Close
Welcome to Green Books India
Aanandalahari

Aanandalahari

Author: Socrates K. Valath

star

ആനന്ദലഹരി

Add to Basket

സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാൻ പാട് പെടെണ്ടതും, കത്തിയാൽ കെടുത്താൻ ഏറെ പണിപ്പെടെണ്ടതുമായ ഒരഗ്നി. ആ തീയിൽ ചുട്ടുപഴുത്ത ഒരു അസ്ത്രവും ഉണ്ട്. പഴമയും പുതുമയും തന്നിലുള്ള ആത്മസംഘർഷങ്ങൾ. അണുകുടുംബം നേരിടുന്ന യഥാർത്ഥജീവിതത്തിൻറെ നെരിപ്പോടുകൾ. ഒരു പ്രഹേളിക പോലെ കൃഷ്ണപ്രണയത്തിന്റെ ദിവ്യാനുഭവങ്ങൾ. നോവൽ ഒരു ചുംബനസമരത്തിന്റെ സമകാലികതയിൽ അവസാനിക്കുന്നു.

No reviews found

ആനന്ദലഹരി

ആനന്ദലഹരി


ഞാനെന്‍റെ ഉടലിനെ വെളിപ്പെടുത്തി. നിലാവിനോ, നിലാവില്‍ സ്വന്തം ലാവണ്യം പ്രദര്‍ശിപ്പിക്കാന്‍ വെമ്പുന്ന പ്രകൃതിക്കോ എന്നോളം സൗന്ദര്യമില്ല എന്ന് എനിക്ക് സമ്മതിക്കേണ്ടി വന്നു. ആ നിമിഷത്തില്‍  ആരുടേയോ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു. ആരോ എന്നോട് ചേര്‍ന്നുനില്‍ക്കുന്നതായി ഞാനറിഞ്ഞു. ആ സാന്നിധ്യം എന്നെ പൊതിഞ്ഞുപിടിക്കുകയും വിലപ്പെട്ട സ്ഫടികവസ്തുക്കളെ എന്നോണം എന്‍റെ അവയവങ്ങളെ മൃദുവായി തഴുകി ഉണര്‍ത്തുകയും ചെയ്തു. തീപ്പൊള്ളലേറ്റപോലെ ഞാന്‍ നടുങ്ങി. 
ആ അനുഭവം ഉണ്ടാകുന്നതിനുമുമ്പ് ജനാലയ്ക്കപ്പുറത്ത് ഒരു ചിറകടിയൊച്ച അകന്നുപോയത് ഞാനറിഞ്ഞിരുന്നു. ഒപ്പം എന്തോ ഒന്ന് എന്‍റെ മാറിടത്തിലേക്ക് പാറിവീഴുകയും ചെയ്തിരുന്നു. അതൊരു മയില്‍പ്പീലിയായിരുന്നു. "ഇനിയും വരാം" എന്ന് അവന്‍ പറഞ്ഞോ? അറിയില്ല. പതിഞ്ഞ കാലടികള്‍ അകന്നുപോകുന്നതു മാത്രം ഞാനറിഞ്ഞു. 
പുതിയ കാലവും പഴയതെന്ന് കരുതുന്ന ജീവിതമൂല്യങ്ങളും വിഭജിക്കാനാവാത്തവിധം ചേര്‍ത്തെഴുതിയ ഒരു നോവല്‍. ചടുലഗതിയില്‍ വാര്‍ന്നുവീഴുന്ന സംഭവപരമ്പരകള്‍. ആധുനികവും യാഥാസ്ഥിതികവുമായ അഭിരുചികള്‍. ഫെമിനിസ്റ്റ് ചിന്താശകലങ്ങള്‍. സംഘര്‍ഷത്തിലകപ്പെട്ട ആധുനികസ്ത്രീയും പരമ്പരാഗതസ്ത്രീയും.... 
നോവല്‍ വായനയുടെ അപൂര്‍വ്വമായ ഒരു മാസ്മരികാനുഭവം. ഈയിടെ നടന്ന ചുംബനസമരത്തിന്‍റെ സമകാലികതയിലാണ് നോവല്‍ അവസാനിക്കുന്നത്.   ആധുനികജീവിതത്തിന്‍റെ സമഗ്രതകള്‍ ആനന്ദലഹരിയെ അവാച്യമായ ഒരു ആനന്ദാനുഭവമാക്കിത്തീര്‍ക്കുന്നു. എഴുത്തുകാരന്‍ പറയുന്നു: സ്ത്രീയിലൊരു തീയുണ്ട്, കത്തിക്കാന്‍ പാട്പെടേണ്ടതും കത്തിയാല്‍ കെടുത്താന്‍ ഏറെ പണിപ്പെടേണ്ടതുമായ ഒരഗ്നി. ആ തീയില്‍ ചുട്ടുപഴുത്ത ഒരസ്ത്രവുമുണ്ട്." 


About Author

Socrates K. Valath

Socrates K. Valath

About Socrates K. Valath

നോവലിസ്റ്റ് , തിരക്കഥാകൃത് , പത്രപ്രവർത്തകൻ. എറണാകുളത്ത് ജനനം. വാണിജ്യശാസ്ത്രത്തിൽ ബിരുദം . പത്രപ്രവർത്തനത്തിൽ പി .ജി . ഡിപ്ലോമ. വിശ്വവിജ്ഞാനകോശം , മനോരാജ്യം , ചന്ദ്രിക ഡെയ്‌ലി എന്നിവയിൽ സബ് എഡിറ്റർ . വിഷ്വൽ മീഡിയ , റേഡിയോ എന്നീ രംഗങ്ങളിലും സജീവം. 2014 - ലെ മികച്ച കഥയ്ക്കുള്ള "പത്മരാജൻ പുരസ്‌കാരം" നേടി. മൂന്ന് കഥാസമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. താമസം നോർത്ത് പറവൂരിൽ