Close
Welcome to Green Books India
Theenmesapravesam

Theenmesapravesam

Author: Rajeev G.Idava

star

തീൻ മേശാ പ്രവേശം

Add to Basket

തീൻ മേശാ പ്രവേശം സൈനികജീവിതത്തിന്റെ തീവ്രസ്പർശിയായ പ്രമേയങ്ങളാണ് രാജീവ്‌.ജി ഇടവയ്ക്ക് പറയാനുള്ളത്. കോവിലന്റെ ഏഴാമേടങ്ങൾക്കുശേഷം പട്ടാളത്താവളങ്ങളിലെ കുടുംബജീവിതങ്ങൾ മലയാള സാഹിത്യത്തിൽ വീണ്ടും പ്രത്യക്ഷപെടുന്നു. ഒരു പട്ടാള ജീവിതത്തിന്റെ ആരവങ്ങളിൽ അവൾ എന്തുകൊണ്ടാണ് പരിതാപകരമായി ഒറ്റപെട്ടുപോകുന്നത് ? വ്യത്യസ്തമായ പ്രമേയവും രചനയും.

No reviews found

തീന്‍മേശാപ്രവേശം

തീന്‍മേശാപ്രവേശം

ഹൃദയഭാരത്തോടുകൂടി മാത്രം വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ലഘു നോവലാണ് രാജീവ് ജി ഇടവയുടെ തീന്‍മേശ പ്രവേശം.
രാജീവ് എഴുതുന്നത് പട്ടാള ബാരക്കുകളിലെ ജീവിത സംഘര്‍ഷങ്ങളെക്കുറിച്ചാണ്. മേജര്‍ ജാഗി സദന്‍റെ നവവധുവായി എത്തുന്ന ഗായത്രി എന്ന നാടന്‍ പെണ്‍കുട്ടിക്ക് മരുഭൂമികളേക്കാള്‍ അപരിചിതമായ ലോകമാണ് സൈനികതാവളം. വിചിത്രമായ ലോകം. വിചിത്രമായ നിയമങ്ങള്‍. അതി വിചിത്രമായ മനുഷ്യര്‍ ക്രൂരനും കര്‍ക്കശക്കാരനുമായ ഭര്‍ത്താവ്. ഓഫീസര്‍മാരുടെ ബൂട്ടു തുടയ്ക്കാനും വീട്ടുവേല ചെയ്യാനും ചീത്ത കേള്‍ക്കാനും മാത്രം വിധിക്കപ്പെട്ട ചില "അടിമ ജീവിതങ്ങളായി നായക്കുമാര്‍. ഭാഷയും രീതികളും അറിയാതെ, വിധിയും വഴികളുമറിയാതെ ഭര്‍ത്താവിന്‍റെ ബൂട്ടിനടിയില്‍ ചതഞ്ഞമരുന്ന പെണ്‍-സ്വപ്നങ്ങള്‍.
നിലവിളികള്‍ പോലും നിശ്ശബ്ദമാക്കപ്പെടുന്ന ഭീതിദമായ ഏകാന്തഭൂമികയില്‍ ആത്മസംഘര്‍ഷങ്ങള്‍ കരുണാര്‍ദ്രമായ ഭാഷയില്‍ ആവിഷ്കരിക്കുന്നു രാജീവ്.  
യുദ്ധഭൂമിയില്‍ ബാരക്കുകളില്‍ കോംബിംഗ് ഓപ്പറേഷനുകളില്‍ അറ്റു പോയ ബന്ധങ്ങളുടെ ഓര്‍മ്മച്ചൊരുക്കുകളില്‍ അടിമജീവിതം നയിക്കുന്ന സാധാരണ പട്ടാളക്കാരുടെ ജീവിതവ്യഥകളിലേക്ക് ഒരു ജാലകം തുറന്നിടുന്നു. നോവലിസ്റ്റ് ജാലകത്തിലൂടെ ബാരക്കുകളിലെ ജീവിതങ്ങളിലേക്ക് വെളിച്ചം കയറുമ്പോള്‍ "അള്‍ട്രാനാഷണലിസ്റ്റുകള്‍" നിറഞ്ഞാടുന്ന ടി.വി.സ്റ്റുഡിയോവിലെ റെട്ടറിക്കുകള്‍ക്കപ്പുറം പച്ച ജീവിതത്തെ നാം കാണുന്നു. നോവലിസ്റ്റ് ചോദിക്കുന്നു. "ആരാണ് അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുക?"
പെല്ലറ്റുകള്‍ക്കും ആസാ ദി മുദ്രാവാക്യങ്ങള്‍ക്കുമിടയില്‍ വിചാരണ ചെയ്യപ്പെടുന്ന ഇക്കാലത്ത് നിസ്സഹായതയുടെ പരകോടിയില്‍ ഒറ്റപ്പെട്ടുപോകുന്ന സാധാരണ സൈനികന്‍റെ മനോവ്യഥകള്‍ വായിക്കപ്പെടേണ്ടതാണ്. ക്ഷമയുടെ, സഹനത്തിന്‍റെ  അനുസരണയുടെ നീതിരഹിതമായ മൂല്യബോധങ്ങളുടെ നൂല്‍പ്പാലത്തിലൂടെ ജീവിതത്തോടു രാജിയാകാന്‍ ശ്രമിക്കുന്ന ഗായത്രിയും ബിനോദ് പാണ്ഡേയും ഒരേ കഥാപാത്രമാണ് എന്നു തോന്നും. ഭാഷ-ദേശ-ലിംഗ-വിശ്വാസഭേദങ്ങള്‍ക്കുമപ്പുറം മനുഷ്യാവസ്ഥകളുടെ സമാന്തരങ്ങള്‍ ദുരിതാനുഭവങ്ങളുടെ റെഡ് സിഗ്നലില്‍ ഒന്നാകുന്നതു കാണാം.
ഇത്ര വിശാലമായ ക്യാന്‍ വാസ് ഉണ്ടായിരുന്നിട്ടും നൂറു പേജുമാത്രമുള്ള ഒരു ചെറു നോവലായി ഒതുങ്ങിപ്പോയി എന്നതാണ് തീന്‍മേശ പ്രവേശത്തിന്‍റെ  പരാധീനത. എങ്കിലും തീക്ഷ്ണമായ വായനാനുഭവം.

About Author

Rajeev G.Idava

Rajeev G.Idava

About Rajeev G.Idava

കഥാകൃത്ത്, നോവലിസ്റ്റ്. തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ ജനനം. അച്ഛന്‍ ഗോപിനാഥന്‍ നായര്‍. അമ്മ സുകുമാരി നായര്‍. പഠനത്തിനിടയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കൊല്ലം ജില്ലയിലെ പരവൂരില്‍ താമസം. പുരസ്‌കാരങ്ങള്‍: തകഴി അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ ജന്മശതാബ്ദി കഥാപുരസ്‌കാരം, അങ്കണം ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം, കേരളസംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ തകഴി അവാര്‍ഡ്, സി.വി.ശ്രീരാമന്‍ സ്മാരക കഥാപുരസ്‌കാരം, അറ്റ്‌ലസ് കൈരളി സാഹിത്യ പുരസ്‌കാരം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരം.