Close
Welcome to Green Books India
kalabhavan Mani: Ormakalile Manimuzhakkam

kalabhavan Mani: Ormakalile Manimuzhakkam

Author: Lijeeshkumar

star

കലാഭവന്‍ മണി: ഓര്‍മ്മകളിലെ മണിമുഴക്കം

Add to Basket

A book about kalabhavan Mani

കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍, വായനയുടെ കണ്ണീരായി, മണിമുഴക്കം പോലെ ഉള്ളില്‍ നിറയുന്ന ഒരു പുസ്തകം. കീഴാലക്കരുത്തിന്റെ മണ്ണില്‍ കരുത്ത അസാധാരണനായ ഈ പ്രതിഭയെക്കുറിച്ച് ആഖ്യാനങ്ങളും ഓര്‍മ്മകളും ആദരവുകളും.

No reviews found

മണിക്കു വിട

മണിക്കു വിട

തനതു കലയെ വാനോളം ഉയര്‍ത്തിയ കലാകാരന്‍


    മലയാളസിനിമ വരച്ച കളങ്ങളിലേക്ക് ഒതുങ്ങാന്‍ മണിയുടെ ശരീരവും മനസ്സും വിസമ്മതിച്ചു. തൊലിനിറവും ജാതിയും വര്‍ഗ്ഗവും താരപ്പൊലിമയും കെട്ടുകാഴ്ചകളും നിര്‍മ്മിച്ച വേലിക്കെട്ടുകളെ അയാള്‍ തകര്‍ത്തെറിഞ്ഞു. ഒരു വ്യവസ്ഥിതിയിലേക്കും ചുരുങ്ങാന്‍ അയാള്‍ തുനിഞ്ഞില്ല. ലോകത്തിലുള്ളതെല്ലാം- സ്ഥലം, നാട്, കാലം, ചരിത്രം, കീര്‍ത്തി, പദവി, ലഹരി... തനിക്ക് തുല്യാവകാശമുണ്ടെന്ന് അയാള്‍ സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു. സിനിമയ്ക്കകത്തും പുറത്തും മണി ഒന്നിനും ഒന്നിലും ഒതുങ്ങാത്ത ആധിക്യങ്ങളെ ആഘോഷിച്ചു. ആവിഷ്‌ക്കരിച്ചു.  സ്‌നേഹവും ഗാനവും കലയുമായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ മരണത്തില്‍  മലയാളം വാവിട്ടു കരഞ്ഞു. 


കലാഭവന്‍ മണി, ഓര്‍മ്മയിലെ മണിമുഴക്കം,
 
എഡി: ലിജീഷ് കുമാര്‍, 
ലൈഫ് സ്‌കെച്ച് 
വില: 165.00



About Author

Lijeeshkumar

Lijeeshkumar

About Lijeeshkumar