതമായ ഒരു ലോകത്ത് പൊടുന്നനെ അകപ്പെട്ടതിന്റെ ആധിയും പരിഭ്രമവും മഹാലക്ഷ്മിയെ വിഴുങ്ങി. സുന്ദരമായ ഒരു സ്ത്രീശരീരംകൊണ്ട് നേടിയെടുക്കാന്‍ കഴിയുന്ന സാധ്യതകളെക്കുറിച്ച്  അവളുടെ മേലധികാരികള്‍പോലും അവള്‍ക്ക് ക്ലാസ്സെടുത്തു. 
പെണ്‍വിചാരങ്ങള്‍ വളരെ അനായാസമായി അവതരിപ്പിക്കുന്ന, കാണാവഴികളിലൂടെ സഞ്ചരിക്കുന്ന ഒരു നോവല്‍. ഈ ലോകത്തിന്റെ ചതിയും വഞ്ചനയുമറിയാത്ത മഹാലക്ഷ്മിക്ക് അവസാനം എന്താണ് സംഭവിച്ചത്? ഫാര്‍മ മാര്‍ക്കറ്റ് ടി.കെ.ശങ്കരനാരായണന്റെ മാസ്റ്റര്‍പീസ് രചനയാണെന്ന് നിസ്സംശയം പറയാം. പ്രശാന്തമായൊരു പുഴയൊഴുകുംപോലെ അനായാസേനയുള്ള ശൈലി. മഹാലക്ഷ്മിയെക്കുറിച്ചുള്ള ഉത്കണ്ഠ ഒരു പ്രഹേളികപോലെ നോവലിന്റെ അവസാന അദ്ധ്യായംവരെ നമ്മളെ പിന്തുടരുന്നു. നിഷ്‌കളങ്കരായ തമിഴ് ബ്രാഹ്മണരുടെ ആത്മനൊമ്പരങ്ങള്‍ തുടിക്കുന്നു,  പുതിയ കാലത്തിന്റെ ഒരു രചന.
ഫാര്‍മ മാര്‍ക്കറ്റ്
പി.ശങ്കരനാരായണന്‍, നോവല്‍, വില:150.00

About Author

T.K.Sankaranarayanan

T.K.Sankaranarayanan

About T.K.Sankaranarayanan