Close
Welcome to Green Books India
Ammamaram

Ammamaram

Author: Sohanlal

star

അമ്മമരം

Add to Basket

പ്രകൃതിയെന്ന അമ്മമരത്തിന്റെ തണലിൽ ആദവും മാരിയും മാഷും സ്വപ്നങ്ങളുടെ മാലാഖയും ചേർന്നു ഒരുക്കിയ അതിരുകളില്ലാത്ത ഭാവനയുടെ ഒരു സമ്മോഹനലോകം. ഒരു പാരിസ്ഥിതിക ഭാവനയുടെയും കഥയാണിത്. കാലത്തിന്റെ അപാരതയിലൂടെ ആദം എന്ന കുട്ടി കടന്നു പോകുമ്പോൾ ജീവിതമെന്ന പ്രതിഭാസത്തെ ഹൃദയത്തിന്റെ കണ്ണുകളിലൂടെ വാർത്തെടുക്കുകയാണീ നോവൽ.

No reviews found

അമ്മമരം - ഒരു പുതിയ ലോകം അത് സാദ്ധ്യമാണ്

അമ്മമരം - ഒരു പുതിയ ലോകം അത് സാദ്ധ്യമാണ്

സോഹന്‍ലാലിന്‍റെ അമ്മമരം എന്ന നോവല്‍ മുഖച്ഛായകള്‍ മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്‍റെ മനസ്സ്. 

പുതിയ കാലത്തിനൊപ്പം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹികവ്യവസ്ഥയും  കുടുംബവ്യവസ്ഥിതിയുമാണ് "അമ്മമരം" എന്ന നോവലിന്‍റെ ബാഹ്യകവചം. സ്കൂളിലെ അദ്ധ്യാപിക കാട് കാണാത്ത കുട്ടിയോട് കാട് വരയ്ക്കാന്‍ പറയുന്നതോടുകൂടിയാണ് നോവല്‍ തുടങ്ങുന്നത്. ഭാവനാജീവിയായ കുഞ്ഞിനെ അദ്ധ്യാപിക മന്ദബുദ്ധിയായി മുദ്രകുത്തുന്നു, പുതിയ ലോകത്തിന്‍റേയും കുടുംബവ്യവസ്ഥിതിയുടേയും പശ്ചാത്തലത്തില്‍ സ്വപ്ന ജീവിയായ ഒരു കുഞ്ഞിന്‍റെ കാഴ്ചപ്പാടിലൂടെയാണ് നോവലിന്‍റെ അദ്ധ്യായങ്ങള്‍ വികസിക്കുന്നത്. കുഞ്ഞിന്‍റെ ഭാവി ജീവിതം എപ്രകാരമായിരിക്കും എന്ന് ഫ്ളാഷ്ബാക്ക് അവതരണങ്ങളായി അത്യന്തം മനോഹരമായി അവതരിപ്പിക്കുന്നു. ലോകം മുന്‍പത്തേക്കാള്‍ വേഗതയില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.   പുതിയ തലമുറ അതിജീവനത്തിന്‍റെ, പ്രകൃതി സംരക്ഷണത്തിന്‍റെ ശക്തരായ വക്താക്കളായി തിരിച്ചുവരുന്നു. ഒരു പുതിയ ലോകം സാദ്ധ്യമാണെന്ന് അവര്‍ ലോകത്തിനോട് വിളിച്ചു പറയുന്നു.എഴുത്തിനൊപ്പം സിനിമയാണ് സോഹന്‍ലാലിന്‍റെ പ്രിയപ്പെട്ട മാധ്യമം എന്നതുകൊണ്ടാവാം മികച്ച തിരക്കഥാസ്വരൂപവും ഈ നോവലില്‍ ഒളിഞ്ഞുകിടക്കുന്നു. ദൃശ്യാവിഷ്ക്കാരങ്ങളുടെ അപാരമായ സാദ്ധ്യതകള്‍ 'അമ്മമരം' എന്ന നോവലിന്‍റെ ഒരു പ്രത്യേകതയാണ്. ആദവും മാരിയും മാഷും മൂപ്പനും, പിന്നെ സ്വപ്നങ്ങളുടെ മാലാഖയും, അതിരുകളില്ലാത്ത ഭാവനകളുടെ ഒരു സമ്മോഹനലോകം.
പ്രകൃതിയെ 'അമ്മമര'മായിക്കാണുന്ന ഈ നോവല്‍ ഒരു പാരിസ്ഥിതികനോവല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെങ്കിലും സെന്‍കഥകള്‍, ഈസോപ്പ് കഥകള്‍, നാടോടിക്കഥകള്‍ എന്നിവ അമ്മമരത്തിന്‍റെ അന്തര്‍ധാരയായിരിക്കുന്നു.  വിശാലമായൊരു ലോകത്തിന്‍റെ  ചിന്തയില്‍നിന്നാണ് 'അമ്മമരം'  പിറവിയെടുക്കുന്നത്  എഴുത്തും സിനിമയും യോഗവും യാത്രയും ജീവിതചര്യയാക്കിയ സോഹന്‍ലാലിന്‍റെ  വിശിഷ്ട സൃഷ്ടി.
അമ്മമരം, സോഹന്‍ലാല്‍
നോവല്‍, വില: 85.00

About Author

Sohanlal

Sohanlal

About Sohanlal