Close
Welcome to Green Books India
Puppa

Puppa

Author: M. Sudhakaran

star

പ്യൂപ്പ

Add to Basket

A Book by M. Sudhakaran

വര്‍ണ്ണപ്രതീക്ഷയുടെ ചിത്രശലഭമാവാന്‍ വെമ്പുന്ന സമാധിദശയാണ് പ്യൂപ്പ. നോവലിന്റെ സമാധിയില്‍ നിന്ന് ഉയരുന്ന വെളുപ്പും കറുപ്പിും കലര്‍ന്ന സമകാലികാവസ്ഥയുടെ വിപര്യയങ്ങളാണ് പ്യൂപ്പയുടെ ഉള്ളടക്കം. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ജീവിതവഴിയില്‍ വെച്ച് ഇടപഴകിയവരെല്ലാം ഇതില്‍ കഥാപാത്രങ്ങളീണ്. ഓര്‍മ്മച്ചെപ്പുകളില്‍ അടക്കിയ കാലബോധമാകുന്നു ഈ കൃതി.

No reviews found

പ്യൂപ്പ

പ്യൂപ്പ

കലയുടെ അഗ്നിശുദ്ധിയില്‍ സ്വയം ഹോമിച്ച് എഴുത്തിനോട്  നീതി പുലര്‍ത്താന്‍ സ്വയം പ്യൂപ്പയാകുന്ന കാത്തിരിപ്പിന്റെ കഥ


    വര്‍ണ്ണച്ചിറകുമായി പറക്കുവാന്‍ മോഹിച്ച് തന്റെ ഊഴത്തിനായി കാത്തിരിക്കുന്ന ചിത്രശലഭത്തിന്റെ പ്യൂപ്പദശയില്‍ എഴുത്തുജീവിതത്തിന്റെ തിരിച്ചുവരവിനുവേണ്ടി കാത്തിരിക്കുന്ന ബാഹുലേയന്‍ എന്ന എഴുത്തുകാരന്റെ മനസ്സ്, ബാല്യകാലം, യൗവ്വനം, രാഷ്ട്രീയം, ജീവിതകാമനകള്‍, കാലക്രമത്തോടെ അവതരിപ്പിക്കുന്ന നോവല്‍. സാഹിത്യരാഷ്ട്രീയവേദികളിലെ പല പ്രശസ്തരും ഈ നോവലില്‍ കടന്നുവരുന്നു. അനസൂയ എന്ന ഒരു സങ്കല്പ കഥാപാത്രത്തെ സാക്ഷിനിര്‍ത്തി കുമ്പസാരം പോലെയുള്ള കഥപറച്ചില്‍. സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന രചനാരീതി. മദ്യം, സ്ത്രീവിഷയം, ശിഥില കുടുംബബന്ധങ്ങള്‍. പ്രണയവും മരണവും ഒത്തുചേരുന്ന അപൂര്‍വശോഭയുള്ള സന്ധിബന്ധങ്ങള്‍. കലയുടെ അഗ്നിശുദ്ധിയില്‍ സ്വയം ഹോമിച്ച് എഴുത്തിനോട് നീതി  പുലര്‍ത്താന്‍ ശ്രമിക്കുന്ന സ്വയം വിമര്‍ശനവും വിചാരണയുമാണ് പ്യൂപ്പയുടെ ഇതിവൃത്തം. സ്വപ്നത്തിലെ അനസൂയ പോലും അയാളെ കൈവിട്ടുപോവുകയാണ്. ഇരുട്ടിന്റെ കയങ്ങളിലേക്ക് അയാള്‍ മുങ്ങിത്താഴുന്നു. ജീവിതം യുക്തിഭദ്രമായി പറയേണ്ട കഥയല്ലെന്നും സൗന്ദര്യവും വൈരൂപ്യവും ജീവിതത്തിന്റെ ഓരോരോ അധ്യായങ്ങളാണെന്നും ഈ നോവല്‍ വെളിപ്പെടുത്തുന്നു. എഴുത്തുകാരന്‍ 'പ്യൂപ്പ'യില്‍ സ്വയംതന്നെ ഒരു കഥയായി മാറുന്നു. ''സ്‌നേഹമാണോ പ്രണയമാണോ മരണമാണോ തന്നെ തൊടുന്നതെന്ന് അവന്‍ അറിഞ്ഞതേയില്ല.'' എന്ന വരിയില്‍ നോവല്‍ അവസാനിക്കുമ്പോള്‍, ഒരു ചോദ്യം മാത്രം. പുരുഷന്റെ ഭോഗതൃഷ്ണയുടെ ഒരു സമീകൃതാഹാരം മാത്രമാണോ സ്ത്രീ? അനസൂയ ചോദിക്കുന്നു - താങ്കള്‍ മാവോയിസ്റ്റാവാന്‍ ശ്രമിക്കുകയാണോ ബാഹുലേയാ? ഓര്‍മ്മച്ചെപ്പുകളില്‍ അടക്കിയ കാലബോധമാണ് ഈ കൃതി.


പ്യൂപ്പ (നോവല്‍) 
എം.സുധാകരന്‍
 വില: 185.00



About Author

M. Sudhakaran

M. Sudhakaran

About M. Sudhakaran