Close
Welcome to Green Books India
Andaman Dweepukaliloode

Andaman Dweepukaliloode

Author: S P Namboothiri

star

ആൻഡമാൻ ദ്വീപുകളിലൂടെ

Add to Basket

A book by, S.P. Namboothiri

��

  ഒരു വശത്തു ഇന്ത്യൻ മഹാസമുദ്രവും ഉൾക്കടലും. മറുവശത്ത് തെക്കേചീനക്കടലും പെസഫിക് മഹാസമുദ്രവും. നാല് മഹാസമുദ്രങ്ങൾ അതിരിട്ടു നിൽക്കുന്ന ഒരു ദ്വീപ്‌സമൂഹം. പ്രകൃതി നിർമിച്ചു തന്ന ഇന്ത്യയുടെ ഒരു സാഗരാങ്കണം. കടലാഴങ്ങളിൽ കൊടുമുടികളും താഴ്വരകളും മുത്തും പവിഴവുമൊക്കെയുള്ള പർവതശ്രേണികൾ. ആൻഡമാൻ ദ്വീപുകളെക്കുറിച് ഒരു സന്ദർശനാനുഭവം. ചരിത്രം, സംസ്കാരം, ആദിമവർഗങ്ങൾ, സെല്ലുലാർ ജയിൽ...........

No reviews found

ആന്‍ഡമാന്‍ ദ്വീപുകളിലൂടെ

ആന്‍ഡമാന്‍ ദ്വീപുകളിലൂടെ

ഇരുന്നൂറ്റിനാല് ദ്വീപുകള്‍. മനുഷ്യവാസം പതിനഞ്ച് ദ്വീപുകളില്‍ മാത്രം. മൊത്തം എണ്ണായിരത്തി മുന്നൂറ്റിതൊണ്ണൂറ് ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണം. ഇന്ത്യാവന്‍കരയില്‍നിന്ന് ആയിരത്തി മൂന്നൂറ് കിലോമീറ്റര്‍ദൂരം. മൂന്ന് നിലകളായി ഏഴ് വലിയ ബ്ലോക്കുകളില്‍ എഴുന്നൂറ്റിയമ്പത് മുറികളുള്ള കൂറ്റന്‍ കാരാഗൃഹം. സെല്ലുലാര്‍ ജയില്‍. ഗോത്രവര്‍ഗ്ഗങ്ങള്‍, വനമേഖലകള്‍.


എസ്.പി.നമ്പൂതിരിയുടെ ഒരു യാത്രാനുഭവമാണ് 'ആന്‍ഡമാന്‍ ദ്വീപുകളിലൂടെ' എന്ന പുസ്തകം. മുത്തും പവിഴവുമൊക്കെ ഈ സമുദ്രാന്തര്‍ഭാഗങ്ങളില്‍ സുലഭമായുണ്ട്. കൊടുമുടികളും താഴ്വരകളുമുള്ള വലിയൊരു പര്‍വ്വതശ്രേണി ഈ കടലിനടിയിലുണ്ട്. ഇന്ത്യയുടെ സമുദ്ര കവാടമാണ് ഈ ദ്വീപസമൂഹം.


ഒരുവശത്ത് ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും. മറുവശത്ത് തെക്കേ ചീനക്കടലും പസഫിക്ക് മഹാസമുദ്രവും, നാല് മഹാസാഗരങ്ങളതിരിട്ടു നില്‍ക്കുന്ന ഒരു സാഗരാങ്കണം. രാജ്യരക്ഷയില്‍ തന്ത്രപ്രധാനവും നിര്‍ണ്ണായകവുമായ ഒരു സ്ഥാനവും ഈ കടല്‍തുരുത്തുകള്‍ക്കുണ്ട്. ഈ സാഗരവീഥിയിലൂടെ അതീതകാലം മുതല്‍ വിദേശശക്തികള്‍ ഇന്ത്യയിലേക്ക് കടന്നു കയറിയ ചരിത്രമുണ്ട്.


ഈ സാഗരസംഗമംപോലെ എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത ഇന്ത്യക്കുണ്ടായിരുന്നു. വന്നു കയറിയവരില്‍ നന്നാക്കിയവരും നശിപ്പിച്ചവരും ഉണ്ട്. എല്ലാം നിസ്സംഗമായി കാണുന്ന ഹിമവാന്‍റെ ഔന്നിത്യവും നാം പുലര്‍ത്തിയിട്ടുണ്ട്. ഇന്നിപ്പോള്‍ ആഗോളവത്ക്കരണത്തിന്‍റെ യുഗത്തിലെത്തിനില്‍ക്കുകയാണ് നാം. ആഗോളവത്കരണം- ഈ കാരണത്രയങ്ങളാണ് ലോകത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്നതെന്ന് പറയുന്നു. ഇത് ആഗോളവത്കരണകാലത്തില്‍ എസ്.പി.നമ്പൂതിരിയുടെ ഒരു സഞ്ചാരാനുഭവം.


ആന്ധ്രാപ്രദേശത്തിന്‍റെ ദേശീയചരിത്രത്തിലേക്കും സാംസ്കാരിക പാരമ്പര്യത്തിലേക്കും തീര്‍ത്ഥയാത്ര നടത്തുന്ന "നന്നയ്യഭട്ടിന്‍റെ നാട്ടില്‍", ശ്രീലങ്കയുടെ ഭൗതികവും ആദ്ധ്യാത്മികവുമായ സമ്പന്നതകളിലേക്ക് വെളിച്ചം വീശുന്ന 'ലങ്കാദര്‍ശനം', 'ഡച്ചു സാമ്രാജ്യത്തിന്‍റെ ഹൃദയഭൂമിയില്‍' ഭാരതത്തിലെ ഏതാനും വിഖ്യാതക്ഷേത്രങ്ങളുടെ ഉത്പത്തി ചരിത്രങ്ങള്‍ അനാവരണം ചെയ്യുന്ന 'മഹാക്ഷേത്രങ്ങളിലൂടെ' തുടങ്ങിയവ എസ്.പി.നമ്പൂതിരിയുടെ സഞ്ചാരകൃതികള്‍. "ഹൃദയസാന്ത്വനം" എന്ന ആത്മകഥ വൈദ്യശാസ്ത്രം ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ സത്യസന്ധമായ ഒരപഗ്രഥനമാണ്.



About Author

S P Namboothiri

S P Namboothiri

About S P Namboothiri