Close
Welcome to Green Books India
Dirham

Dirham

Author: Shahul Valapattanam

star

ദിർഹം

Add to Basket

സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കിൽ തകർക്കപെട്ട സ്വപ്‌നങ്ങൾ. അരക്ഷിതവും അനിശ്ചിതവുമായ ജീവിതസാഹസികതയും ആത്മാന്വേഷണം. സാധ്യതകൾക്കൊപ്പം അസാധ്യതകളുന്ടെന്നും ഉയര്ച്ചകൾക്കൊപ്പം വീഴ്ചകളുണ്ടെന്നും ഈ നോവല ഒര്മപെടുതുന്നു. ആഖ്യാനചാരുതയുള്ള സത്യസന്ധവും ആത്മാർത്ഥവുമായ നിരീക്ഷണങ്ങൾ.

No reviews found

ദിര്‍ഹം

ദിര്‍ഹം

സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കുകളുടെ കഥ


സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കുകളിലകപ്പെട്ട് ജോലി നഷ്ടപ്പെടുന്നവര്‍. അപ്രതീക്ഷിതമായ പ്രതിസന്ധികള്‍, തകര്‍ക്കപ്പെട്ട സ്വപ്‌നങ്ങള്‍. ഒരുപാട് രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. റിസഷന്‍ അമേരിക്കയുടെ അതിര്‍ത്തികളും കടന്ന് ദുബായിലെത്തുന്നു. 

പക്ഷേ, ദുബായ് ഒരിക്കലും തളര്‍ന്നുപോയില്ല. കഥാകൃത്ത്  പറയുന്നു: ''അമേരിക്കയാണ് പണി പറ്റിച്ചത്. ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇഷ്ടംപോലെ ലോണ്‍ കൊടുത്തു സര്‍പ്ലസ്‌സപ്ലൈ. ലെസ്സ് ഡിമാന്‍ഡ്. പല കമ്പനികളും പൂട്ടിപ്പോയി. ക്രൂഡോയിലിന്റെ വിലയും കുറഞ്ഞതോടെ റിസെഷന്‍ ഗള്‍ഫിലേക്കും ഭീതി പടര്‍ത്തുകയാണ്. ഗള്‍ഫില്‍  അത് പ്രധാനമായും ബാധിച്ചത് ദുബായിയെ.''
വളരെവേഗം സാമ്പത്തികമാന്ദ്യത്തെ ദുബായ് മറികടന്നുവെങ്കിലും ഈ നോവലിന്റെ സാമൂഹികാന്തരീക്ഷം സാമ്പത്തികമാന്ദ്യത്തോടൊപ്പം ഉണ്ടായ ഗള്‍ഫ് പ്രവാസജീവിത്തിന്റെ കിതപ്പും കുതിപ്പുമാണ്. അടച്ചുതീര്‍ക്കാനുള്ള കടബാദ്ധ്യതകള്‍. പണി തീരാത്ത നിര്‍മ്മാണങ്ങള്‍, തൊഴില്‍ മേഖലകള്‍ പൂട്ടിപ്പോയവര്‍, ഒളിമ്പ്യന്‍ ഉയരങ്ങളില്‍നിന്ന് തലകുത്തി വീണ സ്ഥാപനമേധാവികള്‍. തലയ്ക്കുമുകളില്‍ ആഘാതത്തോടെ ഒരു വന്‍തിരമാല ഉയരുകയാണ്. പലരും ആ തിരമാലയോടൊപ്പം ഒലിച്ചുപോകുന്നു. വായനയുടെ എല്ലാ ഘട്ടത്തിലും നമ്മള്‍ ഗള്‍ഫില്‍ ജീവിക്കുകയാണ് എന്ന് തോന്നിപ്പോകും. പ്രവാസത്തിന്റെ സഥലകാലങ്ങളിലേക്ക് ഈ നോവല്‍ പിടിച്ചുകൊണ്ടുപോകുന്നു. (ദിര്‍ഹം, ശാഹുല്‍ വളപട്ടണം, വില:170.00)



About Author

Shahul Valapattanam

Shahul Valapattanam

About Shahul Valapattanam

1953-ല്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് ജനനം. പിതാവ്: ഇബ്രാഹിംകുട്ടി, മാതാവ്: ഹലീമ. വളപട്ടണം ഗവ: ഹൈസ്‌കൂളിലും കണ്ണൂര്‍ എസ്.എന്‍.കോളേജിലുമായി വിദ്യാഭ്യാസം. 13-ാംവയസ്സില്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. ആത്മബലി, ഈയലുകള്‍, ഊഷരം ഊഷ്മളം, സുബ്ഹി (നോവലുകള്‍) ദുഃഖപര്‍വ്വം, പ്രവാസികളുടെ ലോകം, ഉള്ളറകള്‍, സൈബീരിയ, സ്പര്‍ശം, കടല്‍ കടന്നു കടലിലേക്ക് (കഥാസമാഹാരങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍. വര്‍ഷങ്ങളായി ദുബായില്‍ ജോലി നോക്കുന്നു. ഭാര്യ: ശറഫുന്നീസ. മക്കള്‍: ശാനിസ, ശാഹില്‍ വിലാസം: സ്‌നേഹ, അലവില്‍, കണ്ണൂര്‍-670008