Close
Welcome to Green Books India
Ushnarasi

Ushnarasi

Author: K.V.Mohan Kumar

star

ഉഷ്ണരാശി

Add to Basket

ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനകലയാണ്‌ ഉഷ്നരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെയും കാലത്തെയും വീണ്ടെടുക്കുക എന്നാ മഹനീയ ദൌത്യവും ഈ നോവൽ നിർവഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. മലയാളനോവൽ സാഹിത്യത്തിന് ഒരു നാഴികക്കല്ലാണ് ഉഷ്നരാശി..

ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനകലയാണ്‌ ഉഷ്നരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെയും കാലത്തെയും വീണ്ടെടുക്കുക എന്നാ മഹനീയ ദൌത്യവും ഈ നോവൽ നിർവഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. മലയാളനോവൽ സാഹിത്യത്തിന് ഒരു നാഴികക്കല്ലാണ് ഉഷ്നരാശി..

No reviews found

ഉഷ്ണരാശി

ഉഷ്ണരാശി

ബലികുടീരങ്ങള്‍ക്കരികെ നിന്നുകൊണ്ട് സ്വന്തം ദേശത്തേയും ചരിത്രത്തേയും പുനഃസൃഷ്ടിക്കുക എന്ന ചരിത്ര ദൗത്യവുമായി എഴുത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്ന നോവല്‍. മനുഷ്യരാശിയുടെ അതിജീവനത്തിന്റെ അന്വേഷണപാത അനന്തമായി നീളുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് വിമര്‍ശകരും ഒരുപോലെ വായിച്ചിരിക്കേണ്ട കൃതി.

