Close
Welcome to Green Books India
Ezhuthinte Vaidhyashasthra Vaayana

Ezhuthinte Vaidhyashasthra Vaayana

Author: Dr. B. Ekbal

star

എഴുത്തിന്റെ വൈദ്യശാസ്ത്ര വായന

Add to Basket

മാർക്വസിന്റെ മറവിയും കോളറക്കാലത്തെ പ്രണയവും ചെക്കോവിന്റെ ആറാം\വാർഡും ഫ്രെഡറിക്ക് ഏംഗൽസും കാറൽ മാർക്സും എഴുത്തിനെ വൈദ്യശാസ്ത്രവുമായി ബന്ധപ്പടുത്തിയ പുതിയ വായനകളാണ്. ആരോഗ്യമേഖലയിലെ കണ്ണ് തുറപ്പിക്കുന്ന ഗവേഷണങ്ങൾ, അവലോകനങ്ങൾ, വൈദ്യനൈതികതയുടെ പ്രതിസന്ധികൾ. സർഗാത്മകതയും രോഗാവസ്ഥയും തമ്മിലുള്ള സംലയനത്തെ സംബന്ധിച്ച പുതിയ കാഴ്ച

No reviews found

എഴുത്തിന്റെ വൈദ്യശാസ്ത്രം

എഴുത്തിന്റെ വൈദ്യശാസ്ത്രം

എഴുത്ത്, സര്‍ഗ്ഗാത്മകത എന്നിവയെ അധികരിച്ച് വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള കൃതികള്‍ മലയാളത്തില്‍ അപൂര്‍വ്വമാണ്. മാര്‍ക്വേസിന്റെ മറവിയും അദ്ദേഹത്തിന്റെ തന്നെ കോളറക്കാലത്തെ പ്രണയവും ചെക്കോവിന്റെ ആറാം വാര്‍ഡും ഫ്രെഡറിക് ഏംഗല്‍സും കാറല്‍ മാര്‍ക്‌സുമൊക്കെ ഇവിടെ എഴുത്തിന്റെ  ശാസ്ത്രവായനയിലൂടെ പരാമര്‍ശിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തിന്റെ നൈതികതയെ പേര്‍ത്തും പേര്‍ത്തും സ്പര്‍ശിക്കുന്നു. മനോരോഗചികിത്സയിലെ ധര്‍മ്മസങ്കടങ്ങളും, ഡിജിറ്റല്‍  യുഗത്തിലെ എഴുത്തും വായനയുമൊക്കെ ചര്‍ച്ച ചെയ്യുന്നു. ജനിതകവിശകലനത്തിന്റെ പേരില്‍ നടക്കുന്ന വിമോചനങ്ങളെ, പ്രതിലോമാശയങ്ങളെ, പ്രതിരോധിക്കുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വായിച്ചിരിക്കേണ്ട ഈ പുസ്തകത്തില്‍ സര്‍ഗ്ഗാത്മകതയും വൈദ്യശാസ്ത്രവും സംയോജിപ്പിക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ക്ക് കേവലം സാങ്കേതിക പരിഹാരം മാത്രം പോരെന്നും ആരോഗ്യരംഗത്തും പൊതുവിപണന നയങ്ങളിലും വിപ്ലവകരമായ അഴിച്ചുപണികള്‍ ആവശ്യമാണെന്നും ഡോ.ബി. ഇക്ബാല്‍ നിരീക്ഷിക്കുന്നു. 
എഴുത്തിന്റെ വൈദ്യശാസ്ത്രവായന, 
ഡോ.ബി. ഇക്ബാല്‍
ലേഖനം, വില: 165.00

About Author

Dr. B. Ekbal

Dr. B. Ekbal

About Dr. B. Ekbal