Close
Welcome to Green Books India
Manjupaadangalum Thazhvaarangalum

Manjupaadangalum Thazhvaarangalum

Author: Rajeev G.Idava

star

മഞ്ഞുപാടങ്ങളും താഴ്‌വാരങ്ങളും

Add to Basket

A book by Rajeev G. Edava

മഞ്ഞുപാടങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന കാശ്മീരിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍, തീവ്രവാദത്തിന്റെയും ചാരവേലയുടെയും നിണമണിയുന്ന സംഘര്‍ഷങ്ങള്‍, പട്ടാളക്യാമ്പിലും പരിസരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ചിരന്തനസത്യങ്ങള്‍. കോവിലനും നന്തനാറും നല്‍കിയ പട്ടാള ജീവിതത്തിന്റെ ഉള്ളെഴുത്തുകള്‍ക്ക് ശേഷം, പുതിയകാല സൈനികജീവിതത്തിന്റെ അകംപുറം കാഴ്ചകള്‍ അവതരിപ്പിക്കുന്ന രാജീവിന്റെ കഥകള്‍ ദേശാഭിമാനപ്രചോദിതമാക്കുന്നു.

No reviews found

സൈനിക ജീവിത്തിന്റെ പുത്തന്‍ കഥകള്‍

സൈനിക ജീവിത്തിന്റെ പുത്തന്‍ കഥകള്‍


നന്തനാര്‍ക്കും കോവിലനുംശേഷം സൈനിക ജീവിത്തിന്റെ പുത്തന്‍ കഥകളുമായി രാജീവ്‌


    പട്ടാള ജീവിതത്തിന്റെ തീക്ഷ് ണാനുഭവങ്ങളാണ് രാജീവ് ജി. ഇടവയുടെ കൃതികളുടെ സവിശേഷത.ദേശാഭിമാനിയായ ഒരെഴുത്തുകാരന്റെ നിയോഗമാണ്എഴുത്ത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. സത്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്ന ഈ എഴുത്തുകാരന്‍ ശത്രുവിന്റെ തോക്കിന്‍മുനയ്ക്കു മുന്നിലുള്ള പട്ടാളജീവിതത്തിന്റെ അനുഭവകഥകള്‍ പറയുന്നു. നേര്‍വരകളിലൂടെ സുഗമമായി കഥകള്‍ പറഞ്ഞുപോകുന്നു. കഥയുടെ ചട്ടക്കൂട് നിലനിര്‍ത്തിക്കൊണ്ട് കഥയുടെ സങ്കീര്‍ണ്ണതകള്‍ ആവാഹിച്ചെടുക്കുകയാണ്.
മഞ്ഞുപാടങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ നിതാന്ത ജാഗ്രത പുലര്‍ ത്തുന്ന കാശ്മീരിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍, തീവ്രവാദത്തിന്റെയും ചാരവേലയുടെയും നിണമണിയുന്ന സംഘര്‍ഷങ്ങള്‍, പട്ടാളക്യാമ്പിലും പരിസരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ചിരന്തന സത്യങ്ങള്‍.  കോവിലനും നന്തനാറും നല്‍കിയ പട്ടാള ജീവിതത്തിന്റെ  ഉള്ളെഴുത്തുകള്‍ക്കുശേഷം, പുതിയ കാല സൈനികജീവിതത്തിന്റെ
അകംപുറംകാഴ്ചകള്‍ അവതരിപ്പിക്കുന്ന രാജീവിന്റെ കഥകള്‍ ദേശാഭിമാന പ്രചോദിതമാകുന്നു.


    മൃത്യുബോധവും രതിയും സൃഷ്ടിക്കുന്ന ഉന്മാദാവസ്ഥകള്‍, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിന്റെ പുതുരീതികള്‍, വേര്‍ പാടുകളുടെ നോവും നനവും, അതിര്‍ത്തി ഗ്രാമങ്ങളുടെ ജീവിതദുരന്തങ്ങള്‍. ഹൃദയസ്പര്‍ശിയായ കഥകള്‍.


മഞ്ഞുപാടങ്ങളും താഴ്‌വാരങ്ങളും
രാജീവ് ജി. ഇടവ
കഥ
വില: 100.00



About Author

Rajeev G.Idava

Rajeev G.Idava

About Rajeev G.Idava

കഥാകൃത്ത്, നോവലിസ്റ്റ്. തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ ജനനം. അച്ഛന്‍ ഗോപിനാഥന്‍ നായര്‍. അമ്മ സുകുമാരി നായര്‍. പഠനത്തിനിടയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കൊല്ലം ജില്ലയിലെ പരവൂരില്‍ താമസം. പുരസ്‌കാരങ്ങള്‍: തകഴി അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ ജന്മശതാബ്ദി കഥാപുരസ്‌കാരം, അങ്കണം ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം, കേരളസംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ തകഴി അവാര്‍ഡ്, സി.വി.ശ്രീരാമന്‍ സ്മാരക കഥാപുരസ്‌കാരം, അറ്റ്‌ലസ് കൈരളി സാഹിത്യ പുരസ്‌കാരം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരം.