Close
Welcome to Green Books India
Keraleeya Nadan kalakal

Keraleeya Nadan kalakal

Author: Thariyan Chungathu

star

കേരളീയ നാടന്‍കലകള്‍

Add to Basket

A book by Thariyan Chungathu

ഒരു നാടോടി സംസ്‌കാരം കടന്നു വന്ന കാലത്തിന്റെ വഴികള്‍ അടയാളപ്പെടുത്തുന്നു നാടന്‍ കലാരൂപങ്ങളുടെ ഈണവും താളവും ചരിത്രവും ചുവടുകളുമെല്ലാം വിവരിക്കുന്നു. നാടന്‍ കലകളെക്കുറിച്ച് പുതിയ അവബോധം സൃഷ്ടിക്കുന്ന കൃതി.

No reviews found

നാടന്‍ കലകളെകുറിച്ച്‌

നാടന്‍ കലകളെകുറിച്ച്‌


   
നാട്ടറിവുകള്‍ തേടി


     നാടന്‍കലകളുടെ ഉദ്ഭവം, അതിന്റെ വളര്‍ച്ച, പ്രസക്തി എന്നിവ വിഷയമാക്കിയുള്ള രചന. നാടന്‍ കലകള്‍ നേരില്‍ കണ്ടും പഠിച്ചും എഴുതിയത്. തെയ്യം-തിറകള്‍, മാപ്പിളക്കലകള്‍, കുമ്മാട്ടിക്കളി, തോല്‍പ്പാവക്കൂത്ത്, കണ്യാര്‍ക്കളി, മുടിയേറ്റ്, ചവിട്ടു നാടകം, മാര്‍ഗം കളി, തിരുവാതിരക്കളി, ഐവര്‍ നാടകം തുടങ്ങി പ്രസിദ്ധമായ നാടന്‍ കലാരൂപങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. വിത്തിടല്‍ പാട്ട്, കൊയ്ത്ത് പാട്ട്. ചക്രപ്പാട്ട്, കള പറിക്കല്‍പ്പാട്ട്, മുടിപ്പാട്ട് തുടങ്ങിയവയില്‍നിന്ന് ചില ഭാഗങ്ങള്‍ ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുന്നുണ്ട്.


    നാട്ടറിവുകള്‍ ഇന്ന് സവിശേഷമായ പഠനമര്‍ഹിക്കുന്ന വിഷയമാണ്. സാംസ്‌കാരിക ചരിത്രത്തിന്റെ അവിഭാജ്യഘടകമായാണ് നാട്ടറിവുകള്‍ പ്രത്യക്ഷപ്പെടുന്നത്. വളരെ വിസ്തൃതവും സങ്കീര്‍ണ്ണവും ഫലപ്രദവും രസകരവുമാണ് നാട്ടറിവ് പഠനം.


 നമ്മുടെ തനിമ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ പ്രധാനഭാഗം പൈതൃകബോധമാണ്. അതിന് ഒഴിച്ചുകൂടാത്തതാണ് നാടന്‍ കലാപഠനം. ലളിതമായ ഭാഷയില്‍ നാടന്‍ കലകളെക്കുറിച്ചുള്ള പഠനം. 


കേരളീയ നാടന്‍ കലകള്‍, 
തരിയന്‍ ചുങ്കത്ത്, 
പഠനം,  
വില: 135.00



About Author

Thariyan Chungathu

Thariyan Chungathu

About Thariyan Chungathu