Close
Welcome to Green Books India
Charithram Nashtappettavar

Charithram Nashtappettavar

Author: B.R.P.Bhasker

star

ചരിത്രം നഷ്ടപെട്ടവർ

Out of stock.

Book by B.R.P.Bhasker

അധികാരത്തിന്റെ ജാതിയും വർണ്ണവും ലിംഗവും എന്താണ്..? ഒരു വിഭാകം മറ്റുള്ളവർക്കുമേൽ സാമുഹിക ആധിപത്യം സ്ഥാപിക്കുന്നതിന്റെ അർത്ഥവും യുക്തിയും എങ്ങനെ സ്വാംശീകരിക്കാം? വർഗ്ഗചരിത്രം എന്നത് ഒരു വിഭാഗത്തിന് മാത്രം ഉള്ളതാണോ? ദളിതർക്കും ചരിത്രമില്ലെ? ജാതി എന്നാ ഇന്ത്യൻ യാഥാർഥ്യത്തെ കാണാതെ വർഗ്ഗം എന്നാ മിഥ്യയെ പിന്തുടരുന്ന കമ്മ്യുണിസ്റ്റ്കാരും ഇവിടെ വിമർശനത്തിനു വിധേയരാകുന്നു. മുതിർന്ന പത്രപ്രവർത്തകനും സാമൂഹ്യചിന്തകനുമായ ബി.ആർ.പി ഭാസ്കർ ഉയർത്തുന്ന സാമുഹികാവസ്ഥയുടെ സങ്കടകരമായ കണ്ടെത്തലുകളും വിചാരണകളുമായി മാറുന്നു ഈ പുസ്തകം.

No reviews found

ചരിത്രം നഷ്ടപ്പെട്ടവര്‍

ചരിത്രം നഷ്ടപ്പെട്ടവര്‍

എന്തുകൊണ്ടാണ്  ജാതിവ്യവസ്ഥ ഇന്നും പ്രബലമായി തുടരുന്നത്?  സംവരണം എപ്പോഴും ചെറുത്തു തോല്പിക്കപ്പെടുന്നതെന്തുകൊണ്ട്?


മനുഷ്യരെല്ലാം തുല്യരാണെന്ന തിരിച്ചറിവാണ് മനുഷ്യാവകാശങ്ങളെ ഊട്ടി ഉറപ്പിക്കുന്ന തത്ത്വം. വ്യക്തമായും ശക്തമായും ഈ തത്ത്വം ആദ്യം അവതരിപ്പിച്ചത് മതങ്ങളാണ്. എല്ലാവരും ഒരു ദൈവത്തിന്റെ മക്കളാണെന്ന വിശ്വാസത്തില്‍ സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും അംശങ്ങള്‍ അടങ്ങിയിരിക്കുന്നു. ആദ്യകാലഘട്ടങ്ങളിലെങ്കിലും എല്ലാ മതങ്ങളും ഈ ആശയങ്ങള്‍ മുറുകെ പിടിച്ചിരുന്നതായി കാണാം. സമത്വബോധം നല്‍കിയ ഉണര്‍വ് മതങ്ങള്‍ക്ക് വിമോചനപ്രസ്ഥാനത്തിന്റെ സ്വഭാവം നല്കി. എന്നാല്‍ കാലക്രമത്തില്‍ അവ സ്ഥാപനവത്കരിക്കപ്പെട്ടു. അതോടെ അവ സമൂഹത്തിന്റെ അസമത്വങ്ങളുമായി പൊരുത്തപ്പെടുകയും അവയുടെ വിമോചനസ്വഭാവം നഷ്ടപ്പെടുകയും ചെയ്തു.
ചരിത്രത്തിലെ ഏറ്റവും നീണ്ട കഥ, ഓരോ കാലത്തും പരിഷ്‌കൃതമനുഷ്യര്‍ എന്ന് അവകാശപ്പെടുന്നവര്‍ തങ്ങളുടെ മുന്‍ഗാമികളോട് കാട്ടിയ കൊടുംക്രൂരതകളുടെ കഥകളാണ്. 
അധികാരത്തിന്റെ ജാതിയും വര്‍ഗ്ഗവും ലിംഗവും എന്താണ്? ജാതിവ്യവസ്ഥ അസമത്വവും  അനീതിയും അടങ്ങിയിട്ടുള്ളതാണ്. അത് ചിലര്‍ക്ക് ഗുണകരവും മറ്റുചിലര്‍ക്ക് ദോഷകരവുമാകുന്നു. അത് നിലനില്ക്കണമെന്ന് ആരെങ്കിലും  ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം അത് അയാള്‍ക്ക് ഗുണം ചെയ്യുന്നു എന്നാണ്. ദോഷഫലം അനുഭവിക്കുന്ന ഒരാള്‍ക്ക് ജാതി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കാനാവില്ല. ജാതിമത ചിന്തകളുടെ വളര്‍ച്ച കേരളം സാമൂഹികമായി പിന്നോട്ട് പോകുന്നതിന്റെ തെളിവാണ്. നവീകരണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലമായുള്ള പല നേട്ടങ്ങളും നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. നവോത്ഥാനനായകരുടെ ശ്രമഫലമായി ഇല്ലായ്മ ചെയ്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവന്നിരിക്കുന്നു. സാമൂഹ്യപ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ചതും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തതുമായ സ്ഥിതിസമത്വം എന്ന ആശയം ഏറക്കുറെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയിലല്ലാതെ മറ്റെങ്ങും  രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യം കൂടാതെ ഒരു വിഭാഗം മറ്റുള്ളവയ്ക്കുമേല്‍ സാമൂഹിക ആധിപത്യം സ്ഥാപിക്കുകയോ നിലനിര്‍ത്തുകയോ ചെയ്തിട്ടില്ല. സങ്കടകരമായ കണ്ടെത്തലുകള്‍. ദളിത് പീഡനത്തിന്റെ ഒരു ജനാധിപത്യപര്‍വ്വം.
യുക്തിസഹമല്ലാത്ത പ്രത്യയശാസ്ത്രപ്രതിബദ്ധതമൂലം കാലത്തിനൊത്ത് മാറാന്‍ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളും നമുക്കുണ്ട്. സമകാലികാവശ്യങ്ങള്‍ക്കനുസൃതമായ ചിട്ടവ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ കഴിയാത്ത സമൂഹം യഥാര്‍ത്ഥത്തില്‍ ഏതോ പഴയ കാലത്തില്‍ ജീവിക്കുന്നു.
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആധുനികസങ്കല്പങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ നിയനിര്‍മ്മാണസഭകള്‍ക്ക് കഴിയണം. അതേ രീതിയില്‍ അവയെ വ്യാഖ്യാനിക്കാന്‍ കോടതികള്‍ക്കും.
പോരാട്ടത്തിന്റെ ഏറ്റവും വലിയ ആയുധം അറിവാണ് എന്ന് ബി.ആര്‍.പി.ഭാസ്‌കര്‍, ചരിത്രം നഷ്ടപ്പെട്ടവര്‍ എന്ന കൃതിയില്‍.
വില: 100.00About Author

B.R.P.Bhasker

B.R.P.Bhasker

About B.R.P.Bhasker