Close
Welcome to Green Books India
Laurus Enna Vishudhan

Laurus Enna Vishudhan

Author: Evgenil Vodolazkin

star

ലാറുസ് എന്ന വിശുദ്ധൻ

Add to Basket

മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ് ക്രിസ്ത്യൻ മതപരതയും മിസ്റ്റിസിസവും ഉള്ളടക്കിയ മാജിക്കൽ റിയലിസത്തിന്റെ ദീപ്തവർണ്ണനകൾ നിറഞ്ഞ ഈ കൃതി എഴുത്തിന്റെ ശൈലിയിലും ഘടനയിലും വ്യത്യസ്തത പുലർത്തുന്നു. പുതിയ തലമുറയിലെ റഷ്യൻ സാഹിത്യകാരനായ യെവ്ഗെനി വൊദലാസ്കിൻ രചിച്ച ഈ നോവൽ റഷ്യയിലെ സമുന്നത ദേശീയ പുരസ്‌കാരമായ ബിഗ് ബുക്ക് പ്രൈസ്, യാസ്‌നാ പോളിയാണ അവാർഡ് എന്നിവ കരസ്ഥമാക്കി. റഷ്യൻ ബുക്കർ പ്രൈസിന് രണ്ടാം സ്ഥാനത്തു എത്തുകയും ചെയ്തു.

No reviews found

ലാറൂസ് എന്ന വിശുദ്ധന്‍

ലാറൂസ്  എന്ന വിശുദ്ധന്‍

ആര്‍സെനി എന്ന മനുഷ്യന്റെ വിചാരങ്ങളുടേയും ചിന്തകളുടേയും വിശുദ്ധസുഗന്ധമുള്ള ഒരു ലോകം. അപരിചിതത്വം നിറഞ്ഞ മായക്കാഴ്ചകള്‍. ആഖ്യാനശൈലിയിലെ അസാധാരണത്വം. അനര്‍ഗളം ഒഴുകുന്ന നദി പോലെയുള്ള ഉന്മാദത്തിന്റെ എഴുത്ത്.
മധ്യകാല റഷ്യയിലെ ആര്‍സെനി എന്ന വിശുദ്ധ ശുശ്രൂഷകന്റെ കഥ. ആധുനിക റഷ്യയില്‍ സാഹിത്യലോകത്ത് നവതംരംഗം സൃഷ്ടിച്ച ലാറുസ് എന്ന നോവല്‍. സമുന്നത പുരസ്‌കാരങ്ങള്‍ ലഭിച്ച കൃതി


About Author

Evgenil Vodolazkin

Evgenil Vodolazkin

About Evgenil Vodolazkin

1964 റഷ്യയിലെ കീവില്‍ ജനിച്ചു. വൊദലാസ്‌കിന്‍ റഷ്യന്‍ സാഹിത്യവിമര്‍ശകനും എഴുത്തുകാരനുമാണ്. 1986ല്‍ കീവ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഭാഷാശാസ്ത്രത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. റഷ്യന്‍ സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുഷ്‌കിന്‍ ഹൗസില്‍നിന്നും 2000-ല്‍ സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇതേ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. നിരവധി കഥാസമാഹാരങ്ങളും നോവലുകളും രചിച്ചിട്ടുണ്ട്. ലാറുസ് എന്ന വിശുദ്ധന്‍ റഷ്യയിലെ സമുന്നത ദേശീയ പുരസ്‌കാരമായ ബിഗ് ബുക്ക് പ്രൈസ്, യാസ്‌നാ പല്യാന അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.