Close
Welcome to Green Books India
Herman Hessekku Oru Amukham

Herman Hessekku Oru Amukham

Author: Dr. P.C. Nair

star

ഹെര്‍മ്മെന്‍ ഹെസ്സേക്ക് ഒരു ആമുഖം

Add to Basket

A study by Dr. P.C. Nair

ഹെര്‍മ്മെന്‍ ഹെസ്സെയുടെ സാഹിത്യജീവിതവും രാഷ്ട്രീയ നിലപാടുകളും വിശകലനം ചെയ്യുന്നു. ഭാരതീയ ദര്‍ശനങ്ങള്‍ ലോകസാഹിത്യത്തിനു പരിചയപ്പെടുത്തിയ ഹെസ്സെ പുതിയ ദൈവവും മനുഷ്യനും ധര്‍മ്മവും വരട്ടേയെന്ന് ആഗ്രഹിച്ചു. അനേകം തലങ്ങളുള്ള ഒരു കാല്പനിക ഭാവാത്മകത ഹെസ്സെ ആധുനിക യൂറോപ്യന്‍ സാഹിത്യത്തിലേക്കു കൊണ്ടു വന്നു.

No reviews found

ഹെര്‍മ്മന്‍ ഹെസ്സേ

ഹെര്‍മ്മന്‍ ഹെസ്സേ

 സാഹിത്യജീവിതവും രാഷ്ട്രീയ നിലപാടുകളും

   ഏറെ പ്രശസ്തനാണ് ഹെര്‍മ്മന്‍ ഹെസ്സെ. ഇന്ത്യക്ക് സുപരിചിതനായ ജര്‍മ്മന്‍ സാഹിത്യകാരന്‍. ബഹുമുഖപ്രതിഭയുള്ള ഈയെഴുത്തുകാരന്‍ ഭാരതീയ ദര്‍ശനങ്ങളെ ലോകസാഹിത്യത്തിനു പരിചയപ്പെടുത്തിയവരില്‍ പ്രമുഖനാണ്. സവിശേഷമായ രചനാപാടവം കൊണ്ട് പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ കൃതികള്‍. ആധുനിക യൂറോപ്യന്‍ സാഹിത്യത്തിന്റെ മാമൂലുകള്‍ക്കു വിരുദ്ധമായി ഭാഷയിലും ആശയങ്ങളിലും അനേകം തലങ്ങളുള്ള ഒരു കാല്പനിക ഭാവാത്മകത അദ്ദേഹം കൊണ്ടുവന്നു. പാശ്ചാത്യലോകം അധഃപതനത്തിലേക്കാണ് പോകുന്നതെന്നും ഒരു സാംസ്‌കാരിക നവോത്ഥാനത്തിന്റെ സമയംആഗതമായെന്നും ഹെസ്സെ വിചാരിച്ചു. യൂറോപ്യന്‍ മതസങ്കല്പങ്ങളുടെ പഴയ മട്ടിലുള്ള വിശ്വാസജീവിതങ്ങള്‍ക്കു പകരം പുതിയ ദൈവവും മനുഷ്യനുംധര്‍മ്മനീതിയും ലോകവും വരട്ടേയെന്ന് ഹെസ്സെ ആഗ്രഹിച്ചു. നിരന്തരമായ പുതുക്കിപ്പണിയലുകള്‍ എഴുത്തിന്റെ ഘടനയിലും ശൈലിയിലും ദര്‍ശനത്തിലും നടത്തിക്കൊണ്ട് തന്റെ ആദര്‍ശഭാവനകള്‍ക്കനുയോജ്യമായ സൃഷ്ടികള്‍ക്കുവേണ്ടി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. ഹെസ്സെയുടെ സാഹിത്യജീവിതവും രാഷ്ട്രീയ നിലപാടുകളും പ്രധാനപ്പെട്ട നോവലുകളെ ആസ്പദമാക്കി ഈ കൃതിയില്‍ വിശകലനം ചെയ്തിട്ടുണ്ട്.


About Author

Dr. P.C. Nair

Dr. P.C. Nair

About Dr. P.C. Nair