പുന്നപ്ര വയലാറിന്റെ ചോരയില്‍ കുതിര്‍ന്ന സംഭവബഹുലമായ കഥ, കരപ്പുറത്തിന്റെ കഥ, ഒരു ഫഌഷ്ബാക്കിലെന്നപോലെ അവതരിപ്പിക്കുന്നു. ഈ നോവലില്‍  ഐതിഹാസികമായ ഒരു ഭൂതകാലവും കരപ്പുറത്തിന്റെ വര്‍ത്തമാനകാലവും  സമ്മിശ്രമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. ഭൂതകാലവും വര്‍ത്തമാനകാലവും ഇടകലര്‍ത്തിയ അദ്ധ്യായങ്ങളിലൂടെ ഐതിഹാസികമാനമുള്ള മഹത്തായ ഒരു രചനയാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. വിപ്ലവത്തിനുവേണ്ടി ബലിയാടായവര്‍. പൊലീസ്മര്‍ദ്ദകരുടെ അതിഹീനമായ പീഡനമുറകളില്‍ ആത്മഹത്യചെയ്ത അടിയാത്തികള്‍. കഠിനപീഡനങ്ങളില്‍ ഓര്‍മ്മകളുടെ ബോധഞരമ്പുകള്‍ പൊട്ടിയ സമരകിടാത്തികള്‍.... 
പൊലീസും ജന്മിമാരും ആഗ്രഹിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരുകള്‍ പിഴുതെറിയുക എന്നതായിരുന്നു. അതിനുവേണ്ടി അവര്‍ കൗശലപൂര്‍വ്വം കരുക്കള്‍ നീക്കി. കിടപ്പാടമില്ലാത്തവണ്ണം അവര്‍ പാവങ്ങളെ നിഷ്ഠൂരമായി കുടിയൊഴിപ്പിച്ചു. പട്ടിണിയിലേക്ക് തള്ളിയിട്ടു. നിസ്സഹായതയുടെ പാരമ്യത്തിലാണ് തൊഴിലാളി കുടുംബങ്ങള്‍ ക്യാമ്പുകളില്‍ അഭയം തേടിയത്. ആ ക്യാമ്പുകള്‍ വളഞ്ഞ് സഖാക്കളുടെ നേര്‍ക്ക് നിറയൊഴിക്കാന്‍ യന്ത്രത്തോക്കുകളുമായി പട്ടാളം വന്നു. ഇരയെ കെണിപ്പെടുത്തി വേട്ടയാടുന്ന നായാട്ടുകാരന്റെ തന്ത്രം. യഥാര്‍ത്ഥ ഫാസിസ്റ്റ് തന്ത്രം.
''മര്‍ദ്ദകാ, മര്‍ദ്ദകാ നിന്റെ
മരണമണി മുഴങ്ങി....
വിശ്വമാകെയും നീ കുഴിച്ച
കുഴിയില്‍ നിന്നെയിന്ന് മൂടിടും.
നീയെടുക്കുമായുധത്താല്‍
ഇന്ന് നിന്നെയും ചുടും....''
അറവുകാട് പൂരത്തിന്റെ പൊലിമയിലാണ് കുന്തവും ആയുധവുമേന്തി വിപ്ലവഗാനം പാടിക്കൊണ്ട് അവര്‍ രണാങ്കണത്തിലേക്ക് മാര്‍ച്ച് ചെയ്തത്. 
അവസാനത്തെ പ്രാതല്‍ കഴിച്ചിറങ്ങുന്ന മട്ടിലാണ് സമരസഖാക്കള്‍. പെണ്ണുങ്ങള്‍ മീന്‍ചാറും കൂട്ടി  ഊണൊരുക്കി. സഖാക്കളോടൊപ്പം  അവരും മൈതാനത്തേക്ക് വന്നു. കണ്ണെടുക്കാതെ സ്വന്തം സഖാക്കളെ നോക്കിനിന്നു. ജ്വാഥ മുന്നോട്ട് നീങ്ങിയതും നിറകണ്ണുകളോടെ അമ്മമാര്‍ കൈവീശി 'പോയി വാ മക്കളേ...'
ശവശരീരങ്ങള്‍ കുന്നുകൂടികിടക്കുന്ന പുന്നപ്രവയലാറിനെക്കുറിച്ച് എഴുത്തുകാരന്‍ പറയുന്നതിങ്ങനെ: ''എങ്ങും ശവങ്ങള്‍. കടല്‍ക്കരയില്‍ നത്തോലിക്കൂട്ടം ചത്തടിഞ്ഞ മാതിരി.''
ആലപ്പുഴയിലും പുന്നപ്രയിലും തലേന്നുരാത്രിതന്നെ പൊലീസും പട്ടാളവും തേര്‍വാഴ്ച തുടങ്ങി. സമരസഖാക്കളെ തിരഞ്ഞ് ചോരയിറ്റുന്ന നാക്ക് നീട്ടി ചെന്നായ്ക്കള്‍ പരക്കം പാഞ്ഞു. മെടവാതിലുകള്‍ തകര്‍ത്ത് ഇരുട്ടിന്റെ സ്വച്ഛതയിലേക്ക് ചെന്നായ്ക്കളിരച്ചു കയറി. കണ്ണീര്‍പരലുകള്‍ വരണ്ട്, ഉറക്കം വേറിട്ടുകിടന്ന പെണ്‍സഖാക്കളെ മുടിക്കുത്തില്‍ പിടിച്ച് നിലത്തടിച്ചു. അടിവയര്‍ കിഴിഞ്ഞ് കൂര്‍ത്ത നഖങ്ങളാഴ്ന്നു. മുലക്കണ്ണുകളില്‍ ചോര പുരണ്ടു. - ''പറയെടീ അറുവാണിച്ചി മക്കളേ; നിന്റെയൊക്കെ മറ്റവമ്മാറെവിടെപ്പോയൊളിച്ചെടീ...''
നോവലില്‍ ചെഗുവരെയെ സ്‌നേഹിക്കുന്ന പുതിയ തലമുറയുടെ ശബ്ദം ശ്രദ്ധേയമാണ്. ഇന്ത്യയെ വില്പനച്ചരക്കാക്കുന്നവരാണ് ഇന്ത്യയെ ഭരിക്കുന്നത്. എ കൊളാബറേഷന്‍ ഓഫ് ഇമ്പീരിയലിസ്റ്റ് ബൂര്‍ഷ്വാസി, കോര്‍പ്പറേറ്റ്‌സ്.... ആന്‍ഡ്... സീ... ഹൈലി കറപ്റ്റ് പൊളിറ്റിക്കല്‍ ക്രൂക്‌സ്..... അവരുടെ  കൂട്ടുകച്ചവടമാണിവിടെ നടക്കുന്നത്. പ്ലീസ് ഓപ്പണ്‍ യുവര്‍ ഐസ് ദിശാ (ദിശ, നോവലിലെ കഥാപാത്രം)
''ഷൂട്ട് ദ കറപ്റ്റ് പൊളിറ്റീഷ്യന്‍സ് ആന്റ് ബ്യൂറോക്രാറ്റ്‌സ്..... അവരാണീ നാട് കുട്ടിച്ചോറാക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കി സ്വന്തം സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുന്നത്''
''അനിഹിലേഷന്‍ - ശത്രുവിന്റെ ഉന്മൂലനാശം. ഒരിക്കല്‍ ഈ നാടത് തിരസ്‌ക്കരിച്ചതാണ്. അന്നത് ശരിയായ ദിശയിലായിരുന്നില്ല. വര്‍ഗ്ഗ ശത്രുക്കളല്ല. വര്‍ഗ്ഗ വഞ്ചകരാണിന്ന് നമുക്കു ചുറ്റും. അനിഹിലേഷനു പകരം പുതിയൊരു പേരിടാം. ആന്റിവൈറസ് ഓപ്പറേഷന്‍. ഈ സിസ്റ്റം തകര്‍ക്കുന്ന വൈറസുകളെ ഇല്ലായ്മ ചെയ്യല്‍.''
ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി. ദില്ലിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ന്ന അതേ ദിവസം. കോഴിക്കോട് കല്ലായി റോഡിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആപ്പീസിന്റെ മുറ്റത്ത് ദേശീയപതാക ഉയര്‍ത്തിമടങ്ങുമ്പോള്‍ സഖാവിന്റെ മനസ്സില്‍ മൗനനൊമ്പരത്തിന്റെ ഒരിഴ ബാക്കി കിടന്നു. പൂര്‍ത്തിയാകാതെപോയ ദേശീയ ജനാധിപത്യവിപ്ലവം. അതിനുവേണ്ടി എത്രയെത്ര ധീരസഖാക്കള്‍ ജീവന്‍ ബലി നല്‍കി; മൊറാഴ, തലശ്ശേരി, മട്ടന്നൂര്‍, കയ്യൂര്‍, കൊച്ചി, മുഴുക്കൈ, പുന്നപ്ര, കാട്ടൂര്‍, വയലാര്‍, ഒളതല, മേനാശ്ശേരി, കരിവള്ളൂര്‍, കാവുമ്പായി, ഒഞ്ചിയം....
സഖാവ് കൃഷ്ണപിള്ള താഴേക്ക് കുനിഞ്ഞ് എഴുതിക്കൊണ്ടിരുന്ന റിപ്പോര്‍ട്ട് എടുത്തു. അതിന്റെ ചോട്ടില്‍ വിറയ്ക്കുന്ന കൈകൊണ്ടെഴുതി. ''എന്റെ കണ്ണില്‍ ഇരുട്ട് പരക്കുകയാണ്. എന്റെ ശരീരം തളരുകയാണ്. എന്തു സംഭവിക്കുമെന്നെനിക്കറിയാം. സഖാക്കളേ മുന്നോട്ട് മുന്നോട്ട്....''
നാടിനുവേണ്ടി പോരാടിയതാണോ അവര്‍ ചെയ്ത കുറ്റം? അവര്‍  ചീന്തിയ രക്തമാണ് തിരുവിതാംകൂറിനെ സ്വതന്ത്രമാക്കിയത്. അവര്‍ ബലികൊടുത്ത ഉയിരാണ് ഈ നാടിനെ ജനകീയഭരണത്തിലേക്ക് നയിച്ചത്. സ്വാതന്ത്ര്യത്തിനും ദേശീയതയ്ക്കും വിമോചനത്തിനുംവേണ്ടി തങ്ങള്‍ നടത്തുന്ന അന്തിമപോരാട്ടം എന്ന സ്ഥാനമാണ് അന്ന് പോരാളികള്‍ പുന്നപ്ര-വയലാര്‍ വിപ്ലവത്തിന് നല്‍കിയത്.
വില: 375.00


About Author

K.V.Mohan Kumar

K.V.Mohan Kumar

About K.V.Mohan Kumar

കഥാകൃത്ത്, നോവലിസ്റ്റ്, മുന്‍ പത്രപ്രവര്‍ത്തകന്‍. ആലപ്പുഴയില്‍ ജനനം. കേരളകൗമുദിയിലും മലയാള മനോരമയിലും സ്റ്റാഫ് റിപ്പോര്‍ട്ടറായും സബ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍. നോവല്‍, കഥ, ബാലസാഹിത്യം എന്നീ മേഖലകളിലായി പതിനെട്ട് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.