Close
Welcome to Green Books India
Adivasi Jeevitham

Adivasi Jeevitham

Author: V.H. Dirar

star

ആദിവാസി ജീവിതം - ഒരു സാംസ്കാരിക പഠനം

Out of stock.

A study by V.H. Dirar

ആദിവാസിമേഖലയിലെ മുഴുവൻ പ്രെസ്‌നോത്തരികളെയും വിഷയമാക്കിയ അതീവ പ്രാധാന്യമുള്ള പഠനകൃതി. മനസ്സ് കാർഷിക പൂർവ്വഘട്ടത്തിലും അഥവാ ഇക്കോ സംസകാരത്തിലും ശരീരം നാഗരികഘട്ടത്തിലും എന്ന വിരുദ്ധാവസ്ഥയിൽ ജീവിക്കുന്ന ആദിവാസികൾ. അവർക്കു നേരിടേണ്ടി വരുന്ന പരിസ്ഥിതി- സാംസ്കാരിക പ്രശ്നങ്ങൾ, പരിഹാരങ്ങൾ.

No reviews found

ആദിവാസിജീവിതം -ഒരു സാംസ്കാരിക പഠനം

ആദിവാസിജീവിതം -ഒരു സാംസ്കാരിക പഠനം

ഈ പുസ്തകത്തില്‍ ധാരാളം  പുതിയ കണ്ടെത്തലുകളുമുണ്ട്. മനസ്സ് കാര്‍ഷിക പൂര്‍വ്വഘട്ടത്തിലും അഥവാ ഇക്കോ സംസ്കാരത്തിലും ശരീരം നാഗരികഘട്ടത്തിലും എന്ന വിരുദ്ധാവസ്ഥയിലായി ആദിവാസിജീവിതം. അതിജീവനപ്രതിസന്ധിയുടെ ഒരു പ്രധാനഹേതു. ഇതുമൂലം അവര്‍ക്ക് ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. ആദിവാസിവികസനം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ ഏത് തലത്തിലും ഒരു വ്യതിരിക്തവീക്ഷണം ആവശ്യമായിട്ടുണ്ട്. ആദിവാസികള്‍ വികസിക്കുന്നതും സര്‍ക്കാര്‍ പദ്ധതി വിജയിക്കുന്നതും ആദിവാസിപ്രശ്നങ്ങളുടെ ഗുണഭോക്താക്കള്‍ക്ക് അസഹനീയമാണ്. ആദിവാസിസമൂഹത്തെ ഒരു പ്രശ്നകേന്ദ്രമായി നിലനിര്‍ത്തുക എന്നതിന്‍റെ അര്‍ത്ഥം ഒരു സ്വര്‍ണ്ണഖനി നിലനിറുത്തുക എന്നതാണെന്ന് ചിലര്‍ക്ക് അറിയാമായിരുന്നു. ഇതിനൊരു പരിഹാരം അടിയന്തിരമായും കണ്ടെത്തുക എന്നതാണ് പ്രധാനം. ഒരു സമൂഹത്തിന്‍റെ സാംസ്കാരികശരീരം, അതാണ് പ്രധാനം. അവരെ സംരക്ഷിക്കണം. ഒരു കോര്‍പറേറ്റിസം ആവശ്യമാണ്.
പരിസ്ഥിതി നിര്‍ണ്ണയത്തിന്‍റെ അടയാളങ്ങള്‍ ആദിവാസികളില്‍ പ്രബലമാണ്. അവരുടെ ആന്തരികവികാസത്തിന് അന്തരീക്ഷമൊരുക്കുന്നതാവണം സര്‍ക്കാരിന്‍റെ വികസനവീക്ഷണം. അതിന് പ്രചോദനമാകുന്ന സാംസ്കാരികപ്രവര്‍ത്തനം അത്യാവശ്യമാണ്.
ഒരു സാമൂഹികഗണത്തിന്‍റെ മുഴുവന്‍ പെരുമാറ്റരീതികളുടേയും ഭൂമികയാണ് സംസ്കാരം.
ജാതി, മതം, വംശം, ഭാഷ, ദേശം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇത്തരം സാംസ്കാരിക ഗണങ്ങളുടെ അടയാളമായി വര്‍ത്തിക്കുന്നു. പ്രകൃതി അഥവാ പരിസ്ഥിതിയാണ് ഏത് സാംസ്കാരികഗണത്തിന്‍റേയും സ്വഭാവനിര്‍ണ്ണയം നടത്തുന്നത്. എന്നാല്‍ ജാതി മതം തുടങ്ങിയവ സ്വത്വചിഹ്നമായും സംഘബോധമായും മാറുന്നതോടെ ഈ ആദിമകാരണങ്ങള്‍ അദൃശ്യമാവുകയോ വിസ്മരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്നു. 
