Close
Welcome to Green Books India
Sree Muthappan Aithihyavum Charithravum

Sree Muthappan Aithihyavum Charithravum

Author: Latheesh Keezhallur

star

ശ്രീ മുത്തപ്പൻ ഐതിഹ്യവും ചരിത്രവും

Add to Basket

Folklore by, Latheesh Keezhallur

താഴ്ന്നവരുടെയും കഷ്ടപെടുന്നവരുടെയും വിമോചനം കാംക്ഷിക്കുന്ന മുത്തപ്പൻ എന്ന അത്ഭുതകരമായ ചരിത്രസങ്കല്പം ജാതിവർഗ വിമോചനങ്ങൾക്കപ്പുറത്താണ് നില കൊള്ളുന്നത്. വടക്കേ മലബാറിന്റെ ജനസമൂഹം ആരാധിക്കുന്ന മുത്തപ്പന്റെ ചരിത്രവും ഐതിഹ്യവും.

No reviews found

ശ്രീ മുത്തപ്പന്‍

ശ്രീ മുത്തപ്പന്‍

പ്രക്ഷോഭകാരികളുടെ ദൈവം

വളരെ ചെറുപ്പം മുതല്‍ തന്നെ പുരോഗമന ആശയങ്ങളോട് അടുത്തിടപഴകി ജീവിച്ച എനിക്ക് ആധ്യാത്മിക ആശയങ്ങളോട് സ്വാഭാവികമായ വൈമുഖ്യം തോന്നിയിരുന്നു. മരണംവരെ തികഞ്ഞ നിരീശ്വരവാദിയായി കഴിഞ്ഞിരുന്ന പിതാവില്‍നിന്ന് എനിക്ക് കിട്ടിയത്
യുക്തിയേന്തി മനുഷ്യന്‍റെ
ബുദ്ധിശക്തി ഖനിച്ചതില്‍
ലഭിച്ചതല്ലാതില്ലൊന്നും
ലോക വിജ്ഞാന രാശിയില്‍ڈ
എന്ന സന്ദേശമായിരുന്നു. ഈ ശ്ലോകം എന്‍റെ ചിന്തയെ വളരെയധികം സ്വാധീനിക്കുകയും ചെയ്തിരുന്നു. ഞാന്‍ പരിചയിച്ചതൊക്കെ യുക്തിവാദഗ്രന്ഥങ്ങളായിരുന്നു. പിന്നീട് പതുക്കെ പതുക്കെ പുരോഗമന ചിന്തകളും ആത്മീയദര്‍ശനങ്ങളും ഒരുമിച്ച് പോകേണ്ടവയാണ് എന്നെനിക്ക് തോന്നിത്തുടങ്ങി. കാരണം അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഒഴിച്ചുനിര്‍ത്തിയാല്‍, യുക്തിഭദ്രവും പുരോഗമനാത്മകവുമായി ഭാരതീയ ദര്‍ശനങ്ങളെ നമുക്ക് സ്വാംശീകരിച്ചെടുക്കുവാനാവില്ലേ? ഇത്തരം ചിന്തകളോടെയാണ് ഞാന്‍ ശ്രീ മുത്തപ്പനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത്.  മുത്തപ്പന്‍റെ ദര്‍ശനങ്ങള്‍ താഴ്ന്നവരെയും കഷ്ടപ്പെടുന്നവരെയും ഉദ്ധരിക്കാനുതകുന്നതാണെന്നുമുളള ചിന്തയിലേക്കാണ് അത് എന്നെ നയിച്ചത്. മുത്തപ്പന്‍ പ്രക്ഷോഭകാരികളുടേയും പോരാളികളുടേയും ദൈവം- ലതീഷ് കീഴല്ലൂര്‍

About Author

Latheesh Keezhallur

Latheesh Keezhallur

About Latheesh Keezhallur