Close
Welcome to Green Books India
Bakkipathram

Bakkipathram

Author: S. Jayachandran Nair

star

ബാക്കിപത്രം

Add to Basket

എഴുതാതെ വിട്ടു പോയ ഓർമകളുടെ ബാക്കിപത്രം. എന്തെല്ലാം മറന്നിട്ടും മായാതെ ശേഷിക്കുന്ന ഓർമകളിൽ മലയാളദേശം പത്രം. വൈകിയെത്തിയ വിവാഹം, 'അമ്മ, സഹോദരിമാർ. ഒറ്റപ്പെടലിന്റെ സംസ്ത്രാസങ്ങൾ; മാതൃത്വവുമായുള്ള മൗനസംവാദങ്ങൾ. ജീവിതത്തിന്റെ ദായക്രമത്തെക്കുറിച്ചു ആഴത്തിൽ അപഗ്രഥിക്കുന്ന ഒരു പത്രപ്രവർത്തകന്റെ നോവൽ.

No reviews found

തോറ്റു തളര്‍ന്നുപോയ ഒരമ്മയുടെ കഥ

തോറ്റു തളര്‍ന്നുപോയ ഒരമ്മയുടെ കഥ

 ''ആ വാക്കിന്റെ അര്‍ത്ഥം'' ആണ് ജയചന്ദ്രന്‍ നായരുടെ ആദ്യം വായിക്കുന്ന നോവല്‍. പഴയ കഥപറച്ചിലിന്റെ സങ്കേതം പിന്തുടരുമ്പോഴും ഭാഷയുടെ തെളിമ കൊണ്ട് വായനക്കാരനെ പിടിച്ചുനിര്‍ത്താന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ഈ എഴുത്തുകാരന് സാധിക്കുന്നുണ്ട്. അടിയന്തരാവസ്ഥയുടെ നിഴല്‍ വീണുകിടക്കുന്ന അനുഭവത്തുണ്ടുകളായിരുന്നു ഈ നോവലിന് പറയാനുണ്ടായിരുന്നത്.


 ഇപ്പോഴിതാ ജയചന്ദ്രന്‍ നായരുടെ പുതിയ നോവല്‍ ബാക്കിപത്രം. പത്രപ്രവര്‍ത്തകനായ ബാലചന്ദ്രന്‍ ഒരു മഹാനഗരത്തിലിരുന്ന് തനിക്കു പ്രിയപ്പെട്ടൊരാളുടെ സാന്നിധ്യത്തില്‍ തന്റെ ഇന്നലെകളെ കുറിച്ച് ഓര്‍ക്കുകയാണ്. നമ്മുടെയെല്ലാം ജീവിതത്തിന്റെ കപ്പല്‍ എപ്പോള്‍ എവിടെയാണ് നങ്കൂരമിടുന്നുതെന്ന ആര്‍ക്കറിയാം? സമവാക്യങ്ങള്‍ക്കകത്ത് തളച്ചിടപ്പെട്ട അക്കങ്ങളെപ്പോലെയാണ് ചിലപ്പോഴെങ്കിലും ജീവിതം. അപ്പോള്‍ മാത്രമാണ് നമ്മുടെ തിരിച്ചറിവുകളെല്ലാം ശരിയായിരുന്നില്ലെന്ന് നാമറിയുന്നത്. ഇത് അമ്മയുടെയും നാലു മക്കളുടെയും ജീവിതത്തിലൂടെ വരച്ചുപോകുന്ന രേഖാചിത്രമാണ്. ഒരു കാലത്തിന്റെ രാഷ്ട്രീയചലനങ്ങളുടെ ചെറിയൊരു പശ്ചാത്തലവിന്യാസവും അതിലുണ്ട്. തന്നെയും നാലു മക്കളെയും ബാക്കിയാക്കി കടന്നുപോയ ഭര്‍ത്താവിന്റെ ശൂന്യതയില്‍ നിന്നും ജീവിതം തിരിച്ചുപിടിക്കാന്‍ ഒരമ്മ നടത്തുന്ന അതിജീവനം കൂടിയാണ് ഈ നോവല്‍. പക്ഷേ താന്‍ ആര്‍ക്കുവേണ്ടി ജീവിച്ചുവോ അവരൊന്നും തന്നെ തിരിച്ചറിഞ്ഞില്ല, ആട്ടിയകറ്റപ്പെടും മുമ്പ് ഒറ്റപ്പെടലിന്റെ ഒരു മേലങ്കി സ്വയം എടുത്തണിഞ്ഞു. ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ എല്ലാവരും അകന്നുപോയപ്പോഴും മകന്‍ മാത്രം തോറ്റുതളര്‍ന്നുപോയ ആ അമ്മയ്ക്കു ചുറ്റും ഒരദൃശ്യപ്രയാണം തുടര്‍ന്നുകൊണ്ടേയിരുന്നു. 


 ദുരൂഹവും സന്ദേഹാത്മകവുമായൊരു സങ്കീര്‍ണ്ണപ്രക്രിയയാണ് ജീവിതമെന്ന് ഈ നോവല്‍ വിളിച്ചുപറയുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ കപ്പല്‍ എവിടെ വേണമെങ്കിലും നങ്കൂരമിടാം, അല്ലെങ്കില്‍ തകര്‍ന്നുപോയി ഇല്ലാതാവാം. ഒറ്റപ്പെട്ടുപോകുന്നവര്‍, ഇരുളിനെ ഭയക്കുന്നവര്‍, സ്വയം തീര്‍ത്ത വേദനകളുടെ മേലങ്കിയില്‍ അഭയം തേടുന്നവര്‍, ഇവര്‍ക്കിടയിലൂടെയും ജീവിതം ഒഴുകുന്നുണ്ട്. വിശ്വാസിയായും അവിശ്വാസിയായും ഈ യാത്രയില്‍ നമുക്ക് ഒരേസമയം ഭിന്നവേഷങ്ങള്‍ ആടേണ്ടതുണ്ട്. അലയുന്നവരെല്ലാം പാടുന്നുണ്ട്. ചിലര്‍ മാത്രം പാടുന്നത് നാം കേള്‍ക്കുന്നു.....


അങ്ങനെയൊരു കേള്‍വിയാണ് ഈ ബാക്കിപത്രവും.
ആഖ്യാനത്തിന്റെ പഴമയെ നവീകരിക്കുന്ന ഭാഷ, കാല്പനികവും മനോഹരവുമാണ്. 
ബാക്കിപത്രം
നോവല്‍.  വില: 180.00



About Author

S. Jayachandran Nair

S. Jayachandran Nair

About S. Jayachandran Nair