Close
Welcome to Green Books India
African Thumbikal

African Thumbikal

Author: Sreejith Moothedath

star

ആഫ്രിക്കൻ തുമ്പികൾ

Out of stock.

A book By Sreejith Moothedath

ചരിത്രാതീത കാലത്തിന്റെ മായിക ലോകത്തിലേക്ക് പറന്നുയരുന്ന ആഫ്രിക്കൻ തുമ്പികളുടെ കഥ.

No reviews found

ദുര്‍ഗാദത്ത പുരസ്‌കാര നിറവില്‍ ശ്രീജിത്

ദുര്‍ഗാദത്ത പുരസ്‌കാര നിറവില്‍ ശ്രീജിത്

    ദുര്‍ഗാദത്ത പുരസ്‌കാര നിറവില്‍ ശ്രീജിത്ത് മൂത്തേടത്ത്. രചനകളുടെ ജൈവമായ ഉള്‍ക്കരുത്തുകൊണ്ട് ശ്രദ്ധേയമാണ് ശ്രീജിത്തിന്റെ കൃതികളോരോന്നും. ഭാവനാലോകത്തിന്റെ വിസ്തൃതമായ പരപ്പുകളില്‍ അനിയന്ത്രിതമായി മേയുമ്പോഴും സാമൂഹ്യബോധത്തിന്റെ നേരുകളില്‍ ഒത്തുതീര്‍പ്പിന് തയ്യാറാവാത്ത രചനാശൈലിയാണ് ശ്രീജിത്തിനെ വ്യത്യസ്തനാക്കുന്നത്.
കഥകളിലും കവിതകളിലും ഒരേസമയം പ്രതിഭ തെളിയിച്ച ശ്രീജിത്തിന്റെ രചനകളോരോന്നും വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടിന്റെ സാക്ഷ്യം കൂടിയാണ്. പുരസ്‌കാരത്തിന് അര്‍ഹമായ ആഫ്രിക്കന്‍ തുമ്പികള്‍ എന്ന കുട്ടികളുടെ നോവല്‍ സ്വപ്നവും യാഥാര്‍ത്ഥ്യവും ഇഴചേര്‍ന്ന് കിടക്കുന്ന രചനാശൈലിയാണ്. പ്രകൃതിയോടും ജീവജാലങ്ങളോടുമൊത്തുള്ള സഹവാസത്തില്‍ മനുഷ്യന്‍ പുലര്‍ത്തേണ്ടതായ മൂല്യങ്ങളാണ് സഹജീവി സ്‌നേഹവും പ്രകൃതിസ്‌നേഹവുമെന്ന് വ്യക്തമാക്കുന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ശ്രീജിത്ത് മൂത്തേടത്തിന്റെ രചനകള്‍.


About Author

Sreejith Moothedath

Sreejith Moothedath

About Sreejith Moothedath