Close
Welcome to Green Books India
Kaliyachante Kavyapaadangal

Kaliyachante Kavyapaadangal

Author: Dr. N.P. Vijayakrishnan

star

കളിയച്ഛന്റെ കാവ്യപാഠങ്ങള്‍

Add to Basket

A book by Dr. N.P. Vijayakrishnan

പി. കുഞ്ഞിരാമന്‍ നായരുടെ കളിയച്ഛനെ കഥകളീയമായി വിലയിരുത്തി കവിതയുടെ ഉള്‍പ്പൊരുള്‍ വിശദീകരിക്കുന്ന മലയാളത്തിലെ ഒന്നാമത്തെ ഒറ്റക്കവിതാപഠന പുസ്തകം. കഥകളി സാങ്കേതിക സംജ്ഞകളുടെ വ്യാഖ്യാനം; പുതിയ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍ എന്നിവയിലൂടെ കവിതയുടെ പല നിലകളിലുള്ള ആഖ്യാനം. കലാകാരന്മാര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട കൃതി. നമ്പൂതിരിയുടെ ഗുരുകൃപയില്‍ അലിഞ്ഞുചേര്‍ന്ന വരയും വരികളും.

No reviews found

കവിതയും ജീവിതപാഠവും

കവിതയും ജീവിതപാഠവും

   പി.കുഞ്ഞിരാമന്‍ നായര്‍

 എഴുത്തുകാരും കലാകാരന്മാരും നിശ്ചയമായും വായിച്ചിരിക്കേണ്ട ഒര പൂര്‍വ്വ സൃഷ്ടിയാണ് പി. കുഞ്ഞിരാമന്‍നായരുടെ 'കളിയച്ഛന്‍''  പ്രകാശം ചൊരിയുന്ന കാലഹരണപ്പെടാത്ത കവിത  കളിയച്ഛനെക്കുറിച്ചുള്ള പഠനസമാഹാരമാണ് ഈ കൃതി. ഒരു കഥകളി നടന്റെ കലാജീവിതസംഘര്‍ഷങ്ങള്‍ കവിതയില്‍ പ്രമേയമാക്കിയിരിക്കുന്നു. ഉദാത്തകാവ്യസ്വരൂപമായി കഥകളിയെ ഉയര്‍ത്തിക്കണ്ട കവി, കലയെ കേന്ദ്രപ്രമേയമാക്കിയെഴുതിയ ഇക്കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥകളിയെ അറിയാനും പഠിക്കാനും പര്യാപ്തമായ വിധത്തില്‍ ഈ പഠനകൃതി പ്രയോജനകരമായ വിധത്തില്‍ സജ്ജമാക്കിയിരിക്കുന്നു.


    'ഒരു നിറനിലാവ് പോലെ കാല്പനികതയുടെ തത്സ്വരൂപമായി, ആത്മാന്വേഷിയുടെ വേറിട്ടൊരു  സഞ്ചാരപഥത്തില്‍ ജീവിതം കവിതയ്ക്കുവേണ്ടി മാത്രം സമര്‍പ്പിച്ച ഒരു മഹാത്മാവ്. ഗുരുകൃപയില്‍  അലിഞ്ഞുചേരുമ്പോള്‍ അവ ഒരു സ്‌നേഹനദിയായി ഒഴുകുന്നു. കവിതയ്‌ക്കൊപ്പം ഇത് കഥയും ജീവിതപാഠവുമാകുന്നു.  മലയാളത്തിന്റെ മഹാചിത്രകാരന്‍ നമ്പൂതിരിയുടെ ആമുഖവരികളും വരകളും ഈ പുസ്തകത്തെ ധന്യമാക്കുന്നു.


കളിയച്ഛന്റെ കാവ്യപാഠങ്ങള്‍, 
ഡോ.എന്‍.പി.വിജയകൃഷ്ണന്‍, 
പഠനം,
വില: 150.00



About Author

Dr. N.P. Vijayakrishnan

Dr. N.P. Vijayakrishnan

About Dr. N.P. Vijayakrishnan

1969-ല്‍ പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരില്‍ ജനിച്ചു. അച്ഛന്‍ : പി. പി. ശങ്കരനാരായണപ്പൊതുവാള്‍. അമ്മ : എന്‍. പി. പാറുക്കുട്ടി പൊതുവാള്‍സ്യാര്‍. മലയാളത്തില്‍ എം.എ, ബി.എഡ്, പി.എച്ച്.ഡി. ബിരുദങ്ങള്‍. ഇരുപത്തിയഞ്ചുവര്‍ഷമായി കലാനിരൂപണങ്ങളും സാഹിത്യവിമര്‍ശനങ്ങളും എഴുതി വരുന്നു. മുപ്പത്തിയാറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവിധ മേഖലകളില്‍ അതുല്യരായ പത്തു കലാകാരന്മാരുടെ ആത്മകഥകള്‍ക്ക് ഭാഷ നല്‍കി.