Close
Welcome to Green Books India
Nandikeshan Sakshi

Nandikeshan Sakshi

Author: Pangil Bhaskaran

star

നന്ദികേശന്‍ സാക്ഷി

Out of stock.

A book by Pangil Bhaskaran

ഒരു കുടുംബകഥ; മണ്‍മറഞ്ഞുപോയ ഒരു കാലത്തിലേക്കുള്ള മറുഗമനവും. തോറ്റിയുണര്‍ത്തുന്ന ഒരു ഭൂതകാലത്തിന്റെ സ്മൃതികളോടൊപ്പം, വ്യക്തിയോടൊപ്പം, വ്യക്തിയുടെ ജന്മബോധവും നാട്ടിന്‍പുറ ജീവിതകാഴ്ചകളുടെ അകം പൊരുളുകളും ഇഴചേര്‍ത്ത വ്യത്യസ്തമായ രചന. ഒരു ബിംബപ്രതിഷ്ടയെ സാക്ഷ്യ പ്പെടുത്തി കഥ പറയുന്ന ഭാരതീയ കഥനശൈലി.

No reviews found

നന്ദികേശന്‍ സാക്ഷി

നന്ദികേശന്‍ സാക്ഷി

  നൊമ്പരവെയിലുകളുടെ ഇന്നലെകള്‍

  പാങ്ങില്‍ ഭാസ്‌ക്കരന്റെ പതിവുശൈലിയില്‍ നിന്ന് വ്യത്യസ്തമായ നോവല്‍. കഥാപാത്രങ്ങള്‍ക്ക് തന്റെ ആത്മാംശങ്ങള്‍ പകര്‍ന്നു കൊടുത്തിരിക്കുന്നു. ഇതിലെ ചില അദ്ധ്യായങ്ങള്‍ അതീവ ഭാവതീവ്രത നിറഞ്ഞതാണ്. മകനേയുംകൊണ്ട് അപസ്മാര രോഗിയായ അമ്മ ആത്മഹത്യയ്‌ക്കൊരുങ്ങുന്ന ഭാഗം മികച്ച വായനാനുഭവമാണ്. ഇത് ഒരു  കുടുംബകഥയെന്നതിനേക്കാള്‍ മണ്‍മറഞ്ഞുപോയ ഒരു ഭൂതകാലത്തിലേക്കുള്ള മറുഗമനമാണ്. നൊമ്പരവെയിലുകളുടെ ഇന്നലെകളെ തോറ്റിയുണര്‍ത്തുന്നു. വ്യക്തിയുടെ ജാതിസ്വത്വവും ജന്മബോധവും ഉച്ചനീചത്വങ്ങളുടെ ജന്മിനാടുവാഴിത്ത കാലങ്ങളും ഈ നോവലിന്റെ അഭേദ്യമായ ഭാഗമാണ്. കൃഷിയും കൊയ്ത്തുമൊക്കെയുള്ള കുടും ബപശ്ചാത്തലത്തില്‍ ഹൃദയബന്ധങ്ങളെ അമൂല്യമാക്കിത്തീ ര്‍ക്കുന്ന സവിശേഷതകള്‍ സൂക്ഷ്മതയോടെ ഉള്‍ക്കൊള്ളുന്ന നോവല്‍. 


    അമ്മയുടെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. അതെന്റെ കവിളിലേക്ക് ചിതറി. പുഴ വെള്ളത്തിന്റെ  ഒഴുക്കില്‍ പിടയുന്ന കൈക്കുമ്പുകള്‍ ചാഞ്ചാടി. പുഴവക്കത്ത് അമ്മയുടെ മാറില്‍ക്കിടന്ന് ഞാന്‍ വാക്കുകള്‍ക്കുവേണ്ടി വരണ്ട ചുണ്ടനക്കി. ഉണങ്ങിയ ചുണ്ടുകള്‍ കടിച്ചു പിടിച്ച് ഞാന്‍ വിങ്ങിപ്പറഞ്ഞു, ''അമ്മേ എന്നെ കൊല്ലരുത്.''


നന്ദികേശന്‍ സാക്ഷി,
പാങ്ങില്‍ ഭാസ്‌ക്കരന്‍,
 നോവല്‍, 
വില: 290.00



About Author

Pangil Bhaskaran

Pangil Bhaskaran

About Pangil Bhaskaran

നോവലിസ്റ്റ്, കഥാകൃത്ത്. തൃശൂര്‍ ജില്ലയിലെ ഇയ്യാലില്‍ ജനനം. താലൂക്കാപ്പീസില്‍ റെക്കോര്‍ഡ് സൂക്ഷിപ്പുകാരനായിരുന്നു. 1988ലെ അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു. ഇങ്ങനെ കടലെടുക്കുന്ന ജീവിതങ്ങള്‍ ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ചു. കഥ, ബാലസാഹിത്യം, നോവല്‍, വിഭാഗത്തില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.