Close
Welcome to Green Books India
Pachamalayalam Nighandu

Pachamalayalam Nighandu

Author: Sumangala

star

പച്ചമലയാളം നിഘണ്ടു

Add to Basket

By, Sumangala

മൺമറഞ്ഞ പദസഞ്ചയങ്ങളുൽപെടെ അറുപതിനായിരത്തോളം വാക്കുകളുൾക്കൊള്ളുന്ന ആദ്യത്തെ ശ്രേഷ്ഠഭാഷാ നിഘണ്ടു.

No reviews found

പച്ചമലയാളം നിഘണ്ടു

പച്ചമലയാളം നിഘണ്ടു

ഷിജു എ.


ദശാബ്ദങ്ങളുടെ പരിശ്രമഫലമായി ലീലാനമ്പൂതിരിപ്പാട് എന്ന സുമംഗല തയ്യാറാക്കിയ പച്ചമലയാളം നിഘണ്ടു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മലയാളഭാഷയ്ക്ക് പല വളര്‍ച്ചാഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. തമിഴിന്‍റെയും സംസ്കൃതത്തിന്‍റെയും ശക്തമായ സ്വാധീനത്തില്‍നിന്ന്മോചനം നേടിയാണ് മലയാളം തനിമയുള്ളൊരു ഭാഷയായി മാറിയത്. പ്രാചീനകാലം മുതലേ നിരവധി വിദേശരാജ്യങ്ങളുമായി കേരളത്തിനു ബന്ധമുണ്ടായിരുന്നതിനാല്‍ അവരുടെ ഭാഷയിലേക്ക് കടന്നുവരികയും അവയില്‍ പലതും സ്വകീയമെന്നപോലെ ഇന്നും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മാതൃഭാഷയുടെ സ്വത്വം വെളിവാക്കപ്പെടണമെങ്കില്‍ നമ്മുടെ വാക്കുകളെയും പ്രയോഗങ്ങളെയും കുറിച്ചു നാം മനസ്സിലാക്കിയിരിക്കണം. സുമംഗലയുടെ 'പച്ചമലയാളം നിഘണ്ടു' സവിശേഷ ശ്രദ്ധ നേടുന്നത് ഈയവസരത്തിലാണ്. പഴയകാലത്തെ പല തനതുപദങ്ങളും നമ്മില്‍നിന്ന് അകന്നുപോയിക്കഴിഞ്ഞിരിക്കുകയാണ്. നാം കേട്ടിട്ടില്ലാത്തതും പഴമക്കാര്‍ നിത്യേന ഉപയോഗിച്ചിരുന്നതുമായ നൂറുകണക്കിന് വാക്കുകള്‍ സുമംഗല തന്‍റെ നിഘണ്ടുവില്‍ സഞ്ചയിച്ചിരിക്കുന്നു.


നാട്ടുഭാഷാപദങ്ങളും നാടന്‍ പ്രയോഗങ്ങളും ഇന്നു വീണ്ടെടുപ്പിന്‍റെ പാതയിലാണ്. ദേശീയതയ്ക്കെന്നപോലെ പ്രാദേശികതയ്ക്കും പ്രാധാന്യമുണ്ടെന്നു നാം തിരിച്ചറിഞ്ഞുകഴിഞ്ഞു. പച്ചമലയാളം നിഘണ്ടുവില്‍ അറുപതിനായിരത്തോളം വരുന്ന തനി മലയാളപദങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മലയാളഭാഷയെ സംബന്ധിക്കുന്ന പരിഷ്കൃത പദങ്ങളുടെ അര്‍ത്ഥവും ഇതിലുണ്ട്. ശബ്ദതാരാവലിയില്‍ ഉള്ളതും ഇല്ലാത്തതുമായ നിരവധിപദങ്ങള്‍ ഇതില്‍ കടന്നുവരുന്നുണ്ട്.


പ്രാചീന ജീവിതത്തിലും സാഹിത്യത്തിലും മലയാളത്തിന്‍റെ വേരുകള്‍ തിരയാനാണ് സുമംഗല ഇവിടെ ശ്രമിക്കുന്നത്. മലയാളത്തനിമയുള്ള ശൈലികള്‍, പ്രാചീനപദങ്ങള്‍, പ്രാചീന ആഭരണങ്ങളുടെ പേരുകള്‍, പാത്രങ്ങള്‍, സസ്യങ്ങള്‍, രോഗങ്ങള്‍, ജാതിപ്പേരുകള്‍ തുടങ്ങി കേരളീയ ജീവിതത്തിന്‍റെ എല്ലാ വിദ്യാലയങ്ങളിലും നിശ്ചയമായി സൂക്ഷിക്കേണ്ട ഒന്നാണെന്നും ഇതു മലയാളത്തിന്‍റെ ഗൃഹാതുരതയെ അനുഭവിപ്പിക്കുന്നുവെന്നും ആമുഖക്കുറിപ്പില്‍ എം.കെ.സാനു എഴുതുന്നു. സുമംഗലയുടെ പ്രകൃഷ്ടകൃതിയായ ഈ ഗ്രന്ഥം കൈരളിക്കെന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും. -
വിദ്യാരംഗം മാസിക


About Author

Sumangala

Sumangala

About Sumangala