Close
Welcome to Green Books India
Cinemayum Njanum

Cinemayum Njanum

Author: Kaloor Dennis

star

സിനിമയും ഞാനും

Add to Basket

Memoirs by Kaloor Dennis

കലൂർ ഡെന്നീസിന്റെ സിനിമാനുഭവകഥകളിൽ മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും കടന്നു വരുന്നുണ്ട്. അഭ്രപാളികൾക്കു പിന്നിലുള്ള അദൃശ്യമായ ആഴങ്ങളിലേക്കുള്ള ഒരു സിനിമാനുഭവസഞ്ചാരം. താരപ്രവേശനത്തിന്റെയും പിണക്കങ്ങളുടേയുമൊക്കെ യഥാർത്ഥ ജീവിതകഥകൾ.

No reviews found

സിനിമയും ഞാനും -കലൂര്‍ ഡെന്നിസ്

സിനിമയും ഞാനും -കലൂര്‍ ഡെന്നിസ്


-കലൂര്‍ ഡെന്നിസ്
മലയാളസിനിമയുടെ സഞ്ചാരവഴികള്‍


  

നൂറോളം ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മുപ്പത്തിയഞ്ച് വര്‍ഷം നീണ്ട സിനിമാനുഭവങ്ങളാണ് ഈ കൃതി. ഡെന്നീസിന്റെ സിനിമാ ഓര്‍മ്മകളിലൂടെയുള്ള ഒരു സഞ്ചാരം. താരപ്രശസ്തി നേടിയ പലരുടേയും സിനിമാ പ്രവേശത്തിന്റെ മറ്റാരും എഴുതിയിട്ടില്ലാത്ത അനുഭവകഥകള്‍, പിണക്കങ്ങള്‍, സംഘര്‍ഷങ്ങള്‍, കടപ്പാടുകള്‍, വ്യക്തിപ്രകൃതങ്ങള്‍, താര പ്രകാശത്തിന്റെ കണ്ണഞ്ചിക്കുന്ന മിന്നലൊളികള്‍, പക്ഷേ, പലരും സിനിമയുടെ തുറവിയിലേക്ക് കടന്നുവന്ന വഴികള്‍ നമ്മെ അമ്പരിപ്പിക്കുന്നതാണ്. അഭ്രപാളികള്‍ക്കു പിന്നിലുള്ള അദൃശ്യമായ ആഴങ്ങളിലേക്കും അഗാധതകളിലേക്കുമുള്ള ഒരു സിനിമാനുഭവസഞ്ചാരം. സവിശേഷസ്വഭാവമുള്ള ഒരു ഓര്‍മ്മ പുസ്തകമാണ് സിനിമയും ഞാനും. ആരുടേയും മുഖം നോക്കാതെ സത്യസന്ധമായി, കലാകാരന്മാര്‍ കടന്നുവന്ന വഴികളെക്കുറിച്ച്  പറയുന്നു. ഓരോരുത്തരുടേയും സ്വഭാവഘടനയെക്കുറിച്ച് വിവരിക്കുന്നു. ഒരു നോവല്‍പുസ്തകം പോലെ വായിച്ചു പോകാവുന്ന അപൂര്‍വ്വമായൊരു കൃതി.
 പലരും മലയാളസിനിമയുടെ ഔന്നത്യങ്ങള്‍ പൂകിയവരായി പില്ക്കാലത്ത് വളര്‍ന്നുവന്നു. അവിശ്വസനീയമാംവിധം യാദൃച്ഛികത നിറഞ്ഞതാണ് ഇവരില്‍ പലരുടെയും സിനിമാപ്രവേശനത്തിന്റെ കഥകള്‍. ഐ.വി.ശശിയാണ് കലൂര്‍ ഡെന്നിസിന്റെ തിരക്കഥകളുടെ സാദ്ധ്യതകള്‍ ആദ്യമായി കണ്ടെത്തിയ വ്യക്തി. ഐ.വി. ശശിയെക്കുറിച്ച് ഡെന്നിസ് പറയുന്നു: ''ഞാന്‍ സിനിമയിലേക്ക് കടന്നുവരുമ്പോള്‍ കവിതപോലെ മനോഹരങ്ങളായ കൊച്ചു കൊച്ചു സിനിമകളെടുത്ത് പുതിയ ഒരു ചലച്ചിത്രസംസ്‌കാരത്തിന്  തുടക്കം കുറിച്ച യുവസംവിധായകനായിമാറിയിരുന്നു ഐ.വി.ശശി.'' 
അദ്ഭുതകരമായ ഒരു രചനയാണ് സിനിമയും ഞാനും. ഐ.വി.ശശി, ജയന്‍, എം.ജി.സോമന്‍, സീമ, സില്‍ക്ക് സ്മിത, മധു, ശ്രീദേവി, ശാരദ, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമാപ്രവേശത്തിന്റെ കഥകള്‍ മാത്രമല്ല, ഇത് മലയാള ഫിലിം ഇന്‍ഡസ്ട്രിയുടെ ഒരു ഭൂതകാലചരിത്രവും കൂടിയാണ്. ഇതിലെ അനുഭവകഥനങ്ങള്‍ തീര്‍ച്ചയായും നമ്മെ നൊമ്പരപ്പെടുത്തുകയും ചെയ്യും.




About Author

Kaloor Dennis

Kaloor Dennis

About Kaloor Dennis