Close
Welcome to Green Books India
Katha Poya Kaalam

Katha Poya Kaalam

Author: Mundur Sethumadhavan

star

കഥ പോയ കാലം

Add to Basket

Story by Mundur Sethumadhavan

ആത്മാന്വേഷണത്തിന്റെ ഒറ്റയടിപ്പാതകൾ സാന്ദ്രമൗനങ്ങളിൽ ചാലിച്ച അക്ഷരങ്ങളുടെ സംഗീതമുദ്രകൾ. പ്രകൃതിയോടും ഭൂമിയോടുമുള്ള വിധേയത്വം മിക്ക കഥകൾക്കും ഊടും പാവുമായി നിൽക്കുന്നു. മുണ്ടൂർ കഥകളിലെ നിരന്തരമായ സാന്നിധ്യം കല്ലടിക്കോടൻ മലയാണ്. ഒരു പാലക്കാടാൻ ഉഷ്നക്കാറ്റ് അലയടിച്ചു വരുന്നതുപോലെ മുണ്ടൂർകഥകൾ. എഴുത്തുകാരനെപോഴും സ്വയം വിചാരണയിലാണ്. അത് എഴുത്തിന്റെ സാമൂഹിക അപഗ്രഥനവും ശക്തിയുമായി മാറുന്നു.

No reviews found

കഥപോയ കാലം - നാട്ടുമണമുള്ള കഥകള്‍..

കഥപോയ കാലം - നാട്ടുമണമുള്ള കഥകള്‍..


ഒരു കഥ എങ്ങനെയും എവിടെനിന്നും ഊര്‍ന്നുവീണേക്കാം. പക്ഷേ, അത് കഥയാകണം.  ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതാകണം. ആത്മാന്വേഷണത്തിന്റെ ഒറ്റയടിപ്പാതയിലൂടെ ഏകനായി നടന്നുപോകുന്ന എഴുത്തുകാരന്‍. സാന്ദ്രമൗനങ്ങളില്‍ ലയിച്ച്, അക്ഷരങ്ങളില്‍ സംഗീതമുദ്രകള്‍ ചാര്‍ത്തിയും  ഒരു പാലക്കാടന്‍ ഉഷ്ണക്കാറ്റ്‌പോലെ. 
പ്രകൃതിയോടും ഭൂമിയോടുമുള്ള വിധേയത്വം, കരുണാര്‍ദ്രമായ ഭാഷ, കല്ലാടിക്കോടന്‍ മലയുടെ നിരന്തരമായ സാന്നിദ്ധ്യം, സ്വയം വിചാരണ, ജീവിതത്തിന്റെ അപഗ്രഥനം, മുണ്ടൂര്‍ സേതുമാധവന്റെ കഥാലോകം വ്യത്യസ്തമാണ്. ഏറ്റവും വലിയ ആഹ്ലാദവും ഏറ്റവും വലിയ ദുഃഖവും എഴുത്താകുന്നുവെന്ന് തന്റെ പരിചയവട്ടത്തിലുള്ള കഥകള്‍ മാത്രം കാണിച്ചുകൊണ്ട് എഴുത്തുകാരന്‍ പറയുന്നു.
കഥപോയകാലം.
മുണ്ടൂര്‍ സേതുമാധവന്‍, കഥ, വില: 100.00


About Author

Mundur Sethumadhavan

Mundur Sethumadhavan

About Mundur Sethumadhavan

അധ്യാപകന്‍, നോവലിസ്റ്റ്, കഥാകൃത്ത്. 1942ല്‍ പാലക്കാട് മുണ്ടൂരില്‍ ജനനം. മുപ്പതുവര്‍ഷത്തിലധികം അദ്ധ്യാപകനായിരുന്നു. 1962ല്‍ ആദ്യകഥ. മുന്നൂറോളം കഥകള്‍ പ്രസിദ്ധീകരിച്ചു. ആകാശം എത്ര അകലേയാണ് എന്ന കൃതിക്ക് മുണ്ടശ്ശേരി അവാര്‍ഡ്. മുണ്ടൂര്, കരിമ്പനയുടെ പാട്ട് എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. സംസ്ഥാന അദ്ധ്യാപക അവാര്‍ഡും ലഭിച്ചിട്ടുണ്ട്.