Close
Welcome to Green Books India
Athijeevanathinte Penpaksha Rashtreeyam

Athijeevanathinte Penpaksha Rashtreeyam

Author: P.S. Ramdas

star

അതിജീവനത്തിന്‍റെ പെണ്‍പക്ഷ രാഷ്ട്രീയം

Add to Basket

Interviews with Ajeeth Caur, Nandhitha Das, Medha Patkar, Aruna Roy, Vandhana Siva. By P.S. Ramdas

മനുഷ്യാവകാശങ്ങളെയും പാരിസ്ഥിതിക പ്രശ്നങ്ങളെയും സ്ത്രൈണ പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന സ്ത്രീപക്ഷ സമരമുഖങ്ങളുടെ വ്യത്യസ്ത വായനകൾ. അജിത് കൗർ, നന്ദിത ദാസ്, മേധാ പട്കർ, അരുണ റോയ്, വന്ദന ശിവ എന്നിവരുമായുള്ള അഭിമുഖങ്ങൾ.

No reviews found

അതിജീവനത്തിന്‍റെ പെണ്‍പക്ഷ രാഷ്ട്രീയം

അതിജീവനത്തിന്‍റെ പെണ്‍പക്ഷ രാഷ്ട്രീയം

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഭാഗമായല്ല ഇന്ത്യയിലെ സ്ത്രീപക്ഷ ഇടപെടലുകളും ചെറുത്തു നില്പുകളും ഉണ്ടായിട്ടുള്ളത്. അത് വ്യവസ്ഥാപിത പുറന്തോടുകളെ പൊട്ടിച്ചുകൊണ്ടുതന്നെ സ്ത്രീ പക്ഷ പോരാട്ടത്തിന്‍റെ രൂപത്തില്‍ ഒരു നിയോഗം പോലെ കടന്നുവരിക യായിരുന്നു. സ്ത്രീയേയും  അവളുടെ പ്രശ്നങ്ങളേയും കാഴ്ചപ്പാടുകളേയും  ഉള്‍ക്കൊള്ളിക്കാതെ ഇനിയുള്ള കാലം രാഷ്ട്രീയ സമൂഹത്തിന് ഒരു സമഗ്രത കൈവരിക്കാനാവില്ലെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇരകളായി മാറിയതിനുശേഷം നിരന്തരസമരത്തിനിറങ്ങേണ്ടി വരികയും, അതിന്‍റെ ദുരിതങ്ങള്‍ മാത്രം ഏറ്റു വാങ്ങേണ്ടി വരികയും ചെയ്യുന്ന ജനങ്ങളോടൊപ്പം ഇറങ്ങിത്തരിച്ച സമരനായികമാര്‍. ഇന്ത്യന്‍ സ്ത്രീത്വത്തിന്‍റെ ഉജ്വലവും വ്യത്യസ്തവുമായ പ്രതിനിധാനങ്ങള്‍. പാരിസ്ഥിതികപ്രശ്നങ്ങള്‍, ജാതി-ലിംഗബന്ധങ്ങള്‍, കുത്തക ചൂഷക താത്പര്യങ്ങള്‍, എല്ലാം നിശിതമായ വിമര്‍ശനപാടവത്തോടെ അതിജീവനത്തിന്‍റെ പെണ്‍ പക്ഷ രാഷ്ട്രീയം നോക്കിക്കാണുന്നു. "വ്യക്തിഗതമായത് രാഷ്ട്രീയമാണ്" എന്ന സ്ത്രൈണാസ്തിത്വത്തിന്‍റെ ആശയപൂരണങ്ങള്‍. അജിത്കൗര്‍, 
നന്ദിതാദാസ്, മേധ പട്ക്കര്‍, 
അരുണാ റോയ്, വന്ദനാ ശിവ എന്നിവര്‍ സംസാരിക്കുന്നു. 
അഭിമുഖം, രാംദാസ്, 

About Author

P.S. Ramdas

P.S. Ramdas

About P.S. Ramdas