Close
Welcome to Green Books India
Ente Porattom - MEIN KAMPF

Ente Porattom - MEIN KAMPF

Author: Adolf Hitler

star

എന്‍റെ പോരാട്ടം

Add to Basket

ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ പുസ്തകം നയിക്കുന്നു. മുതലാളിത്തം ഇന്ന് ഏക ശക്തിയാണ്. കോര്‍പറേറ്റ് മാഫിയകള്‍ ലോകത്തെ കൈയടക്കിയിരിക്കുന്നു. ഇത്തരമൊരു വര്‍ത്തമാനസാഹചര്യത്തില്‍ എല്ലാറ്റിനും മീതെ ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫ് പ്രവചനസ്വഭാവമാര്‍ജ്ജിച്ചു നില്‍ക്കുന്നു. രാഷ്ട്രീയ സാമൂഹിക ചരിത്രവിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

No reviews found

അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്റെ പോരാട്ടം

അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്റെ പോരാട്ടം

ഫാസിസത്തിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെയിന്‍ കാംഫ് ഇന്നും പ്രസക്തമാകുന്നത് എന്തുകൊണ്ട്?

    മെയ്ന്‍ കാംഫ് അഥവാ എന്റെ പോരാട്ടം ലോകത്തെ അടക്കിവാണ ഹിറ്റ്‌ലര്‍ എന്ന ഏകാധിപതിയുടെ ആത്മകഥയാണ്. തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ ചാലിച്ചെഴുതിയ അസാധാരണമായ ഒരു പുസ്തകം. ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും ഇട യ്ക്ക് ഒരു തടവറയുടെ ഇടവേളയിലാണ് ഈ പുസ്തകം എഴുതപ്പെട്ടത്. വളരെ വൈദഗ്ദ്ധ്യത്തോടെ ഈ ഒരു ആത്മകഥാഗ്രന്ഥത്തെ ഗ്രന്ഥകര്‍ത്താവ് തനിക്ക് ഹൃദ്യമായ, എന്നാല്‍ പിന്നീട് ലോകം ഒന്നടങ്കം വെറുത്ത ഹീനമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ബോധധാരയിലേക്ക് കൊണ്ടുപോകുന്നു. പില്ക്കാലത്ത് ഈ ഗ്രന്ഥം നാസിസത്തിന്റെയും ഫാസിസത്തിന്റെയും ബൈബിളായി വ്യാഖ്യാനിക്കപ്പെട്ടു. ആര്യന്മാരുടെ ''ഉത്കൃഷ്ടമായ വംശീയത''യെ കേന്ദ്രീകരിച്ച് എഴുത പ്പെട്ട ഈ വ്യാഖ്യാനകൃതി ''ഇത്തിക്കണ്ണി''കളായ ജൂതന്മാര്‍ക്കും ''വെറുക്കപ്പെട്ട റഷ്യയിലെ മാര്‍ക് സിസ്റ്റുകാര്‍''ക്കും  നേരെയുള്ള അതിനിശിതമായ ആക്രമണമായി മാറി. 

    ശാശ്വതമായ പോരാട്ടമാണ് ജീവിതനിയമം. പോരാടാനാഗ്രഹമില്ലാത്തവന് അതിജീവിക്കാനോ നിലനില്‍ക്കാനോ അവകാശമില്ല. അനുസ്യൂതമായ ഈ പോരാട്ടത്തിന്റെ സന്ദേശമാണ് മെയ്ന്‍ കാംഫിന്റെ പ്രാഥമിക തത്ത്വം. ലോകത്തെ നടുക്കിയ ഏകാധിപതിയുടെ ആത്മകഥ. 

എന്റെ പോരാട്ടം,
അഡോള്‍ഫ് ഹിറ്റ്‌ലര്‍,
ആത്മകഥ, 
വില: 560.00
പരിഭാഷ: കെ.പി.ബാലചന്ദ്രന്‍

About Author

Adolf Hitler

Adolf Hitler

About Adolf Hitler

Adolf Hitler