Close
Welcome to Green Books India
Saddam Hussein

Saddam Hussein

Author: K.M.Lenin

star

സദ്ദാം ഹുസൈൻ

Add to Basket

A book by K.M. Lenin

ലോകരാഷ്ടങ്ങളെ ചൊല്പടിയിലൊതുക്കുന്ന ആഗോളസാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷിയാണ് സദ്ദാം ഹുസൈന്‍. ആ രാഷ്ട്രതലവനെ സ്ഥാനഭ്രഷ്ടനാക്കി ലോകം മുഴുവന്‍ കാണ്‍കെ ഒരു ക്യാമറയുടെ മുന്നില്‍ നിര്‍ത്തി യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അമേരിക്ക പരസ്യമായി തൂക്കികൊന്നു. മദ്ധ്യപൗരസ്ത്യദേശത്തെ മതേതരമായ ശക്തികളെ ഉന്മൂലനം ചെയ്ത് മദ്ധ്യകാലഘട്ടത്തിലെ കൊടിയ വര്‍ഗ്ഗീയതയെ അമേരിക്കന്‍ സഹായത്തോടെ പുനസ്ഥാപിക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടിനു ശേഷം രക്തപങ്കിലമായ ആ നാള്‍വഴികളെ ഓര്‍ത്തെടുക്കുകയാണ് ഗ്രന്ഥകാരന്‍. ഒപ്പം സദ്ദൊ ഹുസൈനെന്ന നേതാവിന്റെ ശക്തിദൗര്‍ബല്യങ്ങളേയും വിലയിരുത്തുന്നു. വളരെ ആധികാരികമായ രീതിയില്‍ കെ.എം. ലെനിന്‍ ഈ പഠനം നിര്‍വഹിച്ചിരിക്കുന്നു.

No reviews found

സദ്ദാം ഹുസൈനെപ്പറ്റി

സദ്ദാം ഹുസൈനെപ്പറ്റി

കൊലപാതകത്തിന്റെ ദശവാര്‍ഷികത്തില്‍
സദ്ദാം ഹുസൈനെപ്പറ്റി ഒരു സമഗ്രപുസ്തകം


    ഇത് സദ്ദാം ഹുസൈന്റെ ജീവചരിത്രം; അദ്ദേഹത്തിന്റെ അധികാരകാലഘട്ടത്തിലെ സാര്‍വദേശീയ സംഭവങ്ങള്‍. ഒപ്പം സദ്ദാം ഹുസൈ ന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും സ്വപ്നങ്ങളും സംഘര്‍ഷങ്ങളും പങ്ക് വെക്കുന്നു.


    സദ്ദാം ഹുസൈനെക്കുറിച്ചുള്ള ഈ പുസ്തകത്തില്‍ അദ്ദേഹത്തെ വെള്ള പൂശാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തില്‍ കറുത്ത വശങ്ങള്‍ ഉണ്ടായിരുന്നു. കറുപ്പും കരുത്തും ചേര്‍ന്ന ജീവിതമായിരുന്നു സദ്ദാമിന്റേത്.എങ്കിലും,  ഇറാഖിന്റെ ചരിത്രത്തില്‍ ഇത്രയും കരുത്തനും ധീരനുമായ ഒരു ഭരണാധിപന്‍ അതിനുമുമ്പ് ഉണ്ടായിട്ടില്ല.


സദ്ദാം ഹുസൈന്‍, 
കെ.എം.ലെനിന്‍, 
ജീവചരിത്രം,  
വില: 260.00



About Author

K.M.Lenin

K.M.Lenin

About K.M.Lenin

1938 ഫെബ്രുവരി 1 ന് കൊടുങ്ങല്ലൂരിലെ പടിഞ്ഞാറെ വെമ്പല്ലൂരില്‍ ജനനം. മലയാളസാഹിത്യത്തില്‍ എം.എ ബിരുദം. ഹൈസ്‌കൂള്‍ അധ്യാപകന്‍, സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഡക്ഷന്‍ ഓഫീസര്‍, ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗം, പ്ലെയ്‌സ് നെയിം സൊസൈറ്റിയുടെ സെക്രട്ടറി, പ്ലാന്‍സ് ബുള്ളറ്റിന്റെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആകെ പത്തു പുസ്തകങ്ങള്‍. ബൈസിക്കിള്‍ തീവ്‌സ്, നെല്‍സണ്‍ മണ്ടേല: ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍ എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. സാര്‍വദേശീയ പ്രശ്‌നങ്ങളെപ്പറ്റി ആഴത്തില്‍ വിലയിരുത്തുന്ന ലേഖനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.