"
- എം. മുകുന്ദൻ

" />

Close
Welcome to Green Books India
Naxal Charitham Part 1

Naxal Charitham Part 1

Author: T. Ajeesh

star

നക്സൽ ചരിതം - അടിയന്തരാവസ്ഥക്ക് മുൻപ്

Add to Basket

Naxal Charitham - Adiyantharavasthakku Munpu
A Book By, T. AJEESH

തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണം മുതൽ വയനാട്ടിലെ കേണിച്ചിറമത്തായി വധം വരെ കേരളത്തിൽ അരങ്ങേറിയ നക്സലേറ്റ് ആക്ഷനെക്കുറിച്ച്, കാസർഗോഡ് മുതൽ തിരുവനതപുരം വരെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നക്സലൈറ്റ് പ്രവർത്തകരെ നേരിട്ട് കണ്ട് തയ്യാറാക്കിയ അനുഭവസാക്ഷ്യങ്ങൾ. തീവ്രമായ തടവറയുടെ കൊടും പീഡനങ്ങളിൽനിന്ന് മരിക്കാതെ മരിച്ചു കൊണ്ട് തിരിച്ചെത്തിയവർ. നക്സലൈറ്റ് ചരിത്രത്തെ കുറിച്ച് മലയാളത്തിൽ ഇതിലും സമ്പൂർണമായി ആരും രചന നടത്തിയിട്ടില്ല.
"നക്സലിസം പുനർജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകാറുണ്ട്. അത്രയും ജീർണതകളാണ് ഇപ്പോഴത്തെ സമൂഹത്തിലുള്ളത്."
- എം. മുകുന്ദൻ

No reviews found

കേരള നക്സലൈറ്റ് സമരങ്ങളുടെ ചരിത്രം

കേരള നക്സലൈറ്റ് സമരങ്ങളുടെ ചരിത്രം


    ഈ പുസ്തകം നക്സലൈറ്റ് ഗ്രൂപ്പുകളുടെ പിളര്‍പ്പിന്‍റെ ചരിത്രമാണ്. വിപ്ലവലൈനുകളുടെ പരാജയവും വിലയിരുത്തുന്നു. വിവിധ നക്സലൈറ്റ് ആക്ഷനുകളുടെ പിന്നണിപ്രവര്‍ത്തനങ്ങളെക്കുറിച്ച് സത്യസന്ധവും സമ്പൂര്‍ണ്ണവുമായ ഒരു വിവരണം. 


    ജന്മിത്തത്തിനെതിരായ സമരം. ഫ്യൂഡലിസമായിരുന്നു വര്‍ഗ്ഗശത്രു. അവരെ പിന്തുണയ്ക്കുന്ന പൊലീസും ഭരണകൂടവും എതിര്‍ക്കപ്പെട്ടു. മോഹഭംഗങ്ങളും നൈരാശ്യവും ആധുനികതയുമാണ്  നക്സലിസത്തിന് ബീജാവാപം ചെയ്തത്. രൂക്ഷമായ തൊഴിലില്ലായ്മ. വിവിധ സാഹിത്യ ഗ്രൂപ്പുകളില്‍നിന്ന് രൂപം കൊണ്ട മാവോ സ്റ്റഡി ഗ്രൂപ്പുകള്‍. വിപ്ലവകൗണ്‍സിലിന്‍റെ ആക്ഷന്‍ കമ്മിറ്റികളായി രൂപാന്തരപ്പെടുകയായിരുന്നു. ഉടന്‍ വിപ്ലവം എന്നായിരുന്നു ആ കാല്പനിക ജീവികളുടെ മുദ്രാവാക്യം. ജന്മിത്ത്വ ഉന്മൂലനവും പൊലീസ്സ്റ്റേഷന്‍ ആക്രമണവും ഒരു പെറ്റി ബൂര്‍ഷ്വാ റൊമാന്‍റിക് ആക്ഷനപ്പുറം ഒന്നുമായിരുന്നില്ലെന്ന് പില്ക്കാലത്ത് വിലയിരുത്തപ്പെട്ടു.സായുധപോരാട്ടത്തിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന് അവര്‍ വിശ്വസിച്ചു. 


