Close
Welcome to Green Books India
M T yude Paadhamudrakal

M T yude Paadhamudrakal

Author: Ashokan Engandiyoor

star

എം. ടിയുടെ പാദമുദ്രകൾ

Add to Basket

Biography of M.T. Vasudevan Nair by Ashokan Engandiyoor

ഒരു ഫ്യൂഡൽ കാലഘട്ടത്തിന്റെ ആസക്തി നിറഞ്ഞ കാഴ്ചകൾക്ക് അക്ഷരങ്ങൾ കൊണ്ട് എം.ടി. ചിത്രങ്ങൾ വരച്ചു. കൊതിപ്പിക്കുന്ന വര്ണങ്ങളിട്ടു. കാലത്തിന്റെ മണൽകാറ്റിൽ മാഞ്ഞു പോകാത്തതാണ് എം. ടി. യുടെ പാദമുദ്രകൾ.

No reviews found

എം.ടിയുടെ പാദമുദ്രകള്‍

എം.ടിയുടെ പാദമുദ്രകള്‍

സാദ്ധ്യതകള്‍ ഫലപ്രദമായി ഉപയോഗിച്ച മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍. എഴുതി ത്തുടങ്ങുന്ന എഴുത്തുകാര്‍ ക്കെല്ലാം എം.ടിയുടെ ജീവിത മാതൃക ഒരു പാഠപുസ്തകമാണ്. എം.ടി. കൊച്ചുനാളിലേ സ്വപ്നങ്ങള്‍ നെയ്തു. സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാക്കുന്നതില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. വിധി അദ്ദേഹത്തിന് വളരെയേറെ കയ്പുനീര് നല്കിയെങ്കിലും അദ്ദേഹം മലയാളത്തിന്‍റെ ഏറ്റവും ഔന്നത്യവും പ്രതാപവുമുള്ള ഒരെഴുത്തുകാരനായി മാറി. മനുഷ്യരെ സ്നേഹിക്കുകയും  അവരില്‍ വിശ്വസിക്കുകയും അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും അവരെ വിലയിടിച്ച് കാണാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നയാള്‍ക്കേ മഹാനായ എഴുത്തുകാരനാകാന്‍ കഴിയൂ. എം.ടി. വാസുദേവന്‍നായര്‍ അത്തരത്തിലുള്ള ഒരെഴുത്തുകാരനായിരുന്നു. ജീവിതത്തിന്‍റെ സത്യത്തെ കലാപരമായ പ്രതിബിംബങ്ങളില്‍ കഴിയുന്നത്ര വിശാലമായും അഗാധമായും പ്രകടിപ്പിക്കാന്‍ എം.ടിക്കു കഴിഞ്ഞു. സ്വന്തം നാടിനേയും പരിസരങ്ങളേയും പരിസ്ഥിതികളേയും ലോകസാഹിത്യത്തിന്‍റെ പരിക്രമണങ്ങള്‍ക്ക് യോജിച്ച വിധം വരച്ചുവെയ്ക്കാന്‍ എം.ടിയുടെ കൃതികള്‍ക്ക് സാധിച്ചു. 
എം.ടി, മനുഷ്യാവസ്ഥകളെകുറിച്ച് വിഷാദിയായിരുന്നെങ്കിലും നൈരാശ്യവാദിയായിരുന്നില്ല. ശുഭാപ്തിവിശ്വാസം ജീവിതത്തിലൊരിക്കലും കൈവെടിഞ്ഞില്ല. ഇന്നിന്‍റെ സത്യത്തെ യുഗത്തിന്‍റെ സത്യമായി സമീകരിക്കുന്നതില്‍ എം.ടി വിജയിച്ചു. ജീവിതത്തിലെ സത്യം തന്നെയാണ് കലയിലെ സത്യം എന്ന് ഉദ്ഘോഷിച്ചു. ജീവിതമെന്ന സമസ്യയെ മഹത്തായ സത്യത്തിന് നേര്‍ക്കുള്ള ദര്‍പ്പണമായി കലയില്‍ സാക്ഷാത്കരിച്ചു. 
ജീവിതത്തിനോടും എഴുത്തിനോടും സത്യസന്ധത പുലര്‍ ത്തിയ എഴുത്തുകാരന്‍. പുതിയ എഴുത്തുകാര്‍ക്ക് ദിശാനിര്‍ണ്ണയം നല്കാനും അവരെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാനും എം.ടി.ക്കു കഴിഞ്ഞിരുന്നു. 
എം.ടി.യുടെ കഥാപാത്രങ്ങളെല്ലാം ജീവനുള്ളവരാണ്. നമ്മുടെ ഹൃദയത്തില്‍നിന്ന് പറിച്ചു നീക്കാനാവാത്തവിധം ആ കഥാപാത്രങ്ങള്‍ വളര്‍ന്നതിന്‍റെ യഥാര്‍ത്ഥ്യവും ജീവിതവുമാണ് അശോകന്‍ ഏങ്ങണ്ടിയൂരിന്‍റെ "എം.ടിയുടെ പാദമുദ്രകള്‍" പറയുന്നത്.

About Author

Ashokan Engandiyoor

Ashokan Engandiyoor

About Ashokan Engandiyoor

തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനനം. റവന്യൂ/സിവില്‍ സപ്ലൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കഥാകൃത്ത്, ഉപന്യാസകാരന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. വിപ്ലവപ്പാത, കിട്ടുണ്ണിയുടെ കഥ, പ്രണയത്തിന്റെ നാളുകള്‍, എം.ടി.യുടെ പാദമുദ്രകള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. നോവല്‍, ബാലസാഹിത്യം, കഥ, ജീവചരിത്രം എന്നീ മേഖലകളില്‍ പതിനഞ്ചില്‍പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.