Close
Welcome to Green Books India
Kade Katha Parayu

Kade Katha Parayu

Author: Bibhutibhushan Bandopadhyay

star

കാടേ കഥ പറയൂ

Add to Basket

Translation of Bengali Travelogue DUI BARI written by Bibuthibhushan Bandopadhyay. Done BY Leela Sarkar

പ്രകൃതി ഒരു സംഗീതമായി ബിഭൂതിഭൂഷന്റെ എല്ലാ കൃതികളിലും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ ഈ കൃതി കാനനലഹരിയിൽ ഉന്മാദിതനായ ഒരു എഴുത്തുക്കാരന്റെതാണ്. കാടേ കഥ പറയൂ എന്ന ഈ പ്രകൃതി ലഹരിക്ക് തുല്യമായ മറ്റൊരു പുസ്തകം പറയാനുണ്ടെങ്കിൽ അത് ഹെർമ്മൻ ഹെസ്സെയുടെ (wandering) ദേശാടനമാണ്.

No reviews found

കാടേ കഥ പറയൂ

കാടേ കഥ പറയൂ


അനാദ്യന്ത ശാശ്വതയുഗങ്ങളായി ഈ ശിലാസംസ്കൃത അരുവികളുടെ തടങ്ങളില്‍, അനന്തമായ ആകാശത്തിലെ നീഹാരികാമണ്ഡലത്തില്‍, വനപുഷ്പങ്ങളുടെ ഇതളുകളില്‍, വിഹംഗങ്ങളുടെ കാകളിയില്‍, ചന്ദ്രികയുടെ ഏറ്റക്കുറച്ചിലിനൊപ്പമുള്ള തരുണിയുടെ പ്രേമവ്യഥയില്‍, ശോകത്തിലും വിരഹഗാനങ്ങളിലും ധൂമകേതുക്കളുടെ വരവിലും പോക്കിലും എത്രയോ നാടുകളുടെ ഉയര്‍ച്ചയിലും താഴ്ചയിലും അങ്ങനെ എന്ത് സംഭവിച്ചാലും കാലം തന്‍റെ എപിക് രചന തുടര്‍ന്നുകൊണ്ടേ പോകുന്നു. പക്ഷേ, ആ മഹാകാവ്യം വായിക്കാന്‍ കഴിവുള്ള വായനക്കാരെവിടെ?

ആധുനിക ലോകത്തിലെ നിരവധി ഉപകരണങ്ങള്‍ കൂടാതെ വേണം. ജീവിതം ഇവിടെ അന്തര്‍മുഖി ആയാല്‍ മാത്രമേ ഈ ഉജ്വലമായ വനസൗന്ദര്യം ആസ്വദിക്കാനാവൂ.
ഒരു സുഗന്ധം ഞങ്ങളെ ആനന്ദിപ്പിച്ചു. ലഹരി പിടിപ്പിച്ചു. നല്ല കടുത്ത മധുരമായ സുഗന്ധം. ഏത് പൂവിന്‍റേതാണ്? ചെടികളിലെ പൂക്കളെല്ലാം പറിച്ചുകൊണ്ടുവന്ന് വാസനിച്ചുനോക്കി. ഇവയുടെ ഒന്നിന്‍റേയും മണമല്ല. മന്ദാരത്തിന് മണമില്ല. കാട്ടുപൂക്കള്‍ക്കും മണമില്ല. ഒന്നോ രണ്ടോ ഓര്‍ക്കിഡ് പൂക്കളുള്ളതിനും സുഗന്ധമില്ല. കാണുന്ന പൂക്കള്‍ക്കൊന്നും മണമില്ല. സാലവൃക്ഷങ്ങളും മറ്റും പൂക്കാന്‍ സമയമായിട്ടില്ല. എങ്കില്‍പ്പിന്നെ ഈ സുഗന്ധം എവിടെനിന്നാണ്? എവിടെ നിന്നാണ്?
കാടെ കഥപറയൂ
യാത്ര, ബിഭൂതിഭൂഷന്‍ ബന്ദ്യോപാതായ, വില: 155.00


About Author

Bibhutibhushan Bandopadhyay

Bibhutibhushan Bandopadhyay

About Bibhutibhushan Bandopadhyay