Close
Welcome to Green Books India
Etho Poomarangal

Etho Poomarangal

Author: Abraham Mathew

star

ഏതോ പൂമരങ്ങൾ

Add to Basket

A Book by, Abraham Mathew

താന്‍ ജീവിക്കുന്ന കാലത്തെ സൂക്ഷ്മദൃഷ്ടികളോടെ പരിശോധിക്കുകയാണ് ഈയെഴുത്തുകാരന്‍. മണ്ണിനെ ജീവനുള്ള ഒരു മനുഷ്യനാണ്. ജീവിതത്തിന്‍റെ ഒരു നാനോരൂപമാണ് ഇക്കഥകളിലെ ഓരോ മനുഷ്യനും. ഒരു നെയ്ത്തുകാരന്‍റെ വിരുതോടെ നെയ്തെടുത്ത കഥകള്‍.

No reviews found

ഏതോ പൂമരങ്ങള്‍ - എബ്രഹാം മാത്യു

ഏതോ പൂമരങ്ങള്‍  - എബ്രഹാം മാത്യു


കഥയെഴുത്തിന്റെ രസതന്ത്രം ഗ്രഹിച്ച എഴുത്തുകാരന്‍


ഇതിലെ ഓരോ കഥയും ഗ്രാമീണപശ്ചാത്തലങ്ങളില്‍ മനോഹരമായി എഴുതപ്പെട്ടതാണ്. ഗ്രാമീണനിശ്ചലതയുടെ അന്തരാളങ്ങളിലൂടെ ഓരോ കഥയും കടന്നു പോകുന്നു. നാട്ടിന്‍പുറക്കാഴ്ചകളോട് ഈയെഴുത്തുകാരന് ഒരുവക ഭ്രാന്തു പിടിച്ച പ്രതിപത്തിയാണെന്ന് തോന്നും. പക്ഷിമൃഗാദികളും തിര്യക്കുകളും ഗ്രാമവീഥികളും സാധാരണമനുഷ്യരുമെല്ലാം കഥകളുടെ അവിഭാജ്യഭാഗമായി നിര്‍ബാധം ചലിക്കുന്നു. കൈത്തഴക്കമുള്ള ഒരു നെയ്ത്തുകാരനെപ്പോലെ ഈയെഴുത്തുകാരന്‍ കഥകള്‍ സൂക്ഷ്മമായി നെയ്‌തെടുക്കുകയാണ്.  എഴുത്തിന്റെ രസതന്ത്രവും വ്യത്യസ്തമാണ്. നിത്യജീവിതത്തിന്റെ ഭാഗമായ പരിസരക്കാഴ്ചകള്‍, ചാരുതയാര്‍ന്ന ജീവിതദൃശ്യങ്ങള്‍, പ്രശ്‌നോത്തരികള്‍, എല്ലാം കഥയുടെ മര്‍മ്മങ്ങളില്‍ തിഞ്ഞിവിങ്ങുന്നു. ഒരു ചിത്രകാരന്റെ കൂര്‍പ്പിച്ച പെന്‍സില്‍ സ്‌കെച്ച്  പോലെ വാക്കുകളുടെ സൂക്ഷ്മവിന്യാസങ്ങള്‍ക്കൊണ്ട് കഥാശില്പങ്ങള്‍ രൂപം കൊള്ളുകയാണ്. എം.പി.നാരായണപിള്ളയെപ്പോലെ കഥയെഴുത്തിന്റെ രസതന്ത്രം ഗ്രഹിച്ച എഴുത്തുകാരന്‍. കഥയെഴുത്തിന്റെ ശില്പമാതൃകകള്‍ക്ക് സാക്ഷ്യമാക്കാവുന്ന നല്ല കുറേ കഥകള്‍.



About Author

Abraham Mathew

Abraham Mathew

About Abraham Mathew