    വരുംനാളുകളുടെ സമത്വസുന്ദര സ്വപ്നങ്ങള്‍ക്കുവേണ്ടി മറ്റൊരു ചിന്തയുമില്ലാതെ അവര്‍ സ്വന്തം ജീവിതസുഖങ്ങള്‍ ത്യജിച്ചു.അത്യന്തം ക്രൂരമായ പൊലീസ് മര്‍ദ്ദനങ്ങള്‍, ആകാശം കാണാത്ത ജയിലിലെ ഇടുങ്ങിയ മുറിയിലെ ജീവിതം. വര്‍ഗ്ഗശത്രുവിന്‍റെ രക്തം കൈകളില്‍ പുരട്ടിക്കൊണ്ട് രക്തപങ്കിലമായ വിപ്ലവത്തിന്‍റെ പാതയിലേക്കുതന്നെ അവര്‍  നീങ്ങി. പൊലീസ് സ്റ്റേഷനുകള്‍ ബൂര്‍ഷ്വാഭരണകൂടത്തിന്‍റെ പ്രതീകം. ഒരേ സമയം രണ്ട് ആക്രമണമുഖങ്ങള്‍. പൊലീസിനെതിരെയും ജന്മിത്വത്തിനെതിരെയും. പൊലീസ് വര്‍ഗ്ഗപരമായി ശത്രുക്കളല്ലെന്ന് തിരുത്തപ്പെട്ടുവെങ്കിലും 'ബൂര്‍ഷ്വാ കോടതികള്‍ തുലയട്ടെ' എന്നായിരുന്നു കോടതിവിചാരണകളില്‍പോലും അവരുടെ മുദ്രാവാക്യം. കൊലമരത്തിലേറിയവരും വര്‍ഗ്ഗശത്രുക്കളാല്‍ ക്രൂരമായി വധിക്കപ്പെട്ടവരും ഭരണകൂടം കൊന്നുതള്ളിയവരും പതിനായിരക്കണക്കിനാണ്. ആ ചരിത്രവഴികളെല്ലാം നമ്മള്‍ എന്നേ മറന്നുപോയി. 


    നക്സലൈറ്റ് പ്രസ്ഥാനം അതിന്‍റെ ആന്തരിക വൈരുദ്ധ്യത്തില്‍ ചിന്നിച്ചിതറി നാമാവശേഷമായി. അഴിമതികളുടെ പേക്കൂത്തരങ്ങുകളില്‍ ഒരു തിരുത്തല്‍ശക്തിയായി നില്‍ക്കാന്‍ പോലും ഇന്ന് നക്സല്‍ പ്രസ്ഥാനമില്ല. ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയ ഘടനയുടെ മര്‍മ്മം കണ്ടെത്താനും ശത്രുവിനെ ജനലക്ഷങ്ങളെ അണിനിരത്തി ഒറ്റപ്പെടുത്തി ദുര്‍ബലപ്പെടുത്തി അന്തിമവിജയം നേടാനും വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞില്ല എന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു.


    'നക്സല്‍ ചരിതം - അടിയന്തരാവസ്ഥയ്ക്കു മുന്‍പ്' 'അടിയന്തരാവസ്ഥയ്ക്കു ശേഷം' രണ്ട് ഭാഗങ്ങളായി ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്നു. ഇനിയൊരു നക്സല്‍ ചരിതത്തിന് പ്രസക്തിയില്ലാത്തവിധം ഈ കൃതി സമ്പൂര്‍ണ്ണമാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ലോകത്തെവിടെയും കേരളത്തിലെ നക്സലൈറ്റ് ആക്ഷനുകള്‍ക്ക് സമാന്തരമായ പോരാട്ടങ്ങള്‍ തീര്‍ത്തും അപൂര്‍വ്വമായിരിക്കും. പിളര്‍പ്പുകള്‍, വ്യക്തിവാദങ്ങള്‍, ആശയസംഘട്ടനങ്ങള്‍, സായുധസമരമാണോ ജനകീയ സമരമാണോ വേണ്ടത് തുടങ്ങിയ വിഷയങ്ങള്‍, ഒരു രഹസ്യമറയുമില്ലാതെ ഈ പുസ്തകം വെളിപ്പെടുത്തുന്നു. ആ പഴയ നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ അവശേഷിച്ച സഖാക്കള്‍ എവിടെയൊക്കെയോ അറിയപ്പെടാതെ ജീവിക്കുന്നു. ഈ പുസ്തകം നക്സലൈറ്റ് ആശയസമരത്തില്‍ രക്തസാക്ഷികളായവര്‍ക്കും ജീവനോടെ ശേഷിച്ചവര്‍ക്കും ഇനിയും ജനിക്കാനിരിക്കുന്നവര്‍ക്കും സമര്‍പ്പിക്കുന്നു. 


ടി.അജീഷ്, ചരിത്രം, വില: 195.00

About Author

T. Ajeesh

T. Ajeesh

About T. Ajeesh