Close
Welcome to Green Books India
Naxal Charitham Part 2

Naxal Charitham Part 2

Author: T. Ajeesh

star

നക്സൽ ചരിതം - അടിയന്തരാവസ്ഥക്ക് ശേഷം

Add to Basket

Naxal Charitham - Adiyantharavasthakku Sesham
A Book By, T. AJEESH

ഉന്മൂലന സിദ്ധാന്തം വര്‍ഗ്ഗസമരത്തിന്‍റെ ഉന്നതരൂപമാണെന്ന് വിശ്വസിച്ചിരുന്ന ഒരു നക്സലൈറ്റ്കാലഘട്ടത്തിന്‍റെ അനുഭവസാക്ഷ്യങ്ങള്‍, ആക്ഷനില്‍ പങ്കെടുത്തവര്‍ അനുഭവിച്ച ജയിലറ പീഡനങ്ങള്‍, പോലീസിന്‍റെ കുറ്റപത്രങ്ങള്‍, ജനകീയ സാംസ്കാരികവേദിയുടെ വളര്‍ച്ചയും തളര്‍ച്ചയും, ജനകീയ വിചാരണകള്‍, കേണിച്ചിറ മത്തായി തൊട്ടുള്ള വിവിധ ഉന്മൂലനങ്ങളുടെ വിശദാംശങ്ങള്‍. വളരെ സൂക്ഷമവും പ്രസക്തവുമായ ഒരു രചനയാണിത്.
ഹൃദയമിടിപ്പുകളോടെ മാത്രം വായിച്ചു തീര്‍ക്കാവുന്ന ഈ പുസ്തകം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന അസ്വസ്ഥതകള്‍ മാത്രം.

No reviews found

നക്സല്‍ ചരിതം രണ്ടുഭാഗങ്ങളായി

നക്സല്‍ ചരിതം രണ്ടുഭാഗങ്ങളായി

    നക്സലൈറ്റുകള്‍ അനുഭവിച്ച പൊലീസ് മര്‍ദ്ദനങ്ങള്‍ക്ക് സമാനതകളില്ല. പ്രത്യയശാസ്ത്രസ്വപ്നങ്ങള്‍ക്ക് പകരം വെക്കാന്‍ വിലപിടിച്ച ഒരു ജീവിതം തന്നെയും അവര്‍ നഷ്ടപ്പെടുത്തി. അടിയന്തരാവ സ്ഥയ്ക്കുശേഷം നടന്ന വിവധ ആക്ഷനുകള്‍, വീഴ്ചകള്‍, കടുത്ത ജയിലനുഭവങ്ങള്‍, സായുധസമരചരിത്രം, ഈച്ചരവാരിയരുടെ മകന്‍ രാജന്‍റെ മരണം, തുടങ്ങി അനേകം വിശദാംശങ്ങള്‍. വാക്കിനുപകരം തോക്ക് എന്ന നിലപാട്, വിപ്ലവസംഘടനകളും സാംസ്കാരികവേദിയും തമ്മിലുള്ള അകല്‍ച്ച, സാംസ്കാരികവേദിയിലെ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടിക്ക് അറിയില്ലായിരുന്നു എന്ന സിവിക് ചന്ദ്രന്‍റെ വിലയിരുത്തല്‍. വ്യത്യസ്തമായ പല അഭിപ്രായങ്ങളും അനുഭവസായുധങ്ങളും വീക്ഷണങ്ങളും ഈ കൃതിയിലുണ്ട്. സാംസ്കാരിക വേദിയുടെ തകര്‍ച്ച, പൊലീസിന്‍റെ കുറ്റപത്രങ്ങള്‍ ഒരു സമ്പൂര്‍ണ്ണ നക്സലൈറ്റ് ചരിത്രത്തിന്‍റെ രണ്ടാം ഭാഗം.


    കെ.വേണു മുതല്‍ കെ.എന്‍.രാമചന്ദ്രന്‍ വരെ ആക്ഷനില്‍ പങ്കെടുത്തവരുടെ അനുഭവസാക്ഷ്യങ്ങള്‍ ഇതിലുണ്ട്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന വിവധ നക്സലൈറ്റ് ആക്ഷനുകളില്‍ പങ്കെടുത്തവരുടെ ഓരോ കാല്‍വെപ്പുകളും അനുഭവപാഠങ്ങളും രഹസ്യങ്ങളില്ലാതെ തുറന്നുവെയ്ക്കുന്നു. സാംസ്കാരിക വേദിയോ വിപ്ലവ പ്രവര്‍ത്തമോ ഏതാണ് മുന്‍പന്തിയില്‍ വരേണ്ടത് തുടങ്ങിയ സൈദ്ധാന്തിക പ്രശ്നങ്ങള്‍. തോക്കിനേയും വാക്കിനേയും വെച്ചു മാറുന്ന ഒരു വിപ്ലവകാലത്തിന്‍റെ തീക്ഷ്ണമായ ആവിഷ്കാരങ്ങള്‍. ചോരയും വിയര്‍പ്പും വിലാപങ്ങളും കട്ട പിടിച്ച ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകള്‍. ചരിത്രത്തില്‍നിന്ന്  എടുത്തു നീക്കാനാവാത്ത വിധം അനശ്വരമായ ഒരു കൃതി.

About Author

T. Ajeesh

T. Ajeesh

About T. Ajeesh