പരിസ്ഥിതി നിര്‍ണ്ണയങ്ങള്‍ പ്രബലമായ ഇക്കോ കള്‍ച്ചറാണ് ആദിവാസികള്‍ക്കുള്ളത്. തഴച്ചുനിന്ന പ്രകൃതിയിലൂടെ, അതിന്‍റെ സമയപ്രവാഹത്തിലൂടെ സമാനതകളില്ലാതെ ഒഴുകിക്കൊണ്ടിരുന്ന ഒരു സാംസ്കാരം. ആദിവാസിഗോത്രങ്ങള്‍ക്ക് സ്നേഹം ഒരു സിദ്ധാന്തമല്ല. ഒരു ജൈവികവികാരം തന്നെയായിരുന്നു. സ്നേഹം ഒരു സിദ്ധാന്തമായി മനസ്സിലാക്കിയ സമൂഹം "സ്നേ ഹം ജീവരക്തമായ" സമൂഹത്തെ തോല്പിച്ചു. കാട് തടിയായും മുളയായും കുന്നിറങ്ങി. കാട്ടതിരുകളില്‍ വേലികള്‍ മുളച്ചു. കാട്ടില്‍തന്നെ നാടുകള്‍ മുളച്ചുപൊന്തി. ശേഷിച്ച കാട് സര്‍ക്കാരിന്‍റേതായി. അങ്ങനെ ആദിവാസികള്‍ കാടിനും നാടിനുമിടയിലായി. നിന്ന നില്പില്‍ അവരുടെ കാടുകള്‍ക്ക് അതിരുണ്ടായി. നിന്നനില്പില്‍ അവരുടെ കാടുകള്‍ ലോറികളില്‍ ചുരമിറങ്ങിപ്പോയി. അവരുടെ നാടോടിജീവിതത്തില്‍ വേലികള്‍ നിറഞ്ഞു. കുടിയേറ്റഗ്രാമങ്ങളും വേലികെട്ടിയ തുണ്ടുഭൂമികളും അവരുടെ സ്വതന്ത്രസഞ്ചാരത്തിന് പരിധി നിര്‍ണ്ണയിച്ചു. പതുക്കെപ്പതുക്കെ കാടുമായി ബന്ധപ്പെട്ട അറിവില്‍നിന്ന് ആദിവാസികള്‍ അന്യവല്‍കൃതരായി. അ വരെ ശുശ്രൂഷിച്ചിരുന്ന ഔഷധസസ്യങ്ങള്‍ വിരളമായി.
ഗോത്രസംസ്കാരത്തില്‍ അധ്വാനമെന്നത് സമയബന്ധിതമെന്നതിനേക്കാള്‍ താളനിബന്ധിതമാണ്. അതുകൊണ്ട് സമയബന്ധിതമായ കൂലിപ്പണി അവര്‍ക്ക് അന്യമാണ്. ആദിവാസികള്‍ക്ക് ഇടമെന്നത് ആത്മസത്തയാണ്. സ്ഥലത്തുനിന്ന് വേര്‍പ്പെടുത്തിയ ഒരസ്തിത്വം ആദിവാസികള്‍ക്ക് ഇല്ല. സ്ഥലം നാഗരികന് അന്യസത്തയാണ് അയാള്‍ അതിനെ വസ്തുവല്‍ക്കരിച്ചു. 
ആദിവാസിക്കാകട്ടെ, സ്ഥലമെന്നത് ആത്മസത്തയാണ്. സ്ഥലത്തുനിന്ന് വേര്‍പ്പെടുത്തിക്കൊണ്ട് ആദിവാസിക്കൊരു ജീവിതമില്ല. ചുരുക്കത്തില്‍ സ്ഥലം അവര്‍ക്ക് പ്രകൃതിയാണ്. കാടാണ്, ജൈവവ്യൂഹമാണ്. 
"ആദിവാസിജീവിതം- ഒരു സാംസ്കാരികപഠനം" എന്ന പുസ്തകം ആദിവാസികളെക്കുറിച്ചുള്ള ഒരു സമഗ്രമായ പഠനഗ്രന്ഥമാണ്. എന്താണ് ആദിവാസികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്‍റെ ഒരു സമഗ്രപഠനം.
ആദിവാസി ജീവിതം ഒരു സാംസ്കാരിക പഠനം
വി.എച്ച്.ദിരാര്‍, പഠനം, വില:110.00

About Author

V.H. Dirar

V.H. Dirar

About V.H. Dirar