Close
Welcome to Green Books India
Puravanjeriyile Kizhavan

Puravanjeriyile Kizhavan

Author: M. Kamarudheen

star

പുറവഞ്ചേരിയിലെ കിഴവന്‍

Add to Basket

A Novel by M. Kamarudheen

പുറവഞ്ചേരിപ്പാടം എവിടെയാണ്? വിത്തും വിതയും കൃഷിയും ജീവിതസാഫല്യമായി കൊണ്ടു നടന്ന കണ്ടാരു, ജീവിതവും ആനന്ദവും സത്യവും കൃഷിയില്‍ സമര്‍പ്പിച്ച മനുഷ്യന്‍, കൈവിട്ടുപോയ ഒരു ലോകക്രമത്തിനു മുന്നില്‍ പ്രാണവ്യഥയോടെ നില്‍ക്കുന്നു. പുതിയ ലോകക്രമത്തിന്റെ കയ്യൂക്കിനു മുന്നില്‍ തകര്‍ന്നടിയുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌ക്കാരം

No reviews found

പുറവഞ്ചേരിയിലെ കിഴവന്‍

പുറവഞ്ചേരിയിലെ കിഴവന്‍

കൈവിട്ടുപോയ ഒരു ലോകക്രമത്തിനു മുന്നില്‍ ഹൃദയം പൊട്ടിക്കരയുന്ന ഒരു കര്‍ഷകന്റെ കഥ


    എം. കമറുദ്ദീന്റെ 'പുറവഞ്ചേരിയിലെ കിഴവന്‍' പുതിയ ലോകത്തിന്റെ കയ്യൂക്കിനു മുന്നില്‍ തകര്‍ന്നടിയുന്ന കാര്‍ഷികസംസ്‌കാരത്തിന്റെ ഹൃദയസ്പര്‍ശിയായ കഥാവിഷ്‌കാരമാണ്.


    വിത്തും വിതയും കൃഷിയും ജീവിതസാഫല്യമായി കൊണ്ടുനടന്ന കണ്ടാരു, ജീവിതവും ആനന്ദവും സത്യവും കൃഷിയില്‍ സമര്‍പ്പിച്ച വൃദ്ധനായ കണ്ടാരു, പഴയൊരു ഓര്‍മ്മയില്‍ പുറവഞ്ചേരി പാടം അന്വേഷിച്ചു പുറപ്പെടുകയാണ്. അദ്ദേഹത്തിന്റെ പ്രാണന്റെ പ്രാണനാണ് പുറവഞ്ചേരി പാടങ്ങള്‍. കൈവിട്ടുപോയ ഒരു ലോകക്രമത്തിനു മുന്നില്‍ ദിശാബോധം നഷ്ടപ്പെട്ട് മാനം മുട്ടുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുമുന്നില്‍ വഴിയറിയാതെ കണ്ടാരു പ്രാണവ്യഥയോടെ നില്‍ക്കുന്നു. പഴയ കാലത്തിന്റെ ഓര്‍മ്മകളായി അവിടെ ഒന്നുംതന്നെ അവശേഷിക്കുന്നില്ല. പുറവഞ്ചേരി പാടം എവിടെയാണ്? 


    ഒരു ഗൃഹാതുരത്വത്തിന്റെ വ്യഥയോടെ അവശേഷിച്ച തുണ്ടുഭൂമികളില്‍ കൃഷിയിറക്കുന്ന കണ്ടാരു അകപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ഭീകരതയാണ് ഈ നോവലിന്റെ പ്രമേയം. ഒരു മണ്ണുമാന്തിയന്ത്രം കണ്ടാരുവിന്റെ ഹൃദയഞരമ്പുകളിലൂടെയാണ് ചതച്ചുകയറി പോകുന്നത്.



About Author

M. Kamarudheen

M. Kamarudheen

About M. Kamarudheen