Close
Welcome to Green Books India
Pravasi Ente Peru

Pravasi Ente Peru

Author: Surab

star

പ്രവാസി എന്റെ പേര്

Out of stock.

Poems by Surab

ആത്മാന്വേഷണത്തിന്റെ അനിശ്ചിതത്വം പേറുന്ന കവിഹൃദയത്തിന്റെ മുറിവുകൾ, വേദനകൾ. ഇടവേളകളിൽ വീണുകിട്ടുന്ന ചില നിമിഷങ്ങൾ, സ്വത്വരഹസ്യങ്ങളുടെ നുറുങ്ങുകാവ്യങ്ങളായി മാറുകയാണവ. പ്രവാസജീവിതത്തിന്റെ സംഭ്രാന്തികൾ, പൊരുളുകൾ, പോരുളില്ലായ്മകൾ, ഒരു വിധം സുറാബ് ഇവിടെ കുറിച്ചുവേക്കുന്നു.

No reviews found

പ്രവാസി എന്‍റെ പേര്

പ്രവാസി എന്‍റെ പേര്

സുറാബിന്‍റെ കവിത തുളുമ്പുന്ന രചന. ജീവിതമെന്നോ അനുഭവമെന്നോ പറയാവുന്ന ചോരവരകള്‍. വളരെയേറെ വര്‍ഷങ്ങള്‍ക്കുശേഷം ഈയെഴുത്തുകാരന്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. ജീവിതത്തിന്‍റെ ഭൂപടമാകെ മാറിമറിഞ്ഞിരിക്കുന്നു. അരക്ഷിതവും അനിശ്ചിതവുമായ ഒരു ജീവിതമാണ് കണ്‍മുന്നില്‍ തുറിച്ചു നോക്കി നില്‍ക്കുന്നത്. ശങ്കയും അവിശ്വാസവും നിറഞ്ഞ ഒരു ലോകത്തിനുമുന്നില്‍ സുറാബ് തന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്നു. "പ്രവാസി, എന്‍റെ പേര്." പുതിയ ഒന്നിനുവേണ്ടിയുള്ള സ്വയം ശുദ്ധീകരണത്തിന്‍റെ എഴുത്ത്.

About Author

Surab

Surab

About Surab

കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശി. ഉപ്പ: പരേതനായ കുണ്ടംകടവത്ത് അഹമ്മദ്. ഉമ്മ: നാലുപുരപ്പാട്ടില്‍ ആയിഷ. കഥ, കവിത, തിരക്കഥ, നോവല്‍, അനുഭവം എന്നിങ്ങനെ ഇരുപതിലധികം പുസ്തകങ്ങള്‍. കവിതയ്ക്ക് മഹാകവി കുട്ടമത്ത് അവാര്‍ഡും കഥയ്ക്ക് കമല സുരയ്യ അവാര്‍ഡും തിരക്കഥയ്ക്ക് സെവന്‍ ആര്‍ട്‌സ് ചിത്രഭൂമി അവാര്‍ഡും നോവലിന് കൈരളി ബുക്‌സ് അവാര്‍ഡും കിട്ടിയിട്ടുണ്ട്.