Close
Welcome to Green Books India
Matham Fascism Itathupaksham

Matham Fascism Itathupaksham

Author: Hameed Chennamangaloor

star

മതം ഫാഷിസം ഇടതുപക്ഷം

Out of stock.

A book by Hameed Chennamangaloor

ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷ ശൈലി, ജിഹാദ് സലഫിസവും രാഷ്ട്രീയ തകഫിറിസവും കൂടിക്കലർത്തിയ ഐ.എസ്സിന്റെ സങ്കരപ്രത്യയ ശാസ്ത്രം, വിയോജനസ്വാതന്ത്രത്തിനു ദേശദ്രോഹമുദ്ര നൽകുന്നത്, സംവിധയകൻ കമലിനോട് ഒരു ചോദ്യം. ഏകീകൃത പൗരനിയമം, മുത്തലാക്കിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങൾ. ഭീകരതയ്ക്കെതിരെ വ്യക്തമായ ഓരോ നിലപാട് എടുക്കേണ്ടതിന്റെയും ആവശ്യകത ഈ പുസ്തകം ഊന്നിപറയുന്നു.

No reviews found

മതം ഫാഷിസം ഇടതുപക്ഷം

മതം ഫാഷിസം ഇടതുപക്ഷം


  
ഭീകരതയ്‌ക്കെതിരെ വ്യക്തമായ നിലപാട് എടുക്കേണ്ടതിന്റെ ആവശ്യകത


  ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷശൈലി ചുളുവില്‍ തഴച്ചുവളരാന്‍ സംഘപരിവാറിനെ സഹായിക്കുന്നു എന്ന ഒരു ആരോപണവും ഈ കൃതിയിലുണ്ട്. ഭീകരതയ്‌ക്കെതിരെ വ്യക്തമായ ഒരു നിലപാട് എടുക്കേണ്ടതിന്റെ ആവശ്യകത ഈ പുസ്തകം ഊന്നിപ്പറയുന്നു. 


    അസഹിഷ്ണുതയുടെ ബീഭത്സമുഖം മതമൗലികവാദത്തിന് വേരോട്ടമുള്ള രാജ്യങ്ങളില്‍ എവിടെയും പത്തി വിടര്‍ത്തിയാടുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ലോകത്തെമ്പാടും ഭീകരതകള്‍ വിതരണം ചെയ്യുന്നു. അതിന്റെ നേര്‍സാക്ഷ്യങ്ങള്‍ കേരളത്തില്‍പോലും നിഴല്‍ വിരിച്ചാടുന്നു എന്നത് കേവലമായ യാദൃച്ഛികസംഭവങ്ങളായി തള്ളിക്കളയാവുന്നതല്ല. ബഹുസ്വരതയ്ക്ക് ശവമഞ്ചം തീര്‍ക്കുന്ന ഹിന്ദുവര്‍ഗ്ഗീയതയും ഇസ്ലാം വര്‍ഗീയതയും തങ്ങളുടെ ഏകസ്വരതയുടെ മതാധിപത്യത്തിന് അടിത്തറയിടുകയാണ്. ഇരുപക്ഷത്തും മുഖ്യശത്രു മാനവികതയാണ്. അവര്‍ ജനാധിപത്യവും മതേതരത്വവും ദേശീയതയും തള്ളിക്കളയാനാണ് ആഹ്വാനം ചെയ്യുന്നത്. സോഷ്യലിസവും ഹ്യൂമനിസവും കമ്മ്യൂണിസവും കാലഹരണപ്പെട്ടു എന്നാണ് മതതീവ്രവാദികളുടെ വിശ്വാസപ്രമാണം. പൗരസ്വാതന്ത്ര്യത്തിന്റെ സ്വതന്ത്രഭാഷണവും വിയോജിക്കാനുള്ള അവകാശവും സമഗ്രാധിപത്യവ്യവസ്ഥിതിയുടെ ഇരുമ്പുമുഷ്ടിയിലേക്ക് അമര്‍ന്നുകൊണ്ടിരിക്കുന്നു. ഫെഡറല്‍ സംവിധാനങ്ങള്‍ തകര്‍ത്തുകൊണ്ട് പശുരാഷ്ട്രീയം പ്രശ്‌നാധിഷ്ഠിതമായ അവസ്ഥാവിശേഷം സൃഷ്ടിക്കുന്നു. സെക്കുലര്‍ ലിബറല്‍ കാഴ്ചപ്പാടുകള്‍ക്കുനേരെ ചീറിവരുന്നത് വെടിയുണ്ടകളാണ്. സ്ത്രീകള്‍ മൃഗീയമായ ലൈംഗികചൂഷണത്തിന്റെ ഇരകളായി ചവിട്ടിമെതിക്കപ്പെടുന്നു. 


    മറുചിന്തകളോ മറുശബ്ദങ്ങളോ ഇല്ലാത്തവിധം ഗുണ്ടാദേശീയത ഉരുവം കൊള്ളുന്നു. ജിഹാദ് സലഫിസവും രാഷ്ട്രീയ തക്ഫിറിസവും കൂടിക്കലര്‍ത്തിയ ഐ.എസ്സിന്റെ സങ്കരപ്രത്യയശാസ്ത്രം, വിയോജനസ്വാതന്ത്ര്യത്തിന് ദേശദ്രോഹമുദ്ര നല്‍കുന്നത്, സംവിധായകന്‍ കമലിനോട് ഒരു ചോദ്യം, ഏകീകൃത പൗരനിയമം, മുത്തലാഖിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങള്‍ ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്നു. സര്‍വ്വസ്വീകാര്യമായ ഒരു മുസ്ലീം വ്യക്തിനിയമസംഹിത ലോകത്തിലൊരിടത്തും ഇല്ല. മുസ്ലീം രാഷ്ട്രങ്ങളും മുസ്ലീം സംഘടനകളും ഏകസ്വരത്തില്‍ അംഗീകരിക്കുന്ന ഒരു ശരീഅത്ത് ഒരിടത്തും ഇല്ലെന്നും പറയുന്നു. മുഖ്യാധാരാ ഇടതുപക്ഷം തസ്ലീമ നസ്‌റീന്‍ എന്ന എഴുത്തുകാരിയോട് കാണിച്ചത് ഗുരുതരമായ അപരാധവും അനീതിയുമാണെന്ന് പറയാനുള്ള ആര്‍ജ്ജവവും  ഹമീദ് ചേന്നമംഗലൂര്‍ പ്രകടിപ്പിക്കുന്നു. About Author

Hameed Chennamangaloor

Hameed Chennamangaloor

About Hameed Chennamangaloor