Close
Welcome to Green Books India
Rathri yathrakalil Sambahavikkunnathu

Rathri yathrakalil Sambahavikkunnathu

Author: Jayalekshmi P.

star

രാത്രി യാത്രകളിൽ സംഭവിക്കുന്നത്

Add to Basket

Story by Jayalekshmi P.

അനിശ്ചിതത്വത്തിന്റെ വര്ത്തമാന കാല ജീവിതത്തിൽ നിന്ന് കണ്ടെടുത്ത ജയലക്ഷ്മിയുടെ കഥകൾ ആധുനിക കാലഘട്ടത്തിന്റെ ദുഖവും ഭയവും അടയാളപ്പെടുത്തുന്നു. ജീവിതത്തെ സുരക്ഷിതവും സുനിശ്ചിതവുമാക്കാനുള്ള ഓട്ടപ്പാചിലിൽ നഷ്ടപ്പെട്ടുപോയതെന്തോ തേടിയലയുന്നവരുടെ കഥകൾ. ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ.

No reviews found

രാത്രിയാത്രകളില്‍ സംഭവിക്കുന്നത്

രാത്രിയാത്രകളില്‍ സംഭവിക്കുന്നത്

സര്‍ഗ്ഗാത്മകപ്രാവീണ്യത്തിന്‍റെ മികച്ച കഥകള്‍.




ദുര്‍ഗ്രഹതയോ വളച്ചുകെട്ടലോ ഇല്ലാതെ ജയലക്ഷി കഥ പറയുന്നു. "ആന്‍ഡ്രിയ ജോസഫ് ലെസ്ബിയനായിരുന്നില്ല" എന്ന കഥ മികച്ചു നില്‍ക്കുന്നു. "രാത്രിയാത്രകളില്‍ സംഭവിക്കുന്നത്' ഭ്രമാത്മകമായ ബിംബങ്ങളിലൂടെ ഭീകരമായ യാഥാര്‍ത്ഥ്യങ്ങളുടെ പൊരുളുകള്‍ പറഞ്ഞുവെക്കുന്ന കഥയാണ്. പൂച്ച അവളെത്തന്നെ സാകൂതം നോക്കിയിരുന്നു. ഇമയനക്കാതെ.... പൂച്ചയുടെ കണ്ണുകളിലേക്കവള്‍ സൂക്ഷിച്ചുനോക്കി. അടങ്ങാത്ത കാമം തിരയുന്ന കണ്ണുകള്‍. ങ്യാവൂ.... ശബ്ദം ഇപ്പോള്‍ ഒരു ഞരക്കമായാണ് പുറത്തുവരുന്നത്. പതിയെ ഇളക്കിയിരുന്ന വാലിന്‍റെ ആട്ടത്തിന് ഗതിവേഗം വര്‍ദ്ധിച്ചിരിക്കുന്നു. അവള്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്നുവെച്ചു. കാതുകള്‍ കൂര്‍പ്പിച്ച് വട്ടം പിടിച്ചു. ഏത് നിമിഷവും അത് തന്‍റെമേല്‍ ചാടിവീണേക്കാം. പതുപതുത്ത പാദങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച മൂര്‍ച്ചയേറിയ നഖങ്ങളില്‍ ശരീരം അള്ളിക്കീറിയേക്കാം. കൂര്‍ത്ത പല്ലുകള്‍ ആഴ്ത്തിയിറക്കി എലിയെ എന്ന പോലെ കടിച്ചു കുടഞ്ഞേക്കാം. ഒടുവില്‍ മാന്തിപ്പൊളിച്ച ശരീരവും ഗര്‍ഭപാത്രവും  മാത്രമുപേക്ഷിച്ച് റെയില്‍വേ പാളത്തില്‍ ഒരു ട്രെയിന്‍ അപകടത്തിന്‍റെ ഭീകരതയില്‍ തളച്ചിട്ടേക്കാം. 
സര്‍ഗ്ഗാത്മകപ്രാവീണ്യത്തിന്‍റെ മികച്ച കഥകള്‍.





About Author

Jayalekshmi P.

Jayalekshmi P.

About Jayalekshmi P.