Close
Welcome to Green Books India
Murivoram

Murivoram

Author: Vanitha Vinod

star

മുറിവോരം

Out of stock.

A Biography by Vanitha Vinod

തെരുവില്‍ വളര്‍ന്ന് തെരുവു ജീവിതങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച മുരുകന്‍ എന്ന യുവാവിന്‍റെ ജീവിത കഥയാണിത്. തെരുവ് എന്ന അതിരുകളില്ലാരാജ്യത്തിന്‍റെ കഥയും. ഈ കഥ മുറിവേറ്റ ഒരു നാടിന്‍റെ വിലാപങ്ങളായി മാറുന്നു. എന്നാല്‍ അന്ധകാരക്കോളനിയില്‍ കൊളുത്തി വെച്ച പ്രകാശത്തിന്‍റെ ചിരാതുകളാണ് ഈ പുസ്തകത്തിന്‍റെ തെളിച്ചവും വെളിച്ചവും. കരുണയുടെ വെളിച്ചം ഒരു മിന്നാമിനുങ്ങോളമെങ്കിലും ഉള്ളില്‍ തെളിയുന്നവര്‍ക്ക് കരുത്തുറ്റ സൗഹൃദവുമായി തെരുവോരം മുരുകനുണ്ട്. അനുഭവങ്ങള്‍ നല്കിയ മുറിവുകളിലൂടെ ഒഴുകിത്തീര്‍ന്നു പോകുമായിരുന്ന ഒരുപാട് ജന്മങ്ങള്‍ക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി ദൈവംപോലെ വന്നെത്തുന്ന ഒരു കരമാണത്.

No reviews found

മുരുകന്‍ എന്ന തെരുവുപുത്രന്റെ കഥ

മുരുകന്‍ എന്ന തെരുവുപുത്രന്റെ കഥ


ഇത് മുരുകന്റെ മാത്രം ജീവിതകഥയല്ല. ഇത് മുറിവേറ്റ നാടിന്റെ വിലാപങ്ങള്‍. അന്ധകാരകോളനിയില്‍ മുരുകന്‍ കൊളുത്തിവെച്ച പ്രകാശകിരണങ്ങള്‍ അശരണരായ ഒരുപാട് മനുഷ്യജീവിതങ്ങള്‍ക്ക് സാന്ത്വനമരുളുന്നു. ഒറ്റപ്പെടലിന്റെ ഒരു വലിയ ഭൂപടം. അതിലെണ്ണിയാലൊടുങ്ങാത്ത ദിക്ക് തെറ്റിയ ജീവിതങ്ങള്‍. മാനസിക വെല്ലുവിളി നേരിടുന്നവര്‍, മയക്കുമരുന്നിന് അടിമയായവര്‍, മാറാരോഗികള്‍, അനാഥര്‍, അങ്ങനെയങ്ങനെ ഏഴായിരത്തോളം തെരുവുമക്കള്‍ക്കാണ് മുരുകന്‍ പുതുജീവനേകിയത്. ഒരാളെയെങ്കിലും തെരുവിന്റെ അരികില്‍നിന്നും കര കയറ്റാനായാല്‍ അതുതന്നെ ജീവിതപുണ്യമെന്ന് മുരുകന്‍ കരുതുന്നു. കൂട്ടിത്തുന്നിയെടുക്കാന്‍ ദൈവം ചില മനുഷ്യകരങ്ങളെ ഭൂമിയിലേക്കയച്ചില്ലായിരുന്നെങ്കില്‍ മുറിവുകളിലൂടെ ചോര്‍ന്നുപോകുമായിരുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണിത്. മുരുകന്‍ ഒരു കഥ പറഞ്ഞു. ''കോഴിക്കോടിന്റെ മണ്ണില്‍നിന്നും അവന്‍ എന്നെ കാണാനായി വന്നപ്പോള്‍ കൈയില്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച ഒരു കുടുക്ക ഉണ്ടായിരുന്നു. തെരുവുവെളിച്ചത്തിലെത്തി അവനത് എനിക്കു തരുമ്പോള്‍  ഒരു കുഞ്ഞുമനസ്സിന്റെ സ്‌നേഹത്തിന്റെ ചൂടായിരുന്നു അതിന്. ''ഇത് മാമനുള്ളത്'' മിഠായിയും ഐസ്‌ക്രീമും വാങ്ങാന്‍ അച്ഛന്‍ തരുന്ന പൈസ ചെലവാക്കാതെ എന്നും കുടുക്കയിലിടുമ്പോള്‍ ''ഇത് മുരുകന്‍ മാമന് കൊടുക്കണം അച്ഛാ'' എന്ന് അവന്‍ പറയാറുണ്ടായിരുന്നു. ഒരു അഞ്ച് വയസ്സുകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയാണത്.


മുരുകന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിവന്നു. 2016  ജനുവരി 14ന് ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍നിന്നും സാമൂഹ്യസേവനത്തിന് രാഷ്ട്രപതിഭവന്‍ ഏര്‍പ്പെടുത്തിയ 2012-ലെ പുരസ്‌കാരം, തൊട്ട് ഒട്ടേറെ ബഹുമതികള്‍.



About Author

Vanitha Vinod

Vanitha Vinod

About Vanitha Vinod