Close
Welcome to Green Books India

Author:

star

Out of stock.

No reviews found

ആറ്റൂര്‍ വഴികളിലൂടെ

ആറ്റൂര്‍ വഴികളിലൂടെ


കവിതയുടെ ആറ്റൂര്‍ വഴികളെക്കുറിച്ച്  ഒരു പഠനസമാഹാരം


    മലയാള കവിതാരംഗത്തും സാംസ്കാരിക ജീവിതത്തിലും പുതിയ പ്രവണതകളും പ്രതിസന്ധികളും രൂപം കൊണ്ട ആധുനികകാലത്തിന്‍റെ രാഷ്ട്രീയ സാംസ്കാരികാന്തരീക്ഷത്തിലാണ് ആറ്റൂര്‍ക്കവിതയുടെ വേറിട്ട ശബ്ദവും മുഴക്കവും നാം കേള്‍ക്കുന്നത്. അദ്ദേഹം കവിതയുടെ കമ്പോളഭാവുകത്വത്തിനെതിരെ കവിതയെ പൊളിച്ചുപണിതു. കാല്പനിക കാവ്യപാരമ്പര്യത്തേയും സംവേദനശീലത്തേയും അഴിച്ചുപണിതു. മലയാളകവിതയിലെ നവഭാവുകത്വത്തിന്‍റെ സംക്രമപുലരിയില്‍, അയ്യപ്പപണിക്കര്‍, കക്കാട്, മാധവന്‍ അയ്യപ്പത്ത് ആര്‍. രാമചന്ദ്രന്‍ എന്നിവരോടൊപ്പം പുതുകവിതയുടെ പാതകള്‍ വെട്ടിതെളിച്ചു. പുതിയ സൗന്ദര്യശാസ്ത്ര വിചാരത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖന്‍.  

    1950-കള്‍ക്കുശേഷമുള്ള മലയാളകവിതയുടെ വികാസത്തെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലും കാലത്തിന്‍റെ മാറ്റം കാണിക്കുന്ന ഘടികാരവുമാണ് ആറ്റൂര്‍ കവിതകള്‍. യൂറോ കേന്ദ്രിത ആധുനികകവിതയെ അതിന്‍റെ ചലനരാഹിത്യത്തില്‍നിന്ന് മോചിപ്പിച്ചു. അദ്ദേഹത്തിന്‍റെ മിക്ക കവികളും ശക്തമായ രാഷ്ട്രീയ സാംസ്കാരിക വിമര്‍ശനമാണ്. വാക്കുകള്‍ കുറച്ചു പറയുക, കൂടുതല്‍ ധ്വനിപ്പിക്കുക, മൗനം എന്ന മൂര്‍ച്ചയുള്ള ആയുധം കവിതയില്‍ ലയിപ്പിക്കുക, അങ്ങനെ മൗനത്തില്‍നിന്നും പിറക്കുന്ന ഈ കവിതകള്‍ സമൂഹത്തില്‍ വന്‍പൊട്ടിത്തെറികളായി പരിണമിക്കുന്നു.

    എല്ലാ കപടനാട്യങ്ങളേയും ബാഹ്യാലങ്കാരങ്ങളേയും തിരസ്കരിച്ച് സത്യത്തിലേക്ക്, യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു   വിശുദ്ധലോകത്തിലേക്ക് എത്തിച്ചേരാനുള്ള യാത്രയാണ് ആറ്റൂരിന്‍റെ കവിതകള്‍.  

    ആറ്റൂക്കവിതയെക്കുറിച്ച് ഇതുവരെ  ഒരു പഠനസമാഹാരവും പുറത്തിറങ്ങിയിട്ടില്ല. ഈ പഠനസമാഹാരം അദ്ധ്യാപകര്‍ക്കും സാഹിത്യാസ്വദകര്‍ക്കുമെല്ലാം ഉപകാരപ്രദമായിരിക്കും. 

പഠനം, എഡി: വി.യു.സുരേന്ദ്രന്‍, വില: 185.00


About Author

About