Close
Welcome to Green Books India
Nadan Kerala Express

Nadan Kerala Express

Author: C. Ganesh

star

നാടൻ കേരള എക്സ്പ്രസ്സ്

Add to Basket

Travelogue about the tastes of Kerala by C. Ganesh

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാടൻ ഭക്ഷണത്തിൻറെ വ്യത്യസ്തമായ രുചികൾ തേടിയുള്ള ഒരാളുടെ യാത്രാനുഭവമാണ്. തട്ടുകടകളിലും നാടൻ ഹോട്ടലുകളിലും കയറിയിറങ്ങി പലതരം ഭക്ഷണരുചികളുടെ കൊതിയൂറുന്ന രസാനുഭൂതികൾ ഈ പുസ്തകം അടയാളപ്പെടുത്തുന്നു.

No reviews found

നാടന്‍ കേരള എക്സ്പ്രസ്

നാടന്‍ കേരള എക്സ്പ്രസ്

നാടന്‍ ഭക്ഷണരുചികള്‍ തേടിയുള്ള ഒരു കേരളയാത്ര

ഒരേ ഭക്ഷണസമ്പ്രദായങ്ങളില്‍ തന്നെ വ്യത്യസ്തമായ രുചിഭേദങ്ങള്‍ എങ്ങനെ കേരളത്തിലെ വിവിധദേശങ്ങളില്‍ രൂപപ്പെട്ടുവന്നു എന്നത് ഒരു തിസീസ്സിനുള്ള വിഷയമാണ്. ജലാശയങ്ങളാലും മലകളാലും ചുറ്റപ്പെട്ട്, ഓരോരോ നാടുവാഴിത്ത പ്രദേശങ്ങളായി വേര്‍തിരിഞ്ഞുനിന്നിരുന്ന പഴയ കേരളത്തിന്‍റെ മണ്ണില്‍ പലതരം നാടന്‍ രുചിക്കൂട്ടുകള്‍ പലതരം ആഹാരരീതിസമ്പ്രദായങ്ങള്‍ കാലത്തിന്‍റെ ഒഴുക്കില്‍  രൂപപ്പെട്ടുവന്നു. നമ്മുടെ സാംസ്കാരികരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന അധിനിവേശശക്തികളുടെ പഴയ കാലങ്ങള്‍ മലയാളഭാഷയുടെ പരിണാമങ്ങള്‍ക്ക് വഴി തെളിയിച്ചതുപോലെ, ഭക്ഷണസമ്പ്രദായങ്ങളിലും പുതിയ പുതിയ രുചിക്കൂട്ടുകള്‍ക്കും ഇഷ്ടങ്ങള്‍ക്കും വഴിവെച്ചു. രസകരമാണ് രുചിവ്യത്യാസങ്ങളുടെ ഈ കേരളയാത്ര. ഈ പുസ്തകം കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ നാടന്‍ ഭക്ഷണത്തിന്‍റെ വ്യത്യസ്ത രുചികള്‍ തേടിയുള്ള ഒരാളുടെ കേരളയാത്രാനുഭവം. രുചിയറിഞ്ഞ ഒരു നാവിന്‍റെ രുചിയടയാളങ്ങളാണ് ഈ പുസ്തകം.
യാത്ര, സി.ഗണേഷ്

About Author

C. Ganesh

C. Ganesh

About C. Ganesh