Close
Welcome to Green Books India
Dhurantha Nayikamar

Dhurantha Nayikamar

Author: K N Shajikumar

star

ദുരന്ത നായികമാർ

Add to Basket

A book by K.N. Shajikumar

മറഞ്ഞുപോയ തിരശീലയിലെ ദുരന്തനായികമാരുടെ കഥകൾ. അവരുടെയുള്ളിലെ മുറിവിൽനിന്നും ചോരയൊലിക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വിധി യാഗാഗ്നിയിലെരിച്ച പ്രശസ്ത നടികളുടെ ജീവിതത്തെയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതാനുഭവങ്ങളെ നമുക്കും മനസുകൊണ്ടൊന്നു തൊട്ടു നോക്കാം . പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കുമ്പോൾ അറിയാതെ നമ്മളും ദുഖിതരാകുന്നു.

No reviews found

ദുരന്ത നായികമാര്‍

ദുരന്ത നായികമാര്‍

മലയാളസിനിമയിലെ നൊമ്പരപ്പൂക്കളും കണ്ണൂനിര്‍പുഴയും



 ഇവരാരും ജീവിതത്തില്‍ പരാജയപ്പെട്ട മനുഷ്യരല്ല.ഉജ്ജ്വല താരപ്രശസ്തിയുണ്ടായിരുന്നവര്‍. പ്രതിസന്ധിഘട്ടത്തില്‍ കാലിടറി വീണവരെന്നുംപറയുക വയ്യ. എന്നിട്ടും, കണ്ണുനീര്‍ക്കിളികളായി അവര്‍ നമ്മെ വിട്ട് എങ്ങോട്ടോ പറന്നു പോയി.ഓര്‍മ്മയില്‍ ഒരു വലിയ ആഘാതം പകര്‍ന്നുതന്ന് നമ്മെ വിട്ടുപോയ വിജയശ്രീ, ഒരു കാലഘട്ടത്തിന്റെ നവതരംഗമായിരുന്ന ശോഭ, സ്വപ്നനായിക റാണിചന്ദ്ര,മോഹിനിയായ റാണി പത്മിനി, ഉന്മാദത്തിന്റെസ്വപ്നലോകത്ത് പറന്നുനടക്കുന്ന കനക, ഒരു വിഷാദലഹരിയായി 


    ഓര്‍മ്മയില്‍ പൂത്തുനില്‍ക്കുന്ന സില്‍ക്ക് സ്മിത, അലിഖിത നിയമങ്ങളെ വെല്ലുവിളിച്ച ലക്ഷ്മി, നിഷ്‌കളങ്ക സൗന്ദര്യത്തിന്റെ ദേവീവിഗ്രഹമായ മോനിഷ, വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട സൗന്ദര്യ, ജീവിതത്തോട് എത്ര കോംപ്രമൈസ് ചെയ്തിട്ടും കോംപ്രമൈസ് ആവാതെ ജീവിതം വിട്ടുപോയ ശ്രീവിദ്യ, മധുരവേദനയുടെ ചാക്രികത നമ്മുടെ അന്തഃരാളത്തില്‍ പകര്‍ന്നുതന്നുകൊണ്ട് മറഞ്ഞുപോയ തിരശ്ശീലയിലെ ദുരന്തനായികമാരുടെ കഥകള്‍. 


         ഒരിക്കല്‍ വെള്ളിത്തിരയില്‍ താരപ്രഭയില്‍ നിറഞ്ഞുനിന്നവര്‍, ഈ പുസത്കം സ്മരണാഞ്ജലിയായി അവര്‍ക്കു സമര്‍പ്പിക്കുന്നു.


   തിക്താനുഭവങ്ങളുടെ കനലെരിഞ്ഞ് ജീവിതത്തെ തള്ളിനീക്കിയവര്‍. ഫേസ്പാക്കിനാല്‍ മുഖം മിനുക്കി നിര്‍മ്മലമാക്കി ചിരിച്ചുകൊണ്ടവര്‍ സമൂഹത്തെ അഭിമുഖീകരിച്ചു. അവരുടെയുള്ളിലെ മുറിവില്‍നിന്നും ചോരയൊലിക്കുന്നത് ആരും കണ്ടില്ല. വിധിയാഗാഗ്നിയിലെരിച്ച പ്രശസ്ത നടികളുടെ ജീവിതത്തെയാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതാനുഭവങ്ങളില്‍ മനസ്സുകൊണ്ടൊന്ന് തൊട്ടുനോക്കൂ
-കെ.എന്‍.ഷാജി കുമാര്‍



About Author

K N Shajikumar

K N Shajikumar

About K N Shajikumar

1975 ഡിസംബറില്‍ തിരുവനന്തപുരത്ത് ജനനം. മലയാളത്തില്‍ ബിരുദാനന്തരബിരുദം. ജേര്‍ണലിസത്തില്‍ ഡിപ്ലോമ. വൈജ്ഞാനിക മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ ഫുട്‌ബോളിന്റെ ചരിത്രം ദുരന്ത നായികമാര്‍