Close
Welcome to Green Books India
Mahallu

Mahallu

Author: Guinness Sathar Adhoor

star

മഹല്ല്

Add to Basket

തന്റെ നാടിന്റെ കഥ പറയാന്‍ ആ നാടിന്റെ ചെത്തവും ചൂരുമുള്ള ഭാഷ തന്നെ വേണെമെന്ന തിരിച്ചറിവും അത് കൃത്യമായി ചെയ്യാനുള്ള അസാമാന്യമായ കൈയടക്കവും സത്താറിനെ ബഷീറിന്റെയും വിജയന്റെയും കാലടികള്‍ പിന്തുടരാന്‍ കരുത്തനാക്കുന്നു. അസാമാന്യമായ കൈയടക്കത്തോടെ എഴുതിയ നല്ല നാട്ടുമണമുള്ള നോവല്‍. - ടി. ഡി. രാമകൃഷ്ണന്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ സത്താര്‍ ആദൂറിന്റെ കൃതി. ഒരു ദൃശ്യാവിഷ്‌ക്കാരം പോലെ സ്വാഭാവികമായി വായിച്ചുപോകാവുന്ന കെട്ടുറപ്പുള്ള രചന. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ഗള്‍ഫ് വിട്ടുവരുന്ന കഥാനായകന്‍ അകപ്പെടുന്ന ചതിക്കുഴികളാണ് ഈ നോവലിന്റെ പ്രമേയം.

No reviews found

മഹല്ല്‌

മഹല്ല്‌

ഇതൊരു വെറുംകഥയല്ല. ജീവിതം തന്നെയാണ്.

   ഗിന്നസ് ബുക്കില്‍ ഇടംനേടിയ എഴുത്തുകാരന്റെ കൃതിയാണ് മഹല്ല്. ഒരു ദൃശ്യാവിഷ്‌ക്കാരം പോലെയോ നാടകീയാവിഷ്‌ക്കാരം പോലെയോ വായിച്ചുപോകാവുന്ന കെട്ടുറപ്പുള്ള ഒരു സാമുദായിക-സാമൂഹിക നോവല്‍. മാപ്പിള ജീവിതത്തിന്റെ സാമൂഹികാവസ്ഥയുടെ പരിച്ഛേദങ്ങള്‍. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ഗള്‍ഫ് വിട്ടുവരുന്ന ജബ്ബാര്‍ അകപ്പെടുന്ന ചതിക്കുഴികളാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. വര്‍ത്തമാനകാലത്തിന്റെ നേരറിവുകളുടെ സത്യസന്ധമായ പകര്‍പ്പ്. സമുദായ പ്രവര്‍ത്തനത്തിന്റെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്ന ഇത്തിക്കണ്ണികളായ സമുദായപ്രമാണിമാരുടെ വഞ്ചനയും കളവും തുറന്നുകാട്ടുന്നു. മാപ്പിളജീവിതത്തിന്റെയും മലയാളത്തിന്റെയും സത്യസന്ധതയും ഓജസ്സുമുള്ള ആഖ്യാനം.


    നല്ല നാട്ടുമണമുള്ള നോവല്‍. വലിയ ദാര്‍ശനിക നാട്യങ്ങളൊന്നുമില്ലാതെ സാധാരണമനുഷ്യരുടെ ചിരിയും കണ്ണീരും പകയും സന്തോഷവുമൊക്കെ നിറഞ്ഞ ജീവിതം ഒരു ഗ്രാമത്തിന്റെ പാശ്ചാത്തലത്തില്‍ വരച്ചിടുന്നു. എഴുത്തുകാരന്‍ വായനക്കാരന്റെ ഹൃദയത്തോടാണ് സംസാരിക്കുന്നത്. മികച്ച രചന. 


മഹല്ല്
സത്താര്‍ ആദൂര്‍, 
നോവല്‍, 
വില: 240.00



About Author

Guinness Sathar Adhoor

Guinness Sathar Adhoor

About Guinness Sathar Adhoor