Close
Welcome to Green Books India
Iranian Nadodikathakal

Iranian Nadodikathakal

Author: A.K.Abdul Majeed

star

ഇറാനിയൻ നാടോടി കഥകൾ

Add to Basket

Iranian Natotikathakal by AK Abdul Majeed

സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇറാനിയൻ സംസ്കാരത്തിന്റെ ഉറവുകളിൽനിന്നു ഉദ്ഭവിക്കുന്ന സരളമായ നാടോടിക്കഥകൾ. ജീവിതതത്വങ്ങളെ ആവിഷ്കരിക്കുന്ന ഈ കഥകളിൽ മഹത്തായ ഒരു ജനതയുടെ സൂക്ഷ്മമായ നർമവും ഇടകലർന്നിരിക്കുന്നു.

No reviews found

ഇറാനിയന്‍ നാടോടികഥകള്‍

ഇറാനിയന്‍ നാടോടികഥകള്‍

ജീവിതതത്ത്വങ്ങളുടെ കഥച്ചെപ്പ്


ലോകരാഷ്ട്രീയത്തില്‍ കലയിലും സാഹിത്യത്തിലും സിനിമയിലും  ഇറാനിയന്‍ സ്വാധീനം സജീവമാണ്. നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുള്ള രാജ്യം. ഇന്ത്യയുടെ ഏതാണ്ട് പകുതി വലിപ്പമുള്ള ഇറാന്‍, നദികളും മലകളും പഴവര്‍ഗ്ഗങ്ങളുമൊക്കെയുള്ള മനോഹരമായൊരു ഭൂപ്രദേശമാണ്. പേര്‍ഷ്യന്‍ സാമ്രാജ്യത്വനാഗരിതകള്‍ ആണ് ഇറാന്‍റെ ഭൂതകാലദേശങ്ങളെ രൂപപ്പെടുത്തിയത്. ബുദ്ധ, യഹൂദ, ക്രൈസ്തവമതങ്ങളും ഇറാനികളെ ആകര്‍ഷിച്ചിരുന്നു. ഇന്ത്യയുമായി അഭേദ്യമായ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു.  അചിരേണ ഇറാന്‍ മുസ്ലിം ഭൂരിപക്ഷ നാടായി വളര്‍ന്നു. വിവിധ മുസ്ലിം രാജാക്കന്മാരുടെ ആസ്ഥാനമായി മാറുകയും വാമൊഴികളിലൂടെ ധാരാളം നാടോടിക്കഥകള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ലോകത്തെങ്ങുമുള്ള നാടോടിക്കഥകളുടെ ചേരുവകളെല്ലാം ഇറാനിയന്‍ നാടോടിക്കഥകളിലും കാണാന്‍ കഴിയും. ഏറെ ചിന്തനീയമാണ് ഈ കഥകളെല്ലാം. സരളമായ ജീവിതതത്ത്വങ്ങളെ മനോഹരങ്ങളായ കഥകളാക്കി ആവിഷ്കരിച്ചിരിക്കുകയാണ്. പ്രചുരപ്രചാരം നേടിയ കഥകളെ സ്വതന്ത്രമായി പുനരാഖ്യാനം ചെയ്യാനാണ് ഈ പുസ്തകത്തില്‍ ശ്രമിച്ചിട്ടുള്ളത്. 



About Author

A.K.Abdul Majeed

A.K.Abdul Majeed

About A.K.Abdul Majeed