Close
Welcome to Green Books India
Filling Palaharangal

Filling Palaharangal

Author: Toshma Biju Varghese

star

ഫില്ലിംഗ് പലഹാരങ്ങൾ

Add to Basket

A Cookery Book by, Toshma Biju Varghese


സ്റ്റഫ് ചെയ്ത് ഉണ്ടാക്കുന്ന വിവിധ വിഭവങ്ങളുടെ പാചകപുസ്തകം.
പഫ്‌സ് മുതൽ അട വരെ, റോൾസ് മുതൽ കൊഴുക്കട്ട വരെ, നൂറിൽപരം പാചകവിധികൾ.

No reviews found

ഫില്ലിംഗ് പലഹാരങ്ങള്‍

ഫില്ലിംഗ് പലഹാരങ്ങള്‍

റ്റോഷ്മ ബിജു വര്‍ഗ്ഗീസ്


    സ്റ്റഫ് ചെയ്ത് പാകം ചെയ്യുന്ന വിവിധവിഭവങ്ങളുടെ, പഫ്സ് മുതല്‍ അടവരെ, റോള്‍സ് മുതല്‍ കൊഴുക്കട്ടവരെ, 100-ല്‍ പരം പാചകവിധികള്‍. ലോകത്തെമ്പാടും ഭക്ഷണവിഭവങ്ങളില്‍ വൈവിധ്യം ഒരുപാടുണ്ടെങ്കിലും പാചകരീതിയിലും  ചേരുവകളിലും വലിയ വൈവിധ്യമില്ല. തീയ്യില്‍ ചുട്ടെടുക്കുക, എണ്ണയില്‍ വറുക്കുക, ആവിയില്‍ വേവിക്കുക, പുഴുങ്ങുക തുടങ്ങിയ  ഒട്ടേറെ പാചകരീതികള്‍. ചില രാജ്യങ്ങളില്‍ ചുട്ടെടുത്ത വിഭവങ്ങളില്‍ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് കഴിക്കുന്നു. ചിലയിടങ്ങളിലെ വിഭവങ്ങളില്‍ മധുരമായിരിക്കും മുന്നില്‍. സ്റ്റഫ് ചെയ്ത പലഹാരങ്ങള്‍ ആധുനിക ജീവിതത്തിന്‍റെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ആഹാരവിഭവമാണ്. കേരളത്തിലെ പാരമ്പര്യ അഭിമാനമായ അട ഏത് ഉന്നതവിഭവത്തിന്‍റേയും ഒപ്പം അഭിമാനത്തോടെ വിളമ്പാവുന്ന ഒന്നാണ്. ഇറച്ചി അട ചെമ്മീന്‍ അട തുടങ്ങിയ പ്രത്യേക വിഭവങ്ങള്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു. നമ്മുടെ ദോശയും പാശ്ചാത്യരുടെ പാന്‍കേക്കും സമാനത പുലര്‍ത്തുന്നു. സുഖിയനും കൊഴുക്കട്ടയും കഴിച്ചിട്ടുള്ളവര്‍ക്ക് നേപ്പാളിലെ മൊമോസ് കഴിക്കുമ്പോള്‍, ചൈനയിലെ ചാര്‍സിയോ ബൗ കഴിക്കുമ്പോള്‍, സമാനതകള്‍ കാണുമ്പോള്‍ വലിയ അദ്ഭുതം തോന്നും. 
    
    മനുഷ്യവര്‍ഗ്ഗം ഒരു കുടുംബത്തില്‍നിന്ന് ചിതറിപ്പോയതാണെന്ന് തോന്നും നമ്മുടെ ഭക്ഷണ രീതികളുടെ സമാനതകള്‍ ഓര്‍ക്കുമ്പോള്‍. ഈ പുസ്തകം ഉള്ളില്‍ നിറവ് വെച്ച് പാകം ചെയ്യുന്ന വിഭവങ്ങള്‍, പ്രധാനമായും പുഴുങ്ങിയും വറുത്തുമുണ്ടാക്കുന്ന വിഭവങ്ങള്‍, ശുദ്ധമായ നെയ്യിലോ എണ്ണയിലോ വേണം വറുത്തെടുക്കാന്‍.



About Author

Toshma Biju Varghese

Toshma Biju Varghese

About Toshma Biju Varghese

കാളാംപറമ്പില്‍ കെ.പി. വര്‍ക്കിയുടെയും ആനിയുടെയും മൂന്നാമത്തെ മകളായി കാലടിയില്‍ ജനനം. കാലടി അനിത വിദ്യാലയം, എറണാകുളം സെന്റ് തെരേസാസ് കോളേജ്, കോയമ്പത്തൂര്‍ അവിനാശ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കന്യക ദ്വൈവാരികയുടെ മാനേജിങ് എഡിറ്റര്‍. മംഗളം വാരിക, കന്യക ദ്വൈവാരിക എന്നിവയില്‍ പാചകപംക്തി ചെയ്യുന്നു. സൂര്യ, കൈരളി എന്നീ ചാനലുകളില്‍ പാചകപരിപാടി അവതരിപ്പിക്കാറുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ കേരളീയ പാചകം മത്സ്യമാംസ വിഭവങ്ങള്‍ പ്രഷര്‍ കുക്കര്‍ പാചകം