Close
Welcome to Green Books India
Keralathile Vanyajeevikal

Keralathile Vanyajeevikal

Author: Dr. T.R. Jayakumari and R. Vinodh

star

കേരളത്തിലെ വന്യജീവികൾ

Add to Basket

A Book by, Dr. T.R. Jayakumari and R. Vinodh

ജന്തുശാസ്ത്രത്തില്‍ ഗവേഷണതല്പരരായ ഡോക്ടര്‍ ടി.ആര്‍.ജയകുമാരിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്‍റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. ഈ വിഷയത്തില്‍ എണ്ണമറ്റ സംഭാവനകള്‍ക്കൊണ്ട് കേരളത്തില്‍ പ്രശക്തരായ രണ്ട് വ്യക്തിത്വത്തങ്ങളാണ് ഇതിന്‍റെ ഗ്രന്ഥകര്‍ത്താക്കള്‍. അര്‍പ്പണബോധ്യമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ സംഭാവനകളും ഈ പുസ്തകത്തിന്‍റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ അക്കാദമിക് ജന്തുശാസ്ത്രപഠനമേഖലയില്‍ ഈ കൃതിക്ക് വലിയ പ്രാധാന്യമുണ്ട്.

No reviews found

പ്രകൃതിയെ സ്നേഹിക്കാന്‍ ഏറ്റവും നല്ല വഴി

പ്രകൃതിയെ സ്നേഹിക്കാന്‍ ഏറ്റവും നല്ല വഴി

വൈജ്ഞാനിക മേഖലയ്ക്ക് ഒരു മുതല്‍ കൂട്ട് - കേരളത്തിലെ വന്യജീവികള്‍

    പ്രകൃതി ശാസ്ത്രത്തില്‍ തത്പരരായ ഡോ.ടി.ആര്‍. ജയകുമാരിയും ആര്‍.വിനോദ് കുമാറും നടത്തിയ ഒരു തീവ്രയജ്ഞത്തിന്‍റെ പരിണിതഫലമാണ്  വന്യജീവികളെകുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. മനുഷ്യന്‍റെ ഇടപെടലുകളില്ലാതെ,  സ്വാഭാവികമായ  ചുറ്റുപാടില്‍  സ്വതന്ത്രമായി ജീവിക്കുന്ന ഏതൊരു ജീവജാതിയേയും വന്യജീവി എന്ന്  വിളിക്കാം. കേരളത്തിലെ വന്യജീവികളില്‍ ഏറ്റവും  ശ്രദ്ധേയമായവ സസ്തനികളാണ്. വന്യജീവികളില്‍ സസ്യഭോജികളും മാംസഭോജികളും മിശ്രഭോജികളുമുണ്ട്. വന്യജീവികളുടെ സവിശേഷതകളാണ് ഈ പുസ്തകത്തില്‍ ആധാരമാക്കിയിരിക്കുന്നത്. വന്യജീവികളുടെ ആവാസസ്ഥാനങ്ങള്‍, ആഹാരസമ്പാദനരീതികള്‍, സ്വഭാവങ്ങള്‍, ജീവിതരീതികള്‍, പ്രജനനരീതികള്‍ എന്നിവ ഒന്നിനൊന്ന് വ്യത്യസ്തമാണ്. ശാന്തസ്വഭാവമുള്ളവയും അക്കൂട്ടത്തിലുണ്ട്. രാത്രി മാത്രം ഇരതേടി പുറത്തിറങ്ങുന്നവയും പകല്‍ ഇര തേടുന്നവയും ഉണ്ട്. വന്യജീവികളില്‍ മിക്കവയ്ക്കും അവരുടേതായ ഒരു സാമ്രാജ്യം അഥവാ അധിവാസമേഖല കാണും. കടുവ, പുലി, കരടി, തുടങ്ങിയ മൃഗങ്ങള്‍ തങ്ങളുടെ സാമ്രാജ്യത്തിലേക്ക് മറ്റൊരു മൃഗത്തേയും കടത്തുകയില്ല. എന്നാല്‍ പലതും വംശനാശഭീഷണിയിലുമാണ്. വന്യജീവികളെ കുറിച്ച് ധാരാളം വിശദാംശങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.


    മനുഷ്യന്‍റെ കൈകടത്തലുകളില്ലാതെ  സ്വാഭാവികമായ ചുറ്റുപാടുകളില്‍ മണ്ണിലും മരത്തിലും  സ്വൈരമായും സ്വതന്ത്രമായും വിഹരിക്കുന്ന ജീവജാലങ്ങളായ വന്യജീവികളെ അറിയാനായി തയ്യാറാക്കിയ, മലയാളഭാഷയിലെ വ്യത്യസ്തമായ ഒരു രചനയാണിത്. രണ്ട് പതിറ്റാണ്ടിലധികം കാലംഇരുണ്ട വനമേഖലകളിലെ ദുര്‍ഗ്ഗമപാതകള്‍ താണ്ടിയും നിസ്സാരമെന്നും ആവശ്യമില്ലാത്തവയെന്നും ഏവരും മുദ്രകുത്തിയിരിക്കുന്ന പ്രകൃതിയിലെ ജീവജാലങ്ങളെ നിരന്തരം സസൂക്ഷ്മം നിരീക്ഷിച്ച് ആര്‍ജ്ജിച്ച, പ്രായോഗിക പരിജ്ഞാനവും ശാസ്ത്രവിജ്ഞാനലും രചനാവൈഭവവും ഒത്തിണങ്ങിയ ഈ ഗ്രന്ഥം മലയാള വൈജ്ഞാനിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്നു.


കേരളത്തിലെ വന്യജീവികള്‍, വൈജ്ഞാനിക സാഹിത്യം, ഡോ.ടി.ആര്‍. ജയകുമാരി, ആര്‍. വിനോദ് കുമാര്‍, 

About Author

 Dr. T.R. Jayakumari and R. Vinodh

Dr. T.R. Jayakumari and R. Vinodh

About Dr. T.R. Jayakumari and R. Vinodh