Close
Welcome to Green Books India
Agnichirakulla Pakshikal

Agnichirakulla Pakshikal

Author: M.K.Gangadharan

star

അഗ്നി ചിറകുള്ള പക്ഷികൾ

Out of stock.

ചരിത്രത്തിൻറെ ചുകന്ന നടപ്പാതകളിൽ നിന്ന് വീണ്ടെടുത്ത ഒരു ഐതിഹാസിക പോരാട്ടത്തിന്റെ കഥ. ജീവിചിരിക്കുന്നവരുടെയും മരിച്ചവരുടെയും രക്തസാക്ഷികലായവരുടെയും ആത്മഛായയുള്ള കഥാപാത്രങ്ങൾ. പരാജയപ്പെട്ട ഒരു നക്സലേറ്റ് ആക്ഷൻ പോലീസ് ഭീകരതയ്ക്കുമുന്നിൽ നാനാദിക്കിലേക്കും ചിതറിപ്പോയ സഖാക്കൾ. ഇടതുപക്ഷ തീവ്രവാദത്തിന്റെ പരിസമാപ്തിയിൽ വർഷങ്ങൾക്കുശേഷം കുറേപേർ എവിടെയോ പരസ്പരം കണ്ടുമുട്ടുന്നു.

No reviews found

അഗ്നിചിറകുള്ള പക്ഷികള്‍

അഗ്നിചിറകുള്ള പക്ഷികള്‍

സാഫല്യമണിയാത്ത വിപ്ലവത്തിന്റേയും വിപ്ലവമനുഷ്യരുടേയും കഥകള്‍


നോവല്‍ - എം.കെ.ഗംഗാധരന്‍


കാലത്തെ ചുവപ്പിച്ച നക്ഷത്രങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത കഥ. ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും രക്തസാക്ഷികളായവരുടേയും ആത്മച്ഛായയുള്ള കഥാപാത്രങ്ങള്‍. തലശ്ശേരി നക്‌സലേറ്റ് ആക്ഷനുശേഷം നാനാദിക്കിലേക്കും ചിതറിപ്പോയ വിപ്ലവകാരികള്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അവരില്‍ചിലര്‍ ഒരു അത്യാഹിതംപോലെ പരസ്പരം കണ്ടെത്തുകയാണ്. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ അമ്പരപ്പിക്കുന്ന നിസ്സഹായതയ്ക്കുമുന്നില്‍ അവര്‍ തങ്ങളുടെതന്നെ ഭൂതകാലം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു. എവിടെയാണ് വീഴ്ചകള്‍ സംഭവിച്ചത്? ഇതിലെ ഒരു കഥാപാത്രം പറയുന്നു: ''വിപ്ലവത്തിന്റെ  ആവേശത്തില്‍ ഫണ്ടമെന്റലായ ചിലകാര്യങ്ങള്‍ നമ്മള്‍ മറന്നുപോയിരിക്കുന്നു. അതിലൊന്ന് മാസ്സ് സൈക്കോളജിയാണ്. അക്രമം ഇന്ത്യന്‍ മനസ്സ് ഇഷ്ടപ്പെടുന്നില്ല. അതാണ് ഗാന്ധി അക്രമരാഹിത്യത്തിലേക്ക് തിരിഞ്ഞത്. തലവെട്ടല്‍പോലുള്ള ക്രൂരകൃത്യങ്ങള്‍ ഇനി വേണ്ട.''


വിപ്ലവകാരികളുടെ ശിഥിലീകരണം സകല സ്‌നേഹബന്ധങ്ങളേയും നശിപ്പിക്കുന്നതായിരുന്നു. വിപ്ലവപാര്‍ട്ടികള്‍ ചുവട് മാറുമ്പോള്‍ നിന്ദിതരേയും പീഡിതരേയും ആര് രക്ഷിക്കും? ഇതിലെ സുലു എന്ന കഥാപാത്രത്തെ നമുക്ക് മറക്കാനാവില്ല. പ്രമീള, ഉഷ എന്ന ആയിഷ. മൂന്ന് ശക്തമായ പെണ്‍കഥാപാത്രങ്ങള്‍. പ്രമീള എന്ന കഥാപാത്രം അജിതയെ ഓര്‍മ്മപ്പെടുത്തുന്നു. സമയം, കാലം, തിയതി, ഭരണം എന്നിങ്ങനെ ചരിത്രവസ്തുതകളെ ചേര്‍ത്തിണക്കിക്കൊണ്ട് ഇതിവൃത്തം വികസിപ്പിച്ചിരിക്കുന്നു. കാലബന്ധിതമായ ഒരു സാമൂഹികകഥ. വിപ്ലവ പ്രതീക്ഷകളുടെ പോരാട്ടത്തിനുമുന്നില്‍ ത്യാഗവും പീഡനങ്ങളും സഹിച്ച് ജീവിക്കാന്‍ മറന്നുപോയവര്‍. ഇത് ഒരു കെട്ടുകഥയല്ല. ചരിത്രത്തിന്റെ വര്‍ത്തമാനതാളുകളില്‍നിന്ന് കീറിയെടുത്ത ചോരയിറ്റുന്ന മാംസക്കീറുകള്‍.
വില: 135.00


About Author

M.K.Gangadharan

M.K.Gangadharan

About M.K.Gangadharan