Close
Welcome to Green Books India
Panikkol

Panikkol

Author: Boban Kollannur

star

പനിക്കോൽ

Add to Basket

Book by Boban Kollannur

"നോക്കു, തോമസ്‌ ആന്റണിയുടെ ഒരു കണ്ണെപോഴും തുറന്നിരിക്കുന്നത് മരണത്തിനു മേലെയാണ്. മറുകണ്ണെപോഴും ജീവിതത്തിലും" എന്ന് കൊച്ചുബാവയുടെ സുപ്രസിദ്ധമായ വരികളെ ഓർമിപ്പിച്ചുകൊണ്ടു ഒരു അനുഭവ പുസ്തകം. ബാലിക്കാക്കയായും പോത്തായും യക്ഷികരിമ്പനയായും ശവക്കൊട്ടയായും മരണചിന്തകൾ നിറയുന്നു. അതോടൊപ്പം ജീവിതത്തെ കുറിച്ചുള്ള സർഗാത്മകതകളും.

No reviews found

പനിക്കോല്‍

പനിക്കോല്‍

ഒരു ജീവന്മരണസമരത്തിന്റെ ആശുപത്രിക്കഥ

ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവര്‍ക്കു പ്രചോദനവും മാര്‍ഗദര്‍ശനവുമേകുന്ന അധ്യായങ്ങള്‍.


വൈദ്യനൈതികതയുടെ പ്രതിസന്ധികള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പുസ്തകം. വൈദ്യശാസ്ത്രധാര്‍മ്മികതയുടെ അടിവേരുകള്‍ എവിടെയൊക്കെയോ അറുക്കപ്പെട്ടുവെന്നും, പാരമ്പര്യവൈദ്യത്തിന്റെ നന്മകള്‍ മുച്ചൂടും നമ്മള്‍ നഷ്ടപ്പെടുത്തിയെന്നും, സങ്കീര്‍ണ്ണമായ ഒരു ആധുനിക ചികിത്സാരംഗത്തിന്റെ കാപട്യങ്ങള്‍ നമ്മള്‍ വേണ്ടത്ര തിരിച്ചറിയാതെ പോകുന്നുവെന്നും, ബോബന്‍ കൊള്ളന്നൂര്‍ തന്റെ ഞെട്ടിക്കുന്ന ആശുപത്രി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു നോവല്‍രചനയുടെ ചാരുതയോടെ എഴുതപ്പെട്ട ആശുപത്രി അനുഭവങ്ങള്‍. ആശുപത്രി ഗന്ധങ്ങളില്‍ മയങ്ങിയുറങ്ങുമ്പോഴുള്ള മായക്കാഴ്ചകള്‍. ഒരു ക്ലാസ്സിക് നോവല്‍പോലെ വായിച്ചുപോകും. ഹോസ്പിറ്റല്‍ ഭീകരത ഭരണകൂടഭീകരതയേക്കാള്‍ നിഗൂഢവും ശക്തവും തന്ത്രപരവുമാണെന്ന് ബോബന്‍ വെളിപ്പെടുത്തുന്നു. ഒരു ഹോസ്പിറ്റലും രോഗിക്ക് കൊടുത്ത മരുന്നിന്റെ കണക്കോ, മറ്റ് ശസ്ത്രക്രിയതീരുമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തു വിടാറില്ല. രാഷ്ട്രീയപാര്‍ട്ടികളെപ്പോലും വിവരാവകാശനിയമത്തിനുകീഴില്‍ കൊണ്ടുവരണം എന്ന് വാദിക്കുന്ന കോടതിപോലും ഹോസ്പിറ്റലിനെ അതിന്റെ പരിധിയില്‍ കൊണ്ടുവരാത്തത് എന്താണ്? രോഗിയുടെ പണം മാത്രമല്ല, ചോരയും അവര്‍ നിര്‍ബാധം പിഴിഞ്ഞെടുക്കുന്നു. 
സാമൂഹിക ബോധത്തില്‍ അടിയുറച്ച ഒരു നൈതികശാസ്ത്രം ചികിത്സാരംഗത്തും വീണ്ടെടുക്കേണ്ടിയിരിക്കുന്നു. രോഗശുശ്രൂഷ എന്നത് കേവലമായ സാങ്കേതിക വൈദഗ്ദ്ധ്യം മാത്രമല്ല, ഒരു ജീവകാരുണ്യപ്രവര്‍ത്തനം കൂടിയാണ്. വ്യവസായിയും എഴുത്തുകാരനുമായ ബോബന്‍ കൊള്ളന്നൂര്‍ അനുഭവിച്ച തീക്ഷ്ണമായ ചികിത്സാവിധികളുടെ കഥയാണ് പനിക്കോല്‍. പൊതുവേ ആരും പറയാന്‍ ധൈര്യപ്പെടാത്ത ഞെട്ടിക്കുന്ന ആശുപത്രി അനുഭവങ്ങള്‍.



About Author

Boban Kollannur

Boban Kollannur

About Boban Kollannur