Close
Welcome to Green Books India
Sooryakantham

Sooryakantham

Author: V.S. Kumaran

star

സൂര്യകാന്തം

Out of stock.

A Novel by V.S. Kumaran

രാഷ്ട്രീയ വിചിന്തനങ്ങൾക്കെല്ലാമപ്പുറത്താണ് സൂര്യകാന്തം പോലെ ജ്വലിച്ചു നിൽക്കുന്ന ഇന്ദിര. ഗാന്ധിജിയുടെ അരുമയായ കൊച്ചു സുന്ദരി. 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' അനശ്വരമാക്കിയ ജവഹർലാൽ നെഹ്രുവിന്റെ ഓമനമകൾ. ലോകവേദികളിൽ ഒരു വാനമ്പാടിയായി പറന്നു നടന്നവൾ. ഫ്രാങ്ക് ഒബ്‌റോഫ് എന്ന ഫ്രഞ്ചുകാരൻ പ്രണയിച്ച വ്യത്യസ്തയായ ഇന്ദിര. തന്നിലർപ്പിച്ച വിശ്വാസത്തിന്റെ പ്രയാണവേഗതയിൽ ഇന്ത്യയുടെ ഭരണസാരഥിയായി ഉയർന്നു വന്ന പ്രിയദർശിനി അറിഞ്ഞതും അറിയാത്തതുമായ സംഭവബഹുലമായ ജീവിതകഥകളെ കോർത്തിണക്കിയ ഇന്ത്യ ഭൂപടത്തിന്റെ ചരിത്ര ഗംഭീരമായ ആഖ്യായിക. എഴുത്തുകാരന്റെ നീണ്ട ദൽഹിവാസത്തിന്റെ വാതായനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന അസാധാരണമായ ഗ്രന്ഥരചന.

No reviews found

ഇന്ത്യയും ഇന്ദിരയും

ഇന്ത്യയും ഇന്ദിരയും

ഇന്ത്യയും ഇന്ദിരയും അഭേദ്യമായി ചേര്‍ന്നുനില്‍ക്കുന്ന ചരിത്രകഥ


    ഒരു മരക്കൊമ്പിലിരിക്കുന്ന രണ്ട് കിളികള്‍ തമ്മിലുള്ള സംവാദത്തിലാണ് നോവല്‍ തുടങ്ങുന്നത്. ഇന്ദിരാഗാന്ധിയുടെ അസാധാരണമായ ജീവചരിത്രം കഥാകൃത്ത് കിളിയെക്കൊണ്ട് പറയിപ്പിക്കുന്നു എന്ന വ്യത്യാസം മാറ്റിവെച്ചാല്‍, ഇത് ഒരു ചരിത്രപുസ്തകമാണ്. ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജീവചരിത്രത്തിന്റെ പൊതുവേ അറിയപ്പെടാത്ത ധാരാളം വസ്തുതകള്‍ ഇതിലുണ്ട്. ഫ്രാങ്ക് ഒബ്‌റോഫ് എന്ന ഫ്രഞ്ചുകാരന്‍ ഇന്ദിരയെ പ്രണയിച്ചിരുന്നു. ഫിറോസ് ഗാന്ധിയുമായി വിവാഹബന്ധം ഏര്‍പ്പെടുന്നതിനു മുമ്പ് ഇന്ദിരയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് ഫ്രാങ്ക് ഒബ്‌റോഫിന്റെ നിരന്തരമായ പ്രേമാഭ്യര്‍ത്ഥനകളായിരുന്നു.


    പൊതുവേ അറിഞ്ഞിട്ടില്ലാത്ത ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമാണ് ''സൂര്യകാന്തം'' എന്ന നോവല്‍. വായനയെ അനിവാര്യമാക്കുന്ന ചരിത്രസന്ദര്‍ഭങ്ങള്‍ ഈ നോവലിനുണ്ട്. ഇന്ത്യയും ഇന്ദിരയും അഭേദ്യമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു ചരിത്രകഥയാണിത്. ഒരു നോവലിന്റെ പാരമ്പര്യ ചട്ടക്കൂടില്‍ ഒതുക്കാനാവാത്തവിധം വിപുലമാണ് ഇന്ദിരാഗാന്ധിയുടെ ജീവിതകഥ. നമ്മളറിയാത്ത ഒരു ഇന്ദിരാഗാന്ധിയുടെ കഥ ഇതിലുണ്ട്.


    ഇന്ദിരയെ അറിയുക എന്നത് ഇന്ത്യയെ അറിയുക എന്നതിന്റെ അനിവാര്യഘടകമാണെന്ന് ഈ പുസ്തകം പറയുന്നു. 


    ഈ പുസ്തകം വായിച്ചു കഴിഞ്ഞാല്‍ നമ്മുടെ അഗാധമായ ചരിത്രവിസ്മൃതിയെ ഓര്‍ത്ത് നമ്മള്‍ സങ്കടപ്പെടും. ഈ കൃതി വായിച്ചവസാനിപ്പിക്കുമ്പോള്‍ നമ്മുടെ കൈപൊള്ളിയ അനുഭവമാണ്. ഇന്ദിരാഗാന്ധിയുടെ മരണം വരെയുള്ള സമഗ്രമായ ജീവചരിത്രം. പൊള്ളുന്ന വായനാനുഭവം.


സൂര്യകാന്തം (നോവല്‍)
വി.എസ്.കുമാരന്‍ വില: 260.00



About Author

V.S. Kumaran

V.S. Kumaran

About V.S. Kumaran