Close
Welcome to Green Books India
Kuttikalude M T

Kuttikalude M T

Author: Ashokan Engandiyoor

star

കുട്ടികളുടെ എം. ടി.

Out of stock.

A Book by Ashokhan Engandiyoor

ഒരു ബാലസാഹിത്യകൃതി എന്നതിനപ്പുറം എം.ടി.യെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാമുള്ള ഒരു ഉപഹാരമാണ് ഈ കൃതി. അതൊരു ജീവിത മാതൃക കൂടിയാണ്. വിധി വളരേയേറെ കയ്പുനീര് നല്കിയെങ്കിലും കൊച്ചുനാളിലേയുള്ള സ്പനങ്ങള്‍ ആഗ്രഹങ്ങള്‍ എല്ലാം അദ്ദേഹം സാക്ഷാത്കരിച്ചു. സമൂഹത്തിലെ വലിയ ഒരു എഴുത്തുകാരനായി എം.ടി.യെ കാലം അടയാളപ്പെടുത്തി. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന മഹത്തായ സംഭാവനകളാണ് അദ്ദേഹത്തിന്റെ കൃതികള്‍.

No reviews found

കുട്ടികളുടെ എം.ടി

കുട്ടികളുടെ എം.ടി

    മലയാള സാഹിത്യത്തിലെ ഒരു വന്‍മരമായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുകയാണ് എം.ടി. വാസുദേവന്‍നായര്‍. ജ്ഞാനപീഠം അടക്കം അനേകം പുരസ്‌കാരങ്ങള്‍ നേടിയ സാഹിത്യനായകന്‍. അദ്ദേഹത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താനായി എഴുതിയതാണ് ''കുട്ടികളുടെ എം.ടി.'' എന്ന കൃതി. എം.ടിയെക്കുറിച്ച് അത്യാവശ്യം അറിയേണ്ടതായ വസ്തുതകള്‍, അദ്ദേഹത്തിന്റെ ജനനം, പഠനകാലം, കുടുംബം, എഴുത്തുജീവിതം, ധന്യമുഹൂര്‍ത്തങ്ങള്‍, ഹൃദയബന്ധങ്ങള്‍, കൂടല്ലൂര്‍ എന്ന ഗ്രാമം അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഇതിലുണ്ട്. എഴുതുകയും പ്രസംഗിക്കുകയും അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തിട്ടുള്ള വസ്തുതകളേയും, അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രകാശിപ്പിച്ചിട്ടുള്ള സ്മരണകളേയും ആസ്പദമാക്കിയാണ് ഈ ഗ്രന്ഥരചന നിര്‍വ്വഹിച്ചിട്ടുള്ളത്. പഴയ ഗ്രാമത്തിലേക്ക്, പഴയ ഓര്‍മ്മകളിലേക്ക് തിരിച്ചുപോവുക എന്നത് എല്ലാ എഴുത്തുകാരുടേയും ജീവിതചിന്തയിലുള്ളതാണ്. കൂടല്ലൂര്‍ക്കാരായ ഒട്ടേറെ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ''കുട്ടികളുടെ എം.ടി.'' അനായാസം വായിച്ചുപോകാവുന്ന ഒരു മികച്ച ബാലസാഹിത്യകൃതി.


About Author

Ashokan Engandiyoor

Ashokan Engandiyoor

About Ashokan Engandiyoor

തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനനം. റവന്യൂ/സിവില്‍ സപ്ലൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കഥാകൃത്ത്, ഉപന്യാസകാരന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. വിപ്ലവപ്പാത, കിട്ടുണ്ണിയുടെ കഥ, പ്രണയത്തിന്റെ നാളുകള്‍, എം.ടി.യുടെ പാദമുദ്രകള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. നോവല്‍, ബാലസാഹിത്യം, കഥ, ജീവചരിത്രം എന്നീ മേഖലകളില്‍ പതിനഞ്ചില്‍